Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കളിച്ചു തുടങ്ങിയാൽ കളിയുടെ അവസാനം മരണം..ബ്ലൂ വെയിൽ ഗെയിം കേരളത്തിലും

29 JUNE 2017 12:36 PM IST
മലയാളി വാര്‍ത്ത

കളിച്ചു തുടങ്ങിയാൽ കളിയുടെ അവസാനം മരണം..ബ്ലൂ വെയിൽ ഗെയിം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ കളിയിലാണ് ഇപ്പോൾ കൗമാരക്കാർ അകപ്പെട്ടുക്കൊണ്ടിരിക്കുന്നത്. മദ്യത്തിനേക്കാളും മയക്കു മരുന്നിനെക്കാളും ഭീകരമായ ഈ കളിയെ ഭീതിയോടെ അല്ലാതെ നോക്കി കാണാൻ ഒരു രക്ഷാകർത്താവിനുമാവില്ല.
പലപ്പോഴും ഒരു രാസത്തിനോ കൗതുകത്തിനോ വേണ്ടിയാണ് കുട്ടികൾ ഈ കളി ഡൌൺലോഡ് ചെയ്യുന്നത്. പ്ലേ സ്റ്റേറുകളിൽ ഈ മരണക്കളി ലഭ്യമല്ല. ഓൺലൈൻ വഴി മാത്രമാണ് ഈ കാലിൽ കുട്ടികളിലേക്ക് എത്തുന്നത്.
ഗെയിം ലെവൽ 1 ആരംഭിക്കുമ്പോൾ അവസാന ലെവലിൽ ഇത് തങ്ങളുടെ ജീവനെടുക്കുമെന്നു പാവം കുട്ടികൾ അറിയുന്നേയില്ല. 50 ദിവസമാണ് ഈ ഗെയിം കളിക്കുന്നവർക്ക് വിധിച്ചിട്ടുള്ള ആയുസ്സ്.

2013 ൽ റഷ്യയിൽ ആരംഭിച്ച ഈ മൈന്‍ഡ് മാനിപ്പുലേറ്റിംഗ് കളിയുടെ സ്ഥാപകൻ ആരാണെന്നത് ഇപ്പോഴും ദുരൂഹമാണ്. കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച്‌ അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് ബ്ലൂ വെയിലിന്റെ രീതി.
50 ഘട്ടങ്ങൾ !!! 50 വെല്ലുവിളികൾ എന്നിങ്ങനെയാണ് ഗെയിംപുരോഗമിക്കുന്നത്. കളി തുടങ്ങുമ്പോൾ തന്നെ ചില നിര്‍ദ്ദേശങ്ങളെത്തും. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കയറുമ്പോൾ തന്നെ മുന്നറിയിപ്പു നൽകും. അതു കൗമാരക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ് ക്രമികരിച്ചിരിക്കുന്നത്. ഈ വെല്ലുവിളിയിൽ ആകൃഷ്ടരാകുന്ന കൗമാരക്കാരാണ് കെണിയിൽ വീഴുന്നത്. ബ്ലൂ ഗെയിം കളി രാത്രിയിലും പുലർച്ചയുമാണ് കളിക്കേണ്ടത്.

ആദ്യം ഘട്ടത്തിൽ തന്നെ ചോര പൊട്ടിച്ച് കൈകളിൽ ടാറ്റു വരക്കണം. രാത്രി ഒറ്റയ്ക്ക് ഇരുന്ന് ഹൊറര്‍ സിനിമകള്‍ കാണുന്നതിന്റെ വീഡിയോ അയച്ചു കൊടുക്കണം. രാത്രിയിലെ ചില പ്രത്യേക സമയങ്ങളില്‍ ഉണരുക,എന്നിങ്ങനെയുള്ള വിചിത്രങ്ങളായ ചലഞ്ചുകള്‍ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കില്‍ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥര്‍ പറയുന്നു.


ഒരു 15 ഘട്ടം ആകുമ്പോൾ തന്നെ കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും.പിന്നിടുള്ള കാര്യങ്ങൽ നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്ററായിരിക്കും. അവരുടെ ആ‍ജ്ഞ അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു പാവയെ പോലെയായിരിക്കും കളിക്കുന്നവർ. 27ാം ദിവസം കൈയിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു നീലതിമിംഗലത്തിൻരെ ചിത്രം വരച്ച് സൈറ്റിൽ അപ് ലോഡ് ചെയ്യണം
ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അൻപതാം ദിവസം ഗെയിമറോട് ഗെയിം മാസ്റ്റർ ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്.


10 നും 20 വയസിനും താഴെയുള്ള കൗമരക്കാരെ ലക്ഷ്യം വച്ചാണ് ബ്യൂവെയിൽ പ്രവർത്തിക്കുന്നത്. 2013 ൽ റഷ്യയിൽ 20 വയസുകാരനാണ് ആദ്യമായി മരണക്കളിയുടെ അടിമയായത്. പിന്നിട് 2015-16 ൽ 130 പേരുടെ ജീവനെടുത്തു. റഷ്യയിൽ തന്നെയുള്ള രണ്ടു പെൺകുട്ടികൾ ആത്മഹത്യ വിവരം സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്യപ്പോഴാണ് മരണക്കളിയുടെ തീവ്രത ലോകം മനസിലാക്കിയത്.
റഷ്യയിൽ വേരുറപ്പിച്ച മരണക്കളി ഇപ്പോൾ കേരളത്തിലും വ്യാപകമായിട്ടുണ്ട്. ഒരിക്കൽ തുടങ്ങിയാൽ പിന്നെ ഒരിക്കലും ഇതിൽ നിന്ന് വിട്ടു നിൽക്കണോ ഗെയിം ഡിലീറ്റ് ചെയ്യാനോ പറ്റില്ല. തങ്ങളുടെ ഫോണിലുളള വിവരങ്ങൾ ചോർത്തി ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി.അവസാനം ഗെയിം മാസ്റ്ററുടെ ഭീഷണി കലർന്ന നിർദ്ദേശം അനുസരിക്കാൻ കുട്ടികൾ നിർബന്ധിതരാകും. തുടർന്ന് സ്വന്തമായി ഇവർ ജീവനെടുക്കുന്നു. സൈലന്റ് ഹൗസ്, സീ ഓഫ് വെയ്ല്‍സ് എന്നീ പേരുകളിലും ഗെയിം അറിയപ്പെടുന്നുണ്ട്.

കുട്ടികളുടെ സ്വഭാവത്തിൽ എന്തെങ്കിലും പ്രത്യേകതയോ കയ്യിലോ കാലിലോ മുഖത്തോ അസാധാരമായ മുറിവുകളോ കണ്ടാൽ അധ്യാപകരും രക്ഷിതാക്കളും അത് ഗൗരവമായി കാണണം. നിങ്ങളുടെ വീട്ടിലോ പരിചയത്തിലോ ഉള്ള ആരെങ്കിലും ഈ ഗെയിം കളിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അവരെ കുറ്റപ്പെടുത്താതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അതിൽനിന്നു പിന്തിരിപ്പിക്കണം.
ഫേസ് ബുക്ക് വാട്ട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി കേരളത്തിലും ഇതിനെതിരെ ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends