ലിംഗത്തില്‍ നിന്ന് അസാധാരണമായ പഴുപ്പ് വരുക; ലൈംഗികാവയവത്തില്‍ നിന്ന് അസാധാരണ ദുര്‍ഗന്ധം ഉണ്ടാകുക; ഈ ലക്ഷണങ്ങൾ ഉണ്ടോ? നിങ്ങൾക്ക് ലൈംഗിക രോഗങ്ങളുണ്ടാകും ; വന്ധ്യതയിലേക്ക് പോകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദാമ്പത്യ ജീവിതത്തിൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ലൈംഗികത. എന്നാൽ ചില ലൈംഗിക രോഗങ്ങള്‍ വന്ധ്യതയിലേക്ക് കൂട്ടിക്കൊണ്ടുപ്പോകും. ലൈംഗിക രോഗങ്ങളുടെ ലക്ഷണങ്ങൾ മനസിലാക്കി അതിനെ അകറ്റി നിർത്തണം കേട്ടോ?
പുരുഷന്മാരും സ്ത്രീകളും ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളാണ് പറയുവാൻ പോകുന്നത് . ചില ലക്ഷണങ്ങളിലൂടെ പുരുഷന്മാരിലെ ലൈംഗിക രോഗം തിരിച്ചറിയാന്‍ സാധിക്കും.
വായിലോ വായ്ക്ക് ചുറ്റുമോ കുമിളുകളും വൃണങ്ങളും ഉണ്ടാകുക, ലിംഗത്തില്‍ നിന്ന് അസാധാരണമായ പഴുപ്പ് വരുക, ലൈംഗികാവയവത്തില്‍ നിന്ന് അസാധാരണ ദുര്‍ഗന്ധം ഉണ്ടാകുക, മൂത്രമൊഴിക്കുമ്പോള്‍ വേദനയും, തുടര്‍ച്ചയായുള്ള മൂത്രശങ്കയുമുണ്ടാകുക, ജനനേന്ദ്രിയത്തിന് ചുറ്റും ചൊറിച്ചിലും ചുവപ്പുമുണ്ടാകുക, വേദനയും രക്തസ്രാവവുമുണ്ടാകുക, ജനനേന്ദ്രിയ ഭാഗത്ത് വൃണവും അരിമ്പാറയുമുണ്ടാകുക, എന്തിനേറെ പനിയും വയര്‍ വേദനയെയും വരെ ലക്ഷണങ്ങൾ ശ്രദ്ധിക്കണം.
വന്ധ്യതയിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ; അമിതഭാരം , വ്യായാമമില്ലാത്ത അലസ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണശൈലി, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും എന്നിവ വന്ധ്യതയ്ക്ക് കാരണമാകും.
പുരുഷന്മാരില്‍ ഇത്തരം ലൈംഗിക രോഗങ്ങള്‍ ഉദ്ധാരണശേഷിക്കുറവ് തുടങ്ങിയുള്ള പ്രശ്‌നങ്ങളിലേക്ക് തള്ളി വിടും. പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കാവുന്ന ലൈംഗിക രോഗങ്ങളാണ് ഗോണേറിയ, സിഫിലിസ്, ക്ലമിഡിയ, ജെനിറ്റല്‍ ഹെര്‍പസ്, എച്ച്‌ഐവി എയ്ഡ്‌സ്, എന്നിവയെല്ലാം ലൈംഗിക രോഗങ്ങള്‍ക്ക് കാരണമാകുന്നത്വൈ റസ്, ബാക്ടീരിയ, പരാന്നജീവികള്‍ തുടങ്ങിയവയാണ് . അടുത്ത ലൈംഗിക ബന്ധം വഴിയാണ് പകരുന്നത് .
ലൈംഗിക രോഗങ്ങളുടെ വ്യാപനം പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാം .ലൈംഗിക ബന്ധ സമയത്ത് ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുക, ജലാധിഷ്ഠിത ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുക എന്നിവ ഫലപ്രദമാണ്.
ലൈംഗിക രോഗങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ ഇടയ്ക്കിടെ പരിശോധിക്കുക . സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനായി പങ്കാളികള്‍ക്കും ഇത്തരം രോഗങ്ങളില്ലെന്ന് ഉറപ്പ് വരുത്തുക . ഈ പ്രശ്‌നങ്ങൾ പുറത്ത് പറയാൻ മടിച്ച് ഡോക്ടറെ കാണാൻ മടിക്കരുതേ.
https://www.facebook.com/Malayalivartha