ശരീരത്തിനും മനസിനും ഒരു പോലെ സൗഖ്യം പ്രദാനം ചെയ്യാന്‍ യോഗ
ശരീരത്തിനും മനസിനും ഒരു പോലെ സൗഖ്യം പ്രദാനം ചെയ്യുന്ന ഒന്നാണ് യോഗ. നമ്മുടെ ദൈനംദിന ജീവിതം ഒട്ടേറെ പിരിമുറുക്കം നിറഞ്ഞതാണല്ലോ. തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയില്‍ വ്യായാമത്തിനുള്ള സമയമോ, സ്ഥലമോ ഇല്ലെന്നതാണ് വസ്തുത. ഇവിടയാണ് യോഗയുടെ പ്രസക്തി.
ഉള്ള സമയത്ത് ഒരല്‍പ്പനേരം യോഗയ്ക്കായി ചിലവഴിച്ചാല്‍ കിട്ടുന്ന ഒരു ഫ്രഷ്നസ് അന്നത്തെ വിജയത്തെ ഒരുപാട് സ്വാധീനിക്കും. ധ്യാനവും വ്യായാമവും കൂടിക്കലര്‍ന്ന യോഗയെ ഇന്ന് ലോകമംഗീകരിച്ചുകഴിഞ്ഞിരിക്കുകയാണ്.
ചുറുചുറുക്കിനും ആരോഗ്യത്തിനും രോഗനിവാരണത്തിനും മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനും യോഗ അത്യുത്തമമാണ്.പരതരത്തിലുള്ള യോഗമുറകള്‍ ഇന്ന് പ്രചാരത്തിലുണ്ടങ്കിലും പ്രായം, ആരോഗ്യം, രോഗാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ വേണം യോഗ അഭ്യസിക്കുവാനുള്ളത്. ആര്‍ക്ക് വേണമെങ്കിലും വളരെപ്പെട്ടന്ന് പഠിച്ചെടുക്കാന്‍ കഴിയുന്നതാണ് യോഗ.
ഏത് പ്രായക്കാര്‍ക്കും എവിടെയും ചെയ്യാവുന്ന ഒന്നാണ് ഇത്. യോഗയുടെ മുറകളെല്ലാം വളരെ ലളിതമായതിനാല്‍ മറ്റു വ്യായാമങ്ങളെപ്പോലെ ശരീരക്ഷീണമുണ്ടാക്കുന്നില്ല. യോഗ ചെയ്യുമ്പോള്‍ ശരിരത്തിനും മനസിനും ഒരുപോലെ ഉന്മേഷം കിട്ടുന്നു. അര മണിക്കുര്‍ യോഗയ്ക്ക് വേണ്ടി ചിലവഴിക്കുമ്പോള്‍ കിട്ടുന്നത് മനസുഖവും സംതൃപ്തിയുമാണ്.
യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിങ്ങനെ....
നിരവധി യോഗാസനങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും ലളിതവും യോജിച്ചതും വേണം തിരഞ്ഞെടുക്കേണ്ടത്. രാവിലയോ വൈകിട്ടോ ഒരു കൃത്യ സമയം കണ്ടെത്തി അരമണിക്കൂര്‍ മാത്രം മാറ്റി വച്ചാല്‍ മതിയാവും. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ആസമയത്ത് ധരിക്കുക. ആ സമയത്ത് ടെന്‍ഷന്‍ മനസില്‍ നിന്നും കളയണം. ശാരീരികാസ്വസ്ഥകള്‍ ഉണ്ടങ്കില്‍ യോഗ ഒഴിവാക്കാം. ആഹാരം കഴിച്ച ഉടനെ യോഗ ചെയ്യരുത്.
സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് യോഗ ചെയ്യരുത്. യോഗ കഴിഞ്ഞാലുടന്‍ കുളിക്കരുത്. യോഗ കഴിഞ്ഞ് അല്‍പനേരം വിശ്രമിക്കുക.
https://www.facebook.com/Malayalivartha