ഫ്ളാറ്റുകൾക്ക് പ്രിയമേറുന്നു

വീടുപോലെ ഒരു ഫ്ലാറ്റ്. അതാണ് ഇപ്പോൾ ഒരു ശരാശരി മലയാളിയുടെ സ്വപ്നം. പണ്ടൊക്കെ വീട് എന്നാൽ കൊച്ചു മുറ്റവും മുറ്റത്തൊരു തുളസിത്തറയും അടുക്കള കിണറുമെല്ലാമായിരുന്നു. നാലുകെട്ടും നടുമുറ്റവുമെല്ലാമുള്ള വലിയ വീട് പണ്ടത്തെ കൂട്ടുകുടുംബ വ്യവസ്ഥിതിയുള്ള തറവാടുകൾക്ക് ഒരാവശ്യമായിരുന്നു.എന്നാൽ ഇന്ന് അതല്ല സ്ഥിതി. അച്ഛനും അമ്മയും ഒന്നോ രണ്ടോ മക്കളും ഉള്ള അണുകുടുംബങ്ങളാണ് ഇന്നുള്ളത്. അതും ഭാര്യയും ഭർത്താവും ജോലിക്കാരും.അപ്പോളവർക്കാവശ്യം കയ്യെത്തും ദൂരത്ത്എല്ലാ സൗകര്യങ്ങളും ഉള്ള ഒരു താമസ സ്ഥലമാണ്. അതുകൊണ്ടു തന്നെ സുരക്ഷിതത്വമാർന്ന ഫ്ലാറ്റ് എന്ന ആശയത്തിലേക്ക് അവർ എത്തിച്ചേരുന്നു.
ആദ്യമൊക്കെ അംബരചുംബികളായ ഫ്ലാറ്റുകൾ ഒട്ടൊരു കൗതുകത്തോടെയും അതിലേറെ അകൽച്ചയോടെയുമാണ് മലയാളികൾ നോക്കി കണ്ടത്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ഫ്‌ളാറ്റുകളെയും വില്ലകളെയും താമസിക്കാനൊരു ഇടം എന്നതിനോടൊപ്പം ഭാവിയിലേക്കുള്ള ഒരു സ്ഥിര നിക്ഷേപമായും കാണാൻ തുടങ്ങിയതോടെ ഫ്ളാറ്റുകൾക്ക് പ്രിയമേറി.
ഇത്തരം ഇടപാടുകളിൽ പറ്റിക്കപ്പെടാനുള്ള സാധ്യതകളും ഏറെയാണ് അതുകൊണ്ടു തന്നെ ഫ്‌ളാറ്റുവാങ്ങുമ്പോൾ ബിൽഡറുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. നിർമാണം പൂർത്തിയാക്കിയിട്ടില്ലാത്ത ഫ്‌ളാറ്റുകളാകുമ്പോൾ എത്രകാലം കൊണ്ട് പൂർത്തിയാക്കുമെന്ന വ്യക്തമായ കരാർ ഉണ്ടായിരിക്കണം. പല ബിൽഡർമാരും വ്യവസ്ഥകൾ തെറ്റിക്കാറുണ്ട്. എല്ലാവരും അങ്ങിനെ ആണെന്നല്ല , ഉദാഹരണത്തിന് ലേക്ക് വുഡ്‌സ് ഫ്‌ളാറ്റിന്റെ ഉടമയായ ശ്രീ മോട്ടി തോമസ് പറഞ്ഞത് അദ്ദേഹം 2011 ല്‍ ലേക്ക് വുഡ്‌സ് ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ എയർപോർട്ട് അധികൃതരില്‍ നിന്നുള്ള അനുമതി കിട്ടാത്തതിനാല്‍ ഫ്ലാറ്റ്പണി നിർത്തി വെക്കേണ്ടിവന്നു. ശ്രീധന്യ പ്രൊഫസര്‍ മോട്ടിയുടെ പണം ഒട്ടും കാലതാമസം കൂടാതെ തിരികെ കൊടുത്ത് എന്നുമാണ്.
ഏതൊരാളുടെയും ജീവിതത്തിലെ വലിയ സ്വപ്നമാണ്സ്വന്താമായി ഒരു വീട്. സ്വരുക്കൂട്ടി വെയ്ക്കുന്ന ഓരേ നാണയതുട്ടും ചിലപ്പോള്‍ ആ സ്വപ്നത്തിനു വേണ്ടി മാത്രമാകും. ചെലവാക്കുന്ന ഓരോ രൂപക്കും മൂല്യം വളരെ കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ ഫ്ലാറ്റ് നിർമാതാക്കളുടെ വിശ്വാസ്യത ഉറപ്പു വരുത്തേണ്ടതുണ്ട് . നിർമ്മാണകമ്പനി ,ആർക്കിടെക്ട് ,കെട്ടിടം പണിത കരാറുകാരൻ എന്നിവരെ കുറിച്ചതും ഇവർ നിർമ്മിച്ച മറ്റ് കെട്ടിടങ്ങളെ കുറിച്ചതും അന്വേഷിക്കണം.
ഫ്ലാറ്റ് നിര്‍മ്മാണരംഗത്ത് ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരെ ലഭ്യമാക്കി കഴിവും ആക്സസും എല്ലാറ്റിനുമുപരി വിശ്വാസ്യതയും മൂല്യവും നല്‍കിയാണ് ഈ രംഗത്ത് ശ്രീധന്യ ഗ്രൂപ്പ് പോലെയുള്ളവർ സേവനം ഉറപ്പാക്കുന്നത്. ഇത് പോലെയുള്ള മികച്ച നിർമ്മാണ കമ്പനികളെ കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.
ആവശ്യക്കാരന്‍റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഗുണനിലവാരം ഒട്ടും കുറയാത്ത ഫ്‌ളാറ്റുകൾ ഇപ്പോൾ ഉണ്ട്.പ്രകൃതിക്കിണങ്ങിയ രീതിയിൽ കാറ്റും വെളിച്ചവും യഥേഷ്ടം കെട്ടിടത്തില്‍ കടക്കുന്ന ഡിസൈനുകളാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.പഴമയുടെ ആഢ്യത്വം നിലനിർത്തി അഴകും പുതുമയും ഒത്തിണങ്ങിയ അകത്തളങ്ങൾ ആരെയാണ് ആകർഷിക്കാത്തത്?
ഫ്ലാറ്റ് നിര്‍മ്മാണരംഗത്ത് പ്രാഗൽഭ്യവും വിശ്വാസ്യതയും ഉള്ളവരിൽ നിന്ന് ഫ്‌ളാറ്റുകൾ വാങ്ങുന്നതാണ് അഭികാമ്യം.
മാർക്കറ്റിംഗ് ഫീച്ചർ
https://www.facebook.com/Malayalivartha