സമാധാനമുള്ള ജീവിതത്തിന് വാസ്തു

പുരാതന കാലം മുതല്‍ക്കേ വീട് പണിയുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പദമാണ് വാസ്തു ശാസ്ത്രമെന്നത്. താമസിക്കാന്‍ ഉദ്ദേശിക്കുന്ന വീട് പഞ്ച ഭൂതങ്ങളുടെ അനുഗ്രഹ പ്രകാരം നിര്‍മ്മിക്കുക എന്നതാണ് പ്രധാനമായും വാസ്തു ശാസ്ത്രം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
പരമ്പരാഗത ശൈലിയിലുള്ളതായാലും ആധുനിക ശൈലിയിലുള്ളതായാലും വീട് രൂപകല്‍പന ചെയ്യുമ്പോള്‍ വാസ്തു അനുശാസിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. വീട് വെക്കുന്നതിനുള്ള സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ മുതല്‍ ശാസ്ത്രയുക്തമായി ചെയ്യേണ്ടതുണ്ട്. ഉദാഹരണമായി ചില ഭൂമികള്‍ റോഡില്‍നിന്ന് കാണുമ്പോള്‍ ദീര്‍ഘചതുരമോ സമചതുരമോ ആയി തോന്നുന്നുണ്ടെങ്കിലും കൃത്യമായ കിഴക്കുപടിഞ്ഞാറ് അല്ലെങ്കില്‍ തെക്കുവടക്ക് ദിശ എന്നു പറയുന്നത് ഭൂമിയുടെ അതിരുകള്‍ക്ക് സമാന്തരമായി ആയിരിക്കണമെന്നില്ല.അങ്ങനെയുള്ളപ്പോള്‍ വഴിയിലേക്ക് മുഖമായി ഗൃഹം വയ്ക്കുന്നത് നല്ലതല്ല.പ്രധാന വാതിലിന്റെ നേരെ മുന്‍പിലായി മരമോ തൂണുകളോ ഒന്നും വരരുത്. അത് വേധം ആയി വരും. പ്രത്യേകിച്ച് മാവ് വരരുത്. മരണം, സന്താന നാശം, ബന്ധനം എന്നിവ ഫലം.
കിടപ്പുമുറി യഥാര്‍ത്ഥത്തില്‍ നാം നമ്മുടെ ജീവിതത്തിന്റെ മൂന്നില്‍ ഒരു ഭാഗം സമയം ഉറങ്ങാനായി എടുക്കുന്നു. അതുകൊണ്ട് തന്നെ കിടപ്പ് മുറിക്ക് ഉണ്ടാകുന്ന വാസ്തു ദോഷം നമ്മളെ ബാധിക്കും എന്നതില്‍ തര്‍ക്കം ഇല്ല. പ്രധാന കിടപ്പ് മുറി വീടിന്റെ തെക്ക് പടിഞ്ഞാറ് ആയിരിക്കണം. ഒരിക്കലും തല വടക്ക് വച്ച് കിടക്കരുത്. തല തെക്ക് വച്ച് വേണം കിടക്കാന്‍ . അതുപോലെ വീടിന്റെ തെക്ക് കിഴക്ക് മുറിയിലും ദമ്പതിമാര്‍ കിടക്കരുത്. എന്നും കലഹം ആയിരിക്കും ഫലം. കിടപ്പ് മുറിയില്‍ വിലപിടിച്ച സാധനങ്ങള്‍ വയ്ക്കുന്ന അലമാര മുറിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വടക്കോട്ട് തുറക്കത്തക്ക തരത്തില്‍ വേണം വയ്ക്കുവാന്‍ .
കുട്ടികളുടെ പഠനമുറി കുട്ടികളുടെ പഠനമുറി പടിഞ്ഞാറോ, കിഴക്കോ, വടക്കോ ആകാം. കോണ്‍ ദിക്കിലെ മുറികള്‍ ഒഴിവാക്കണം. മുറിയില്‍ മങ്ങിയ പച്ച വെളിച്ചം ഉണ്ടായാല്‍ അത് കുട്ടികളുടെ ബുദ്ധി ശക്തിയെ വളര്‍ത്തും. സരസ്വതി ദേവിയെയും, കൃഷ്ണ ഭഗവാനെയും പ്രാര്‍ത്ഥിക്കുന്നത് പഠനത്തിനു നല്ലതാണ്.
അടുക്കള വീടിന്റെ വടക്കോ കിഴക്കോ വരുന്നവിധം ക്രമീകരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഏക യോനിയോ ഗജ യോനിയോ ആവാം. കിഴക്ക് ഭാഗത്ത് ജനല്‍ ഉണ്ടാവണം. വാതില്‍ കോണുകളില്‍ വരരുത്. ഫ്രിഡ്ജ് വടക്ക് കിഴക്കും, തെക്ക് പടിഞ്ഞാറും ആവരുത്. പാചകം കിഴക്ക് നോക്കി ചെയ്യുവാന്‍ പറ്റണം. സ്ഥലം കൂടുതല്‍ ഉള്ളവര്‍ക്ക് അടുക്കള വേറിട്ടു പണിയാം. അങ്ങനെ ചെയ്യുമ്പോള്‍ വീടും അടുക്കളയും തമ്മിലുള്ള ദൂരം, ചുറ്റുമതിലും അടുക്കളയും തമ്മിലുള്ള ദൂരത്തേക്കാള്‍ കുറവായിരിക്കണം. ഇന്ന് പാന്‍ട്രി, ഫസ്റ്റ് കിച്ചന്‍, സെക്കന്‍ഡ് കിച്ചന്‍ എന്നിങ്ങനെ വകഭേദങ്ങള്‍ കാണാറുണ്ട്.ഇവയെല്ലാം കിഴക്കു ഭാഗത്തുതന്നെ ആകാന്‍ ശ്രദ്ധിക്കണം.
കുളിമുറി ശാസ്ത്രം അനുസരിച്ച് കുളിമുറി വീടിന്റെ കിഴക്ക് ഭാഗത്ത്, വടക്ക് ഭാഗത്തും ആകാം
പൂജാമുറി
വീട്ടില്‍ പൂജാമുറിയുടെ സ്ഥാനം എപ്പോഴും വടക്ക് കിഴക്ക് ദിശയില്‍ വരുന്നതാണ് ഉത്തമം. പൂജാമുറിക്ക് അടുത്തായി കുളിമുറി കക്കൂസ് എന്നിവ വരുന്നത് അശുഭകരമാണ്.
നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് അനുയോജിക്കുന്നവിധം ആയിരിക്കണം വീട് ഡിസൈന്‍ ചെയ്യേണ്ടത്. ഉദാഹരണത്തിന് വലിയ ജനലുകളും മുഴുവനായ ഗ്ലാസ് പാര്‍ട്ടീഷനുകളും അത്ര നല്ലതല്ല.എന്നാല്‍ പുറംഭിത്തി പൂര്‍ണമായും പഴയ രീതിയില്‍ ഭിത്തിയും ജനലും വച്ച് നിര്‍മിക്കുകയും ആധുനിക ശൈലികളായ ഓപന്‍ കിച്ചന്‍, ലൈറ്റ് വെല്‍ (വെളിച്ചം കടത്തി വിടാന്‍ മേല്‍ക്കൂരയില്‍ നല്‍കുന്ന ഓപനിങ്ങുകള്‍),മേല്‍ഭാഗം അടച്ച നടുമുറ്റങ്ങള്‍, ഓപന്‍ ഫാമിലി ലിവിങ്, ഹാള്‍, എന്നിവക്ക് ദോഷമില്ല.കോര്‍ട്‌യാര്‍ഡ്, നടുമുറ്റങ്ങള്‍,എന്നിവ ഗൃഹത്തിന്റെ വടക്കുവശത്തോ കിഴക്കുവശത്തോ വരുന്നതാണ് ഏറ്റവും ഉത്തമം.
വീടിന്റെ നിര്‍മ്മിതിയില്‍ ഉണ്ടായ പിഴവുകള്‍ക്ക് പരിഹാരങ്ങളും ലഭ്യമാണ്. ഇതിനായി വിദഗ്ധരുടെ ഉപദേശങ്ങള്‍ അനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ വാസ്തു യന്ത്രങ്ങള്‍ സ്ഥാപിക്കുകയോ ചെയ്താല്‍ മതിയാവും.
വാസ്തു ശാസ്ത്ര വിധിപ്രകാരം ഗൃഹ നിര്‍മ്മാണം നടത്തുന്നതിലൂടെ താമസക്കാരുടെ ഊര്‍ജ്ജ നിലയും പ്രാപഞ്ചിക ഊര്‍ജ്ജവും തമ്മിലുള്ള സമരസമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതിലൂടെ, താമസക്കാരില്‍ ആരോഗ്യകരമായ ഊര്‍ജ്ജം നിറയാനും അതുവഴി ജീവിതത്തില്‍ വിജയവും സമാധാനവും ഉണ്ടാവാനും കാരണമാവുന്നു.
https://www.facebook.com/Malayalivartha