യോഗയിലൂടെ ഡയബറ്റിസ് നിയന്ത്രിക്കാം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഇപ്പോള്‍ സാധാരണക്കാര്‍ വരെ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. ദിവസവും യോഗ ചെയ്യുന്നതിലൂടെ ഒരു പരിധി വരെ ഇവയെ നിയന്ത്രിക്കാന്‍ സാധിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നതിനൊപ്പം രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും യോഗയിലൂടെ കഴിയും. ബ്ലഡ് പ്രഷര്‍, ഡയബറ്റിസ് രോഗലക്ഷണങ്ങള്‍ നിത്യേനയുള്ളവര്‍ യോഗ ചെയ്യുന്നതിലൂടെ ഇത് അപ്രത്യക്ഷമാവും.
നമുക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ ശരീരം ഗ്ലൂക്കഗോണ്‍ ഉല്‌പാദിപ്പിക്കുന്നു. ഇതി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്നു. മാനസിക പിരിമുറുക്കത്തെ ഇല്ലാതാക്കാന്‍ യോഗയിലൂടെ സാധിക്കും. മെഡിറ്റേഷന്‍, ബ്രീതിങ് എക്‌സസൈസ് , പ്രാണായാമം എന്നിവ സ്‌ട്രെസ് അകറ്റാന്‍ ചെയ്യാവുന്ന യോഗകളാണ്.
ശരീരഭാരം നിയന്ത്രിക്കുന്നതുവഴി ഡയബറ്റിസ് പിടിപെടാനുള്ള സാധ്യത വളരെ കുറയ്‌ക്കാവുന്നതാണ്. സൂര്യ നമസ്‌കാരം ചെയ്യുന്നതു വഴി ശരീരഭാരം കുറയ്‌ക്കാം.
ഹൈപ്പര്‍ടെന്‍ഷന്‍ രക്തസമ്മര്‍ദ്ദം എന്നിവ കുറയ്‌ക്കുക വഴി ഡയബറ്റിസ് നിയന്ത്രിക്കാവുന്നതാണ്. ശവാസനം, ബാലാസനം, സേതുബന്ധ സര്‍വാംഗാസനം , യോഗനിദ്ര എന്നിവ ശീലിക്കുന്നത് രക്തസമ്മര്‍ദ്ദവും ഹൈപ്പര്‍ടെന്‍ഷനും അകറ്റാന്‍ സാധിക്കും.
ഹാലാസനം, നാഡി ശോധന്‍ പ്രാണായാമം, വജ്രാസനം എന്നിവയും ഡയബറ്റിസ് നിയന്ത്രിക്കാന്‍ ചെയ്യാവുന്ന യോഗകളാണ്.
https://www.facebook.com/Malayalivartha