വ്യായാമത്തിലൂടെ പ്രമേഹം കുറയ്ക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും പ്രമേഹരോഗികള്‍ വ്യായാമം ചെയ്യുന്നത് സഹായിക്കും. ഇതിന് പുറമേ മറ്റ് ചില നേട്ടങ്ങള്‍ കൂടിയുണ്ട്. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, രക്തസമ്മര്‍ദ്ദം കുറയ്ക്കുക, ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കുക, പേശികളുടെ കരുത്ത് കൂട്ടുക എന്നിവയാണത്. പതിവായ വ്യായാമം ഹൃദ്‌റോഗ സാദ്ധ്യത കുറയ്ക്കും. വെയ്റ്റ് ട്രെയിനിംഗ്, സ്പ്രിന്റിംഗ്, കിക്ക് ബോക്‌സിംഗ്, കാര്‍ഡിയോ ട്രെയിനിംഗ് , നടത്തം എന്നീ വ്യായാമങ്ങള്‍ ഗുണം ചെയ്യും. വ്യായാമം ആരംഭിക്കുന്നതിന് മുന്‍പ് വിദഗ്ദ്ധ ഡോക്ടറുടെ നിര്‍ദേശം തേടുക. വ്യായാമത്തിനിടെ അസാധാരണമായ ക്ഷീണം, നെഞ്ചിടിപ്പ് , വിയര്‍പ്പ് എന്നിവയുണ്ടായാല്‍ വ്യായാമം തുടരരുത്.
വ്യായാമത്തിന് മുമ്പ് മതിയായ അളവില്‍ വെള്ളം കുടിക്കണം. പ്രമേഹം തടയാനുള്ള പ്രധാന മാര്‍ഗവും വ്യായാമമാണ് . മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണം, ശരീരഭാര നിയന്ത്രണം, വര്‍ഷം തോറുമുള്ള ചെക്ക് അപ് എന്നിവ പ്രമേഹത്തെ പ്രതിരോധിക്കാനും നിയന്ത്രണ വിധേയമാക്കാനും പരമപ്രധാനമാണ്.
https://www.facebook.com/Malayalivartha