സമ്പത്തും ഐശ്വര്യവും തരും വാസ്തു -എങ്ങിനെയെന്നറിയാം

വീടുവെക്കാൻ സ്ഥലം വാങ്ങുന്നതില്‍ മുതല്‍ വീടു പണിയുമ്പോഴും വീട്ടിലെ മുറികളും എന്തിന് സാധനങ്ങള്‍ ക്രമീകരിയ്ക്കുമ്പോഴും വരെ വാസ്തു ശാസ്ത്രം നോക്കുന്നവർ ഇപ്പോൾ ധാരാളം ..വാസ്തു ശാസ്ത്രം വെറും അന്ധവിശ്വാസമെന്നു കരുതി തള്ളിക്കളയേണ്ട കാര്യമില്ല . വീടിന്റെ ഐശ്വര്യം ,സാമ്പത്തിക സ്ഥിതി എന്തിനു വീട്ടിലുള്ളവരുടെ സ്വഭാവം പോലും വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. ധനാഭിവൃദ്ധിക്കും ഐശ്വര്യത്തിനും ലളിതമായ ഈ ടിപ്സ് ഒന്ന് പരീക്ഷിച്ചു നോക്കൂ
ഒരു വീട്ടിൽ രണ്ട് അടുക്കള വേണ്ട ....
ഒരു വീട്ടിൽ രണ്ട് അടുക്കളയും രണ്ടു പൂജാമുറിയും വരാൻ പാടുണ്ടോ എന്നത് പലരുടെയും ആശങ്കയാണ്. ഒരു കുടുംബമാണ് താമസിക്കുന്നതെങ്കിൽ ഒരുനില വീടിനകത്ത് ഒരു അടുക്കളയും ഒരു പൂജാമുറിയും മതി. ഇരു നില വീടാണെങ്കിൽ രണ്ടാമത്തെ നിലയ്ക്ക് പുറത്തുകൂടി സ്റ്റയർകേയ്സ് ഉണ്ടെങ്കിൽ അവിടെയും ഒരു അടുക്കളയും ഒരു പൂജാമുറിയും വരുന്നതിൽ തെറ്റില്ല. പൊതുവെ ഒരു കുടുംബമാണ് താമസിക്കുന്നതെങ്കിൽ അവിടെ രണ്ട് അടുപ്പ് വേണ്ട എന്ന് തന്നെയാണ് അഭിപ്രായം. അത് പോലെ കുടുംബാംഗങ്ങൾക്കെല്ലാവർക്കും കൂടി ഒരു പൂജാമുറി എന്നതാണ് ഉത്തമം.
പണം സൂക്ഷിക്കുന്ന മുറി എവിടെ വേണം?
തെക്ക് പടിഞ്ഞാറ്, തെക്ക്, പടിഞ്ഞാറ് എന്നീ ദിക്കുകളിലുള്ള മുറികളില്‍ വേണം പണം സൂക്ഷിക്കേണ്ടത്. മറ്റു ദിക്കുകളില്‍ ഉള്ള മുറികളില്‍ പണം സൂക്ഷിച്ചാല്‍ ദുര്‍ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നു വരും.
തെക്ക് പടിഞ്ഞാറെ മുറിയില്‍ പണം സൂക്ഷിച്ചാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാവും. തെക്കു കിഴക്കേ മുറിയില്‍ പണം സൂക്ഷിക്കുന്നത് മോഷണം അനാവശ്യ ചെലവുകള്‍ എന്നിവയ്ക്ക് കാരണമാവും. വടക്ക് പടിഞ്ഞാറെ മുറിയിലാണ് പണം സൂക്ഷിക്കുന്നത് എങ്കില്‍ പണം വളരെ വേഗം ചെലവാകും. വടക്കു കിഴക്ക് മുറിയിലാണെങ്കില്‍ ദാരിദ്ര്യവും കടക്കെണിയുമാണ് ഫലം.
പണപ്പെട്ടി അല്ലെങ്കില്‍ സേഫ് പ്രതിഫലിപ്പിക്കത്തക്ക രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും നല്ലതാണ്. പണം അനാവശ്യമായി ചെലവാകാതെ ഇരിക്കണമെങ്കില്‍ പണം സൂക്ഷിക്കുന്ന പെട്ടി അല്ലെങ്കില്‍ അലമാര കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി വേണം വയ്ക്കേണ്ടത്. തെക്ക് പടിഞ്ഞാറെ മൂലയ്ക്ക് വേണം പണപ്പെട്ടി സൂക്ഷിക്കേണ്ടത്. വലിയ നിലക്കണ്ണാടികള്‍ വടക്ക് ഭാഗത്തെ ചുമരില്‍ നിര്‍മ്മിക്കുന്നത് ആ ഭാഗത്തെ ശുഭഫലങ്ങളെ ഉത്തേജിപ്പിക്കാന്‍ സഹായിക്കും. കണ്ണാടിയിലെ പ്രതിഫലനം മൂലം അത് ഇരട്ടിപ്പിക്കാന്‍ കഴിയും . അതേസമയം നിലക്കണ്ണാടികള്‍ തെക്ക് ഭാഗത്ത് ചുമരുകളില്‍ ഒരിക്കലും ഘടിപ്പിക്കരുത്
തെക്കു ഭാഗത്ത് കുഴൽ കിണർ ഉണ്ടായാൽ ദരിദ്രമായിരിക്കും ഫലം
വീട് അടിച്ചു വാരുക
രാവിലെകറുത്ത സൂര്യോദയത്തിനു മുന്‍പ് വീട് അടിച്ചു വാരുക. വീടിനു പുറം ഭാഗത്തേയ്ക്കായി അടിച്ചു വാരരുത്. പുറത്തു നിന്ന് ഉള്‍ഭാഗത്തേയ്ക്കായി അടിച്ചു വാരുക. പ്രധാന വാതിലിനു പുറത്തേയ്ക്ക് അടിച്ചു വാരി കളയരുത് . ഇത് ധനനഷ്ടത്തിന് ഇട വരുത്തുന്ന കാരണങ്ങളാണ്.
