Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഞ്ഞുങ്ങളെ ചെരുപ്പിടാതെ പുറത്തിറക്കല്ലേ

12 AUGUST 2017 11:47 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മാസം 24ന് സ്‌കോട്‌ലാന്‍ഡിലെ പ്രശസ്ത ബീച്ചുകളിലൊന്നായ ആര്‍ഡ്രോസന്‍ ബീച്ചിലേക്ക് എമിലി കവന എന്ന ഡാന്‍സ് ടീച്ചര്‍ തന്റെ ഒന്നരവയസ്സുളള മകളെയും കൊണ്ടു പോയതാണ്. മകളെ കടലിലേക്ക് ഇറക്കിയില്ല. പകരം ബീച്ചിലെ മണല്‍ പരപ്പില്‍ കളിക്കാന്‍ വിട്ടു. വൈകിട്ട് നാലുമണിവരെ മകള്‍ ബീച്ചില്‍ കളിച്ചു. ആകെമൊത്തം മണലില്‍ കുളിച്ചു നിന്ന കൊച്ചിനെയും എടുത്ത് വീട്ടിലെത്തിയ എമിലി ആദ്യമേ തന്നെ കുളിമുറിയിലേക്കാണു പോയത്. മണലൊക്കെ കഴുകി കൊച്ചിനെ നന്നായൊന്ന് കുളിപ്പിച്ചെടുത്തു. പക്ഷേ കുളി കഴിഞ്ഞ് അറിയയെ തൊട്ടതും എമിലി ഞെട്ടിപ്പോയി. തീ പോലെ പൊള്ളുന്നു. പിന്നെ ആകെയൊരു ആലസ്യവും മയക്കവും കരച്ചിലുമൊക്കെയായി അറിയക്കുട്ടി ബഹളവും തുടങ്ങി. ചുണ്ടിന് നേരിയ നീല നിറവും വന്നു. പനിയോ ജലദോഷമോ ആണെന്നാണ് എമിലി കരുതിയത്. പ്രാഥമിക ശുശ്രൂഷ അപ്പോള്‍ത്തന്നെ കൊടുത്തു.

ആരോഗ്യപരമായ കാര്യങ്ങളില്‍ ഉപദേശം തരുന്ന എന്‍എച്ച്എസ് 24ലേക്കു വിളിച്ചപ്പോള്‍ അവരും പറഞ്ഞു ഇതുവരെ എമിലി ചെയ്ത കാര്യങ്ങളെല്ലാം ശരിയാണ്, പേടിക്കേണ്ടെന്ന്. ബീച്ചില്‍ നിന്നെത്തി വെറും രണ്ടുമണിക്കൂറിനകമായിരുന്നു കുഞ്ഞിനെ കൊടുംപനി പിടികൂടിയത്. എന്തായാലും വീട്ടിലെ ചികിത്സ തുടര്‍ന്നു. മൂന്നു ദിവസം കഴിഞ്ഞിട്ടും ചൂടിന് കുറവില്ല. അപ്പോഴാണ് എമിലി ഒരു കാര്യം ശ്രദ്ധിച്ചത്. കുഞ്ഞിന് നടക്കുമ്പോള്‍ എന്തോ ബുദ്ധിമുട്ട് പോലെ. നോക്കിയപ്പോഴുണ്ട് ഇടതുകാലിന്റെ പെരുവിരലിനു സമീപം ചെറിയൊരു മുറിവ്. കാല്‍പ്പാദമാകട്ടെ ചുമന്ന് ചെറുതായി തടിച്ചിട്ടുമുണ്ട്. സമീപത്തെ ഡോക്ടറെ കാണിച്ചപ്പോള്‍ ആന്റിബയോട്ടിക്‌സ് നല്‍കി തിരിച്ചയച്ചു. പക്ഷേ തൊട്ടടുത്ത ദിവസം നോക്കിയപ്പോഴുണ്ട് കാല്‍പ്പാദത്തിലെ നീര് ഇരട്ടിയായിരിക്കുന്നു! മാത്രവുമല്ല മുറിവില്‍ നിന്ന് പഴുപ്പും പുറത്തു ചാടുന്നുണ്ട്. പിന്നെയും എന്‍എച്ച്എസ് 24ലേക്കു വിളിച്ചു.

