പ്രതിപക്ഷനേതാവിന് അദ്ദേഹത്തിന്റെ സ്ഥാനം മനസിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധനവിലയില്‍ ഒരു രൂപ കുറച്ചു, ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് 509 കോടി നഷ്ടം

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിടുവായത്തം പറയുകയാണെന്നും പ്രതിപക്ഷനേതാവിന്റെ സ്ഥാനം അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശനം. കോട്ടയത്തെ ദുരഭിമാനക്കൊലപാതകത്തെ തുടര്‍ന്ന് മുഖ്യമന്ത്രി രാജാവിനെ പോലെയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹത്തിനെന്തിനാണ് 15 സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചിരുന്നു. ഇക്കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം നടത്തിയത്.
സംസ്ഥാനത്ത് ഇന്ധനവിലയുടെ നികുതി ഒരു രൂപ കുറച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം 509 കോടിയുടെ നികുതി നഷ്ടമാണ് സംഭവിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിനുള്ള സന്ദേശമാണിതെന്നും മുഖ്യന്ത്രി പറഞ്ഞു. ഇനി എണ്ണവില കുറഞ്ഞാലും നികുതിയിളവില്‍ മാറ്റം വരുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടല്‍ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദ്യം 25000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലത്തിന്റെയും മറ്റും രേഖകള്‍ ഹാജരാക്കുമ്പോള്‍ അഞ്ച് ലക്ഷത്തി 75000 രൂപ നല്‍കും. വീട് നിര്‍മിക്കാന്‍ നാല് ലക്ഷവും നല്‍കും. അങ്ങനെ മൊത്തം പത്ത് ലക്ഷം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha