അടുക്കള അഗ്നിമൂലയില്‍ സ്ഥാപിച്ചാല്‍

അഗ്‌നിയുടെ ശക്തി നിയന്ത്രണാതീതമാണ്. ഏതു വസ്തുവിനെയും ആവാഹിക്കുവാന്‍ ശക്തിയുള്ള ഊര്‍ജ്ജമാണ് അഗ്നി. അഗ്‌നി ഭഗവാന്‍ സംരക്ഷിക്കുന്ന തെക്ക് കിഴക്ക് ദിക്കിന് വളരെ പ്രധാനമായൊരു സ്ഥാനമാണ് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അഗ്‌നിമൂല എന്ന് അറിയപ്പെടുന്ന തെക്ക് കിഴക്ക് ദിക്ക് അടുക്കളയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. അഗ്‌നിമൂലയില്‍ സ്ഥാപിക്കുന്ന അടുക്കളയില്‍ അഗ്‌നിബാധ ഉണ്ടാകില്ല എന്നാണ് വിശ്വാസം. ആഹാരാദി കാര്യങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്നുമാത്രമല്ല വേവിക്കുന്ന ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജം സംശുദ്ധമായിരിക്കുകയും ചെയ്യും. പാചകകാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അഗ്‌നിയെ പ്രീതിപ്പെടുത്തുന്നത് കൂടുതല്‍ ഗുണഫലങ്ങള്‍ നല്‍കും.
പാല്‍ തിളപ്പിയ്ക്കും മുന്‍പ് ഒരു ടീസ്പൂണ്‍ പാല്‍ അഗ്‌നിയിലേക്ക് സമര്‍പ്പിക്കുന്നതും, തേങ്ങ ഉടയ്ക്കുമ്പോള്‍ അല്‍പം തേങ്ങ അഗ്‌നിയില്‍ നിക്ഷേപിക്കുന്നതും, അരി വേവിക്കുമ്പോള്‍ ഏതാനും അരിമണികള്‍ അഗ്‌നിയില്‍ ഹോമിക്കുന്നതുമൊക്കെ നല്ലതാണ്. സസ്യഭക്ഷണങ്ങളും മധുരപലഹാരങ്ങളും പാചകം ചെയ്യുമ്പോള്‍ അവയില്‍ ചേര്‍ക്കുന്ന ഏതെങ്കിലും ഒന്ന് അഗ്‌നിയ്ക്ക് നല്‍കുന്നതും അഗ്‌നിദേവന്റെ പ്രീതി നേടുവാന്‍ സഹായകരമാകും. വേണ്ടവിധത്തില്‍ സംരക്ഷിച്ചാല്‍ അഗ്‌നിമൂലയില്‍ പണിയുന്ന അടുക്കള സദ്ഫലങ്ങള്‍ നല്‍കും. അഗ്‌നിയില്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത് അഗ്‌നിശുദ്ധി വരുത്തിയ ഊര്‍ജ്ജമാണ് എന്ന കാര്യം ഓര്‍ക്കുക.
https://www.facebook.com/Malayalivartha