ആന്റിബയോട്ടിക്‌സ് കഴിച്ചതിന്റേതായിരിക്കുമെന്നും പേടിക്കേണ്ടതില്ലെന്നുമായിരുന്നു മറുപടി. ഇപ്പോള്‍ വലുതായിരിക്കുന്ന ഭാഗം പേന കൊണ്ട് അടയാളപ്പെടുത്താനും പിറ്റേന്ന് എന്താണ് അവസ്ഥയെന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടു. പക്ഷേ തൊട്ടടുത്ത ദിവസമായപ്പോഴേക്കും ശരിക്കും ഒരു മുതിര്‍ന്നയാളുടെ കാലിന്റെയത്ര വലുപ്പമായി അറിയയുടെ ഇടതുകാല്‍പ്പാദം. അതോടെ നേരെ ആശുപത്രിയിലേക്ക് പാഞ്ഞു. കാലിന്റെ അവസ്ഥ കണ്ടതും കുഞ്ഞിനെ അഡ്മിറ്റാക്കി. കാല്‍പ്പാദത്തെ ബാധിച്ച വിഷം മറ്റിടങ്ങളിലേക്ക് ബാധിക്കാതിരിക്കാന്‍ അടിയന്തിര ശസ്ത്രക്രിയയും നടത്തി. ഡോക്ടര്‍മാര്‍ എമിലിയോട് തലങ്ങും വിലങ്ങും ചോദ്യങ്ങളുന്നയിച്ചു. എന്തെങ്കിലും രാസവസ്തുക്കള്‍ കാലില്‍ പറ്റിയിരുന്നോ, എന്തെങ്കിലും ജീവി കടിച്ചിരുന്നോ എന്നൊക്കെ. പക്ഷേ എമിലിക്ക് ആകെ പറയാനുണ്ടായിരുന്നത് ബീച്ചില്‍ പോയ കാര്യമായിരുന്നു.

അവിടെ നിന്നു തിരിച്ചെത്തിയ ഉടനെ പനി ബാധിച്ചതിനെപ്പറ്റിയും പറഞ്ഞു. അതോടെയാണ് കാലിന് എങ്ങനെയാണ് ഇത്രയും ഭീകരമായ അവസ്ഥ വന്നുചേര്‍ന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലാകുന്നത്. ബീച്ചില്‍ പലരും വളര്‍ത്തുനായ്ക്കളുമായി വരാറുണ്ട്. അവ മണലില്‍ മൂത്രമൊഴിക്കുന്നതും പതിവാണ്. അതില്‍ മാരകമായ അണുക്കളും കാണും. കളിക്കുന്നതിനിടെ അറിയ അതില്‍ ചവിട്ടിയതായിരിക്കാം കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. നേരത്തേത്തന്നെ ചെറിയൊരു മുറിവ് കാലില്‍ ഉണ്ടായിരുന്നിരിക്കണം. അതുവഴി അണുക്കളും കയറിക്കാണും. ബീച്ചില്‍ വിഷജീവികളും രാസമാലിന്യങ്ങളും ഇല്ലാത്തതും ഈ വാദം ഉറപ്പിക്കാന്‍ കാരണമായി.

അപ്പോഴും 100 ശതമാനവും ഇതാണ് പ്രശ്‌നമെന്നും പറയുന്നില്ല. അതിശക്തരായ, വിഷമേറിയ അണുക്കളായിരുന്നു അറിയയുടെ കാലിലേക്ക് കടന്നു കയറിയത്. ചികിത്സ കുറച്ചു കൂടി വൈകിയിരുന്നെങ്കില്‍ കാല്‍ മുറിച്ചു മാറ്റേണ്ടി വരുമായിരുന്നു. എന്തായാലും കാലിലെ പഴുപ്പും അണുബാധയേറ്റ തൊലിയും മാംസവുമെല്ലാം ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും നീക്കി അറിയക്കുട്ടി ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. കാലിന്റെ വേദന ഇപ്പോഴും പൂര്‍ണമായും മാറിയിട്ടില്ലെന്നു പറയുന്നു എമിലി. ആരെങ്കിലും കാലിന്നടുത്തേക്ക് കൈ കൊണ്ടു വന്നാല്‍ ഉടനെ കരച്ചിലും തുടങ്ങും. പുറത്തേക്കിറങ്ങുമ്പോള്‍ കുരുന്നുകളെ ചെരിപ്പു ധരിപ്പിക്കാന്‍ മറക്കരുതെന്നാണ് ഇതിനെപ്പറ്റി എമിലി പറയുന്നത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends