ആരോഗ്യത്തില്‍ ചിരിയുടെ പ്രാധാന്യം
യോഗയിലെ ചിരിക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ചിരി കൊണ്ട് ആയുസ്സ് വര്‍ദ്ധിപ്പിക്കാം എന്ന് പറയാറുണ്ട്. എന്നാല്‍ ചിരി ഒരു മരുന്ന് കൂടിയാണ്. ചിരിയുടെ കൂടുതല്‍ ആരോഗ്യഗുണങ്ങളെ കുറിച്ച് മനസ്സിലാക്കാം..
രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു യോഗയിലെ ശ്വാസമെടുപ്പും ചിരി ആസനവും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ചിരി സഹായിക്കുന്നു.
ഇത് ഒരു വലിയ എയറോബിക് വ്യായാമം ആണ് ചിരി യോഗ കൊണ്ട് കൊഴുപ്പിനെ എരിച്ച് കളയാന്‍ സാധിക്കുന്നു. 10 മിനിട്ടില്‍ 100 ചിരി ചിരിച്ചാല്‍ നല്ല പ്രയോജനം ലഭിക്കും.
ഓക്‌സിജന്‍ എടുക്കുന്നത് വര്‍ദ്ധിപ്പിക്കുന്നു യോഗയിലെ ചിരി ശീരത്തിനകത്ത് ആവശ്യത്തിന് ഓക്‌സിജനെ നിറയ്ക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ ജീവവായു ആണെന്ന് പറയാം.
നിങ്ങളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു നിങ്ങളുടെ തലച്ചോറിലെ ഏകാഗ്രതയുള്ളതാക്കാനും, പ്രവര്‍ത്തനക്ഷമമാക്കാനും യോഗയിലെ ചിരിയ്ക്ക് സാധിക്കുന്നു.
നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു ചിരിക്ക് നിങ്ങളുടെ രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ സാധിക്കുന്നു. നിരവധി പഠനങ്ങളിലൂടെ ഇത് തെളിയിച്ചിട്ടുണ്ട്.
നിങ്ങള്‍ക്ക് സന്തോഷം പകരുന്നു മനസ്സ് നിറഞ്ഞ ചിരി നിങ്ങള്‍ക്ക് സന്തോഷം പകരാറുണ്ട്. ഇത് സന്തോഷത്തിന്റെ ഹോര്‍മോണിനെ ശരീരത്ത് ഉണ്ടാക്കുന്നു. ഇത് ഒരു പ്രകൃതിദത്ത വേദനസംഹാരി കൂടിയാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ശരീരത്ത് വേദനയുള്ളപ്പോള്‍ നിങ്ങള്‍ ചിരിക്കുക, ഇത് നിങ്ങളുടെ വേദനയെ കുറയ്ക്കാന്‍ സഹായിക്കുന്നു.
നിങ്ങളുടെ ശ്വാസകോശസംവിധാനം മെച്ചപ്പെടുത്തുന്നു ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടി നിങ്ങളുടെ ശ്വാസകോശസംവിധാനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു നിങ്ങള്‍ ചിരിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തിനും മെച്ചം ഉണ്ടാകുന്നു. നിങ്ങളുടെ രക്തക്കുഴലുകളിലൂടെ രക്തം ഹൃദയത്തിലേക്കെത്തുന്ന സംവിധാനവും വേഗത്തിലാക്കുന്നു.
വേദനയുടെ സഹനശക്തി മെച്ചപ്പെടുത്തുന്നു ചിരി സഹനശക്തിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
https://www.facebook.com/Malayalivartha