യോഗ ശീലമാക്കിയാല്‍ രോഗങ്ങളെ അകറ്റാം

യോഗ ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും ഈ സംയോഗം പ്രായത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ശാരീരികമായും മാനസികമായും നിങ്ങളെ സഹായിക്കും.
പതിവായി യോഗ പരിശീലിച്ചാല്‍ ജീവിതശൈലീ രോഗങ്ങളായ രക്താതിമര്‍ദ്ദം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, പ്രമേഹം, പ്രത്യുല്‍പ്പാദന പ്രശ്‌നങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെ ചെറുത്തു തോല്‍പ്പിക്കാനാകും. പൊണ്ണത്തടി, ഉത്കണ്ഠ, മലബന്ധം, ദഹനപ്രശ്‌നങ്ങള്‍ എന്നീ പ്രശ്‌നങ്ങളുള്ളവരും യോഗ ശീലമാക്കുന്നത് ഗുണം ചെയ്യും. രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയ്‌ക്കെതിരെ പൊരുതാന്‍ യോഗ സഹായിക്കും.
സന്ധിവാതത്തിനും യോഗ ഗുണകരമാണ്. ശരീരത്തെ കൂടുതല്‍ ക്രിയാത്മകവും വഴക്കമുള്ളതുമാക്കാന്‍ യോഗ സഹായിക്കും. ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും കോശങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണം മെച്ചപ്പെടുത്താനും യോഗ പരിശീലിക്കുന്നതിലൂടെ സാധിക്കും.
ദിവസവും 20-30 മിനിറ്റു വരെ യോഗയും ശ്വസനക്രിയയും പരിശീലിക്കുന്നത് സൂക്ഷ്മതയും ശ്രദ്ധയും നിയന്ത്രണവുമുള്ള ജീവിതം നയിക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha