ലോക്ക്ഡൗണില്‍ 'ബേബി ബൂം' സംഭവിച്ചില്ല.., ഒരുമിച്ച് താമസിക്കുന്ന പങ്കാളികള്‍ക്ക് താത്പര്യം സ്വയംഭോഗത്തോട്!, സെക്‌സിനോട് താല്‍പ്പര്യമില്ല; പഠന റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ!

കഴിഞ്ഞ കുറച്ച് അധികം നാളുകളായി ലോകം മുഴുവന്‍ കോവിഡിന്റെ പിടിയിലാണ്. കോവിഡ് കേസുകള്‍ കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് അതാത് രാജ്യങ്ങളും സംസ്ഥാനങ്ങളും തുറന്നും അടച്ചും കോവിഡിനെ പ്രതിരോധിച്ചു. 'ബേബി ബൂം' ആയിരിക്കും വരുംകാലത്തില്‍ ലോകത്ത് ഉണ്ടാവുകയെന്നായിരുന്നു കോവിഡിന്റെ ആരംഭത്തില്‍ മീഡിയ പ്രവചിച്ചിരുന്നത്.
പങ്കാളികള്‍ നിരന്തരമായി സെക്‌സിലേര്‍പ്പെടുകയും ഇതിന്റെ ഭാഗമായി ജനനനിരക്ക് വര്‍ധിക്കുകയും ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഈ കണക്കുകൂട്ടലുകളെ പാടെ പരാജയപ്പെടുത്തുന്ന പഠന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്.
കനേഡിയന്‍ ജനതയില്‍ ലോക്ക് ഡൌണ്‍ കൂടുതലും ബാധിച്ചത് അവരുടെ ലൈംഗിക ജീവിതത്തെയാണ്. യുബിസി സെക്ഷ്വല്‍ റിസര്‍ച്ച് നടത്തിയ ചില സര്‍വേകളില്‍ ഒരുമിച്ച് താമസിക്കുന്ന പങ്കാളികള്‍ക്കിടയില്‍ സെക്‌സിനോട് ഉള്ള താത്പര്യം കുറഞ്ഞുവന്നതായി കാണിക്കുന്നു. കാനഡയിലെ എല്ലാ പ്രൊവിന്‍സുകളില്‍ നിന്നുമായി 1019 പേരെ ഉള്‍പ്പെടുത്തി നടത്തിയതാണ് ഈ സര്‍വേ.
പങ്കാളികള്‍ സെക്‌സ് ചെയ്യുന്നത് കുറയുകയും ഇരു പങ്കാളികളും സ്വയംഭോഗത്തില്‍ ഏര്‍പ്പെടുന്നത് ഗണ്യമായി കൂടുകയും ചെയ്തു എന്നാണ് പഠനത്തില്‍ സൂചിപ്പിക്കുന്നത്. ഒരുമിച്ച് താമസിക്കുന്ന പങ്കാളികള്‍ക്കിടയില്‍ സെക്‌സ് വര്‍ധിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. സംഭവിച്ചത് നേരെ മറിച്ചാണ്. വേറിട്ട് താമസിക്കുന്ന പങ്കാളികള്‍ തമ്മില്‍ ഈ പ്രശ്‌നമില്ല.
ഇവര്‍ക്കിടയില്‍ ഇപ്പോഴും അതേ തീവ്രതയോടെ തന്നെ ലൈംഗിക ബന്ധങ്ങള്‍ നടക്കുന്നുണ്ട്. സാമ്ബത്തിക പ്രയാസങ്ങള്‍, രോഗം വരുമോ എന്നുള്ള ഭീതി, സാമൂഹിക ജീവിതം വിലക്കപ്പെട്ടതു കൊണ്ടുള്ള മാനസികസമ്മര്‍ദ്ദം തുടങ്ങിയവയാണ് ഒരുമിച്ചു ജീവിക്കുന്ന പങ്കാളികള്‍ക്കിടയിലെ സെക്‌സ് കുറയാന്‍ കാരണമായത് എന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha