അമിതമായാല്‍ സെക്‌സും ആപത്ത്
സെക്‌സിന് ഒരു പാട് ഗുണങ്ങള്‍ ഉണ്ട്. രോഗപ്രതിരോധ ശേഷി കൂട്ടും, രക്തസമ്മര്‍ദം കുറയ്ക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും, കാന്‍സര്‍ സാധ്യത കുറയ്ക്കും, ഉറക്കമില്ലായ്മയ്ക്കു പരിഹാരം, മാനസികസമ്മര്‍ദം കുറയ്ക്കും എന്നിങ്ങനെ പോകുന്നു ഗുണങ്ങള്‍. ഇതെല്ലാം തെളിയിക്കുന്ന പഠനഫലങ്ങളും പുറത്തുവന്നു. സെക്‌സ് മനുഷ്യന്റെ ആയുസ്സ് കൂട്ടുമെന്ന് വരെ പഠന റിപ്പോട്ടുകള്‍ വന്നു. മനുഷ്യനെ ചെറുപ്പമായി നിലനിര്‍ത്താന്‍ ആരോഗ്യകരമായ സെക്‌സിനെപ്പോലെ മറ്റൊന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും നിലവില്‍ ഒരു വിഭാഗം സെക്‌സിനെതിരെ തിരിഞ്ഞിരിക്കുകയാണ്. മനുഷ്യന്റെ ആയുസ്സ് കുറയ്ക്കുന്നതില്‍ സെക്‌സ് നിര്‍ണായക പങ്കുവഹിക്കുമെന്ന കണ്ടെത്തലിനെ കൂട്ടുപിടിച്ചാണിത്. ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് സര്‍വകലാശാല ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ആണ് ഇവിടെ വില്ലനായെത്തുന്നത്. ലൈംഗികബന്ധത്തില്‍ 'സജീവമായി' ഏര്‍പ്പെടുന്നത് ആയുസ്സു കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. ഇതിനു തെളിവായി ചൂണ്ടിക്കാട്ടിയത് ബ്രഹ്മചാരികള്‍ ദീര്‍ഘകാലം ജീവിക്കുന്നു എന്നതാണ്.
ബ്രഹ്മചര്യം സ്വീകരിക്കുന്നവര്‍ വിവാഹിതരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നതിനെയും അവര്‍ ഉദാഹരണമായി കാണിക്കുന്നു. ചിലരില്‍ മാത്രം ഇതൊരു അപാദമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡോ.മൈക്കല്‍ ശിവ ജോതിയുടെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫലങ്ങളും ഇതിനൊപ്പമുണ്ട്. കൊമ്പന്‍ ചെല്ലികളിലായിരുന്നു പരീക്ഷണം. എല്ലാദിവസവും ഇണ ചേരുന്നതാണ് കൊമ്പന്‍ ചെല്ലികളുടെ രീതി. ഇത്തരത്തില്‍ ഇണ ചേരുന്നവരെ വളരെ പെട്ടെന്നു തന്നെ ചത്തുവീഴുന്നതായി കണ്ടെത്തി. ഇണ ചേരാത്തവ കൂടുതല്‍ കാലം ജീവിക്കുന്നതായും.
പ്രവര്‍ത്തനരീതിയില്‍ വ്യത്യാസമുണ്ടെങ്കിലും സിദ്ധാന്തപരമായി മനുഷ്യരിലും ഇതിനു സമാനമായ കാര്യങ്ങളാണു സംഭവിക്കുന്നത്. കൊമ്പന്‍ചെല്ലികളില്‍ ഇണ ചേരുമ്പോള്‍ ആണിനങ്ങളില്‍ ശുക്ലം ഉല്‍പാദിപ്പിക്കാനും പെണ്ണില്‍ മുട്ടകളുണ്ടാകുന്നതിനും സഹായിക്കുന്ന ഹോര്‍മോണുകളാണുണ്ടാകുകയാണു പതിവ്. ഇത് രോഗപ്രതിരോധശേഷിയെ നശിപ്പിച്ചു കളയുന്നവയാണ്. അതുവഴി ആയുസ്സും കുറയ്ക്കുന്നു. കറന്റ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ടും ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നതാണ്. കൊറിയയില്‍ നടത്തിയ നിരീക്ഷണത്തില്‍ വന്ധ്യംകരിക്കപ്പെട്ട പുരുഷന്മാര്‍ അങ്ങനെ ചെയ്യാത്തവരെക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നതായാണു കണ്ടെത്തിയത്.
https://www.facebook.com/Malayalivartha