വേസ്റ്റ് ഇടാനുള്ള ബക്കറ്റിന് അടപ്പു വേണം. തുറന്നു വയ്ക്കരുത്. ഇതുപോലെ ഓട്ടയുള്ളവ ഉപയോഗിയ്ക്കുകയുമരുത്
കിടപ്പുമുറി എവിടെ വേണം ..
പ്രധാന കിടപ്പ് മുറി വീടിന്റെ തെക്ക് പടിഞ്ഞാറ് ആയിരിക്കണം. ഒരിക്കലും തല വടക്ക് വച്ച് കിടക്കരുത്. തല തെക്ക് വച്ച് വേണം കിടക്കാന്‍ . അതുപോലെ വീടിന്റെ തെക്ക് കിഴക്ക് മുറിയിലും ദമ്പതിമാര്‍ കിടക്കരുത്. എന്നും കലഹം ആയിരിക്കും ഫലം. കിടപ്പ് മുറിയില്‍ വിലപിടിച്ച സാധനങ്ങള്‍ വയ്ക്കുന്ന അലമാര മുറിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വടക്കോട്ട് തുറക്കത്തക്ക തരത്തില്‍ വേണം വയ്ക്കുവാന്‍ .
ബെഡ്‌റൂം ജനാലകള്‍ ....ബെഡ്‌റൂം ജനാലകള്‍ ദിവസവും 20 മിനിറ്റെങ്കിലും തുറന്നു വയ്ക്കുക. ഇത് നല്ല ഊര്‍ജ പ്രവാഹത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതുപോലെ കട്ടില്‍ തറയില്‍ നിന്നും ഒരടി ഉയരത്തില്‍ എങ്കിലും ആകണം. ഇത് നല്ല ഊര്‍ജ പ്രവാഹത്തിനും അതേ സമയം നല്ല ധനവരവിനും സഹായകമാണ്.
ഭൂമിക്കടിയിലെ ജലസംഭരണികളും സ്ലാബുകളും വടക്കുഭാഗത്ത് വരുന്നത് ഭവനത്തിലെ താമസക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ സഹായിക്കും. അവരുടെ സാമ്പത്തികസ്ഥിതി വര്‍ദ്ധിക്കാനും ഇടയാകും
പൂജാമുറി -
പൂജാമുറി വടക്ക് കിഴക്ക് ഭാഗത്തോ, കിഴക്ക് ഭാഗത്തോ, ബ്രഹ്മ സ്ഥാനത്തോ, വടക്ക് കിഴക്കിന്റെ കിഴക്കോ ആകാം. അതുകൊണ്ട് ധനവും മനസ്സമാധാനവും ലഭിക്കും.
ദേവന്‍ പടിഞ്ഞാറ് നോക്കിയിരിക്കണം. കിഴക്കോട്ട് നോക്കി വേണം നമ്മള്‍ തൊഴാന്‍ . ദേവന്റെ വടക്ക് ദര്‍ശനവും നല്ലതാണ്. മറ്റു സ്ഥലങ്ങളിലെ പൂജാ മുറി നമുക്ക് അസ്വസ്ഥത നല്‍കും.
മരിച്ചു പോയവരുടെ പടം പൂജാമുറിയില്‍ വയ്ക്കരുത്. പൂജാ സാധങ്ങള്‍ അല്ലാതെ മറ്റൊന്നും അവിടെ വയ്ക്കരുത്. വിഗ്രഹങ്ങളെ മുഖാമുഖം വക്കരുത്. പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വച്ച് പൂജിക്കരുത്. വീട്ടില്‍ രണ്ടു ശിവ ലിംഗങ്ങള്‍ , മൂന്നു ഗണപതി, രണ്ടു ശങ്കുകള്‍ ,മൂന്നു ദേവി പ്രതിമകള്‍ ,രണ്ടു സാളഗ്രാമങ്ങള്‍ എന്നിവ ഒരുമിച്ചു പൂജിക്കരുത്.
വീട്ടിലെയും ഓഫീസിലെയും കിഴക്ക് ഭാഗത്തുള്ള വാതില്‍ കഴിവതും തുറന്നിടുക. അതുമൂലം സോളാര്‍ എനര്‍ജിക്ക് കടന്നുവരാന്‍ സാധിക്കും. ജനാലകളിലെ കര്‍ട്ടന്‍പോലും ഇളം നിറത്തിലുള്ളതാകാന്‍ ശ്രദ്ധിക്കുക. ഇളം നിറം, പച്ചിലയുടെ നിറം, ക്രീം എന്നിവ കിഴക്ക് വശത്തെ ചുമരുകളില്‍ ഉപയോഗിക്കുക
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ ഐശ്വര്യവും കുടുംബാംഗങ്ങൾ തമ്മിൽ അഭിപ്രായ ഐക്യവും ഉണ്ടാകുമെന്നു വാസ്തു ശാസ്ത്രം ഉറപ്പുതരുന്നു.
https://www.facebook.com/Malayalivartha