ലോകത്തെ ആദ്യത്തെ ഐസ് നിര്‍മ്മിത ഹോട്ടല്‍

നിര്‍മിതികള്‍ക്ക് അത്യാവശം വേണ്ടത് കല്ലും മണ്ണും സിമന്റുമൊക്കയൊണ്. എന്നാല്‍ ഇതൊന്നുമില്ലാതെയും കെട്ടിടങ്ങള്‍ നിര്‍മിക്കാം സ്വീഡനിലാണ് അത്തരത്തിലുള്ള കെട്ടിടമുള്ളത്. ഐസ് കൊണ്ട് നിര്‍മിച്ച ഹോട്ടല്‍. ലോകത്തിലെ തന്നെ ആദ്യത്തെ ഐസ് ഹോട്ടലാണ് ഇത്. ആദ്യമായി ഹോട്ടല്‍ തുറക്കുന്നത് 1990 ല്‍ ആണ് പിന്നീടങ്ങോട്ട് ഓരോ വര്‍ഷവും ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ഹോട്ടല്‍ പുതുക്കിപ്പണിയും. ഹോട്ടലിന്റെ ചുവരുകള്‍ മാത്രമല്ല ഹോട്ടലിനുള്ളിലെ കട്ടിലും മേശയും അടക്കമുള്ള ഫര്‍ണിച്ചറുകളെല്ലാം തന്നെ ഐസില്‍ നിര്‍മിച്ചതാണ്. മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് ആണ് ഹോട്ടലിനകത്തെ താപനില.
55 റൂമുകള്‍ ഉള്ള ഹോട്ടലിനുള്ളില്‍ ബാറും ക്രമീകരിച്ചിട്ടുണ്ട്. ടോര്‍ നദിയില്‍ നിന്നാണ് ഹോട്ടല്‍ നിര്‍മാണത്തിനുള്ള ഐസുകള്‍ ശേഖരിക്കുന്നത്. 900 ടണ്‍ ഐസ് ഉപയോഗിച്ചാണ് ഓരോ വര്‍ഷവും ഹോട്ടല്‍ പണിയുന്നത്. ഹോട്ടലിന്റെ ഓരോ റൂമും ഒന്നിനൊന്ന് വ്യത്യസ്തമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. റെസ്‌റ്റോറന്റും പള്ളിയും അടക്കമുള്ള സൗകര്യങ്ങളും ഹോട്ടലില്‍ ഉണ്ട്. ഹോട്ടലില്‍ ബാത്ത് റൂം സൗകര്യം ലഭ്യമല്ല. പക്ഷേ ഹോട്ടലിനോട് അനുബന്ധമായി നിര്‍മിച്ച ചൂടുള്ള കെട്ടിടത്തില്‍ അതിഥികള്‍ക്ക് ബാത്ത് റൂം സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഹോട്ടലില്‍ അന്തിയുറങ്ങണമെന്നുള്ളര്‍ക്ക് തണുപ്പില്‍ നിന്നും സംരക്ഷണം നല്‍കുന്ന സംവിധാനത്തോടെ സുഖമായി ഹോട്ടലില്‍ കിടന്നുറങ്ങാം.
https://www.facebook.com/Malayalivartha