Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

വി.എസ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ സ്ഥാനം ഒഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു; അസുഖവും പ്രായത്തിന്റെ ക്ഷീണവും സ്ഥാനം ഒഴിയുന്നതിന് കാരണമായി; ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് പൂര്‍ണ വിശ്രമം; വി.എസ് മോഡല്‍ ധിക്കാരങ്ങളില്ലാതെ ഒരു വര്‍ഷം

09 JANUARY 2021 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഉടന്‍ ഒഴിയും. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കാവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാര്‍ട്ടന്‍ ഹില്ലിലെ വീട്ടിലേക്ക് ഇന്നലെ താമസം മാറി. കഴിഞ്ഞ ഒക്ടോബറില്‍ വി.എസ് 97 വയസ് പിന്നിട്ടിയിരുന്നു. 

1932 ഓക്ടോബര്‍ 20 -ന് ആലപ്പുഴയിലാണ് വെലിക്കക്കത്ത് ശങ്കരന്‍ അചുതാനന്ദന്റെ ജനനം. 2006 മുതല്‍ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരിലൊരാളാണ്.

ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്റെ ഔദ്യോഗിക വസതി വിട്ട് വി.എസ് പുറത്തിറങ്ങിയിട്ട് ഏതാണ്ട് ഒരു വര്‍ഷത്തിലധികമാകുന്നു. അസുഖവും പ്രായത്തിന്റെ ക്ഷീണവും ഒരു ഘടകമാണ്. കോവിഡ് കാലത്ത് പ്രത്യേകിച്ച്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് വിഎസിന് ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു. ഇതിനുശേഷം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സന്ദര്‍ശകരെ സ്വീകരിക്കുന്നില്ല. ചിട്ടയായ ജീവിത രീതികള്‍ കൊണ്ട് പതിവ് ജീവിതത്തിലേക്ക് അദ്ദേഹം ഏറെക്കുറെ മടങ്ങിവന്നെങ്കിലും നടക്കുന്നതിന് പരസഹായം വേണ്ടിവരുന്നു. പത്രങ്ങള്‍ വായിച്ചാണ് കേള്‍ക്കുന്നത്. രാഷ്ട്രീയ രംഗത്തെ ഓരോ ചലനങ്ങളും കൃത്യമായി മനസിലാക്കുന്നു എന്നാണറിവ്. എങ്കിലും കേരള രാഷ്ട്രീയത്തില്‍ കലഹം തീര്‍ക്കുന്ന ഇടപെടലുകള്‍ മാത്രം ഇല്ല. പൂര്‍ണ നിശബ്ദത. ഒരു വരി പ്രസ്താവനയുടെ പേരിലുള്ള വി എസ് മോഡല്‍ ധിക്കാരമില്ല.

കൊറോണയെ ചാരി പലരും പലതില്‍ നിന്നും പല വിധത്തില്‍ രക്ഷപ്പെടുമ്പോള്‍ അങ്ങനെ വി എസിന്റെ കാര്യത്തില്‍ രക്ഷപെടാനാകുമോ. തെരഞ്ഞെടുപ്പുകളില്‍ പട നയിക്കാന്‍ വി എസ് വേണമെന്ന് പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ കൃഷ്ണയ്യറെ പോലുള്ളവര്‍ ഇറങ്ങി വന്നപ്പോള്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ തന്നെ തിരികെ വന്നതും അതിന്റെ സുഖസൗകര്യങ്ങളില്‍ മുഴുകുകയും ചെയ്യുമ്പോള്‍ വി എസും തൃപ്തിപ്പെട്ടു എന്നു വേണം കരുതാന്‍. അല്ലെങ്കില്‍ ക്യാബിനറ്റ് സൗകര്യങ്ങളോടെ ഒരു പരിഷ്‌കരണ സാധ്യതയുമില്ലാത്ത കമ്മീഷന്റെ തലപ്പത്ത് എത്തിക്കുകയിരുന്നു. ഖജനാവിലെ ചോര്‍ച്ചക്ക് ഒരു വഴി മാത്രമാക്കി ആ സംവിധാനം ശരിക്കും 'കമ്മീഷനായി' തുടരുകയാണെന്ന ആക്ഷേപവും ശക്തമായിരുന്നു. പദവി ഒഴിഞ്ഞതിലൂടെ ഈ ആക്ഷേപത്തില്‍ നിന്നും വി.എസ് ഒഴിയുകയാണ്.

സമരങ്ങളുടെ ചൂട് പകര്‍ന്ന ആലപ്പുഴയിലെ പുന്നപ്രയില്‍ ജനിച്ച വി എസിന് എന്നും കൂട്ട് സമരങ്ങള്‍ തന്നെയാണ്. ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടി വന്ന അച്യുതാനന്ദന്‍ അങ്ങനെ കലഹപ്രിയനായി വളര്‍ന്നു. വിദ്യാഭ്യാസം ഏഴാം തരത്തില്‍ അവസാനിപ്പിച്ച് തൊഴിലാളികള്‍ക്കായി കൊടി പിടിച്ചു. അറസ്റ്റ്, ജയില്‍വാസം, മര്‍ദ്ദനം ഇങ്ങനെ കമ്യൂണിസ്റ്റ് ജീവിതത്തെ വളര്‍ത്തി. പാര്‍ട്ടി ബാലറ്റിലൂടെ ഭരണയന്ത്രം തിരിച്ചു തുടങ്ങിയപ്പോള്‍ വി എസ് പാര്‍ട്ടി തലപ്പത്ത് എത്തിയിരുന്നു. അങ്ങനെ വളര്‍ന്ന വി എസ് പരമോന്നത പദവിയായ പൊളിറ്റ് ബ്യൂറോയില്‍ എത്തിയെങ്കിലും കലഹം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാകുന്ന കാലമായതോടെ വി എസ് പുറത്ത്. ഇന്ന് കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവിന്റെ കസേരയില്‍ വിഎസ് ഉണ്ട്. ഇത് പാര്‍ട്ടി അദ്ദേഹത്തോട് കാട്ടുന്ന അവഗണനയുടെ ബാക്കി പത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 minute ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (28 minutes ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (31 minutes ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (41 minutes ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (49 minutes ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (58 minutes ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (1 hour ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (1 hour ago)

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?  (1 hour ago)

മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക്  (1 hour ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ  (2 hours ago)

ഡോവ് ഉരച്ച് സെല്ലിലെ ഷെറിന്റെ കുളി ഏമാന്മാർക്ക് ബോധിച്ചു, കെട്ടിലമ്മ ജയിൽ വിടുന്നു, ഗണേഷിനിട്ട് പണിഞ്ഞ് ഗവർണർ  (2 hours ago)

മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടം... മരണം 18 ആയി, തെരച്ചില്‍ തുടരുന്നു  (2 hours ago)

Malayali Vartha Recommends