പിണറായി അല്ല മഹാരാജാവ് വന്നാലും പറയാനുള്ളത് പറയും, മുഖ്യമന്ത്രി വിഡ്ഢിത്തം വിളമ്പാന്‍ കേമനെന്നും രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള വാക്‌പ്പോര് രൂക്ഷമാകുന്നു. ചെന്നിത്തല വിടുവായത്തം പറയുന്നെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രതിപക്ഷനേതാവും വാര്‍ത്താസമ്മേളനം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെന്നല്ല മഹാരാജാവ് വന്നാലും പറയാനുള്ളത് പറയും അതന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. കെവിനെ കാണാനില്ലെന്ന പരാതി പുറത്ത് കൊണ്ടുവന്നത് മാധ്യമങ്ങളാണ്. ഇല്ലായിരുന്നെങ്കില്‍ അതൊരു സാധാരണ മരണമായി കലാശിച്ചേനെ. ജനങ്ങള്‍ക്കായി നല്ലത് ചെയ്ത മാധ്യമങ്ങള്‍ നാടിനെ അപാമിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. മുഖ്യമന്ത്രിയാണ് നാടിനെ അപമാനിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സ്വന്തം കഴിവുകേട് മറച്ച് വെയ്ക്കാനാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത്. മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും അദ്ദേഹം ആരോപിച്ചു. സ്റ്റാലിന്‍ യുവത്തിലേ പോലെ വായടയ്ക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ല. പ്രതിപക്ഷനേതാവിന്റെ പണിയെന്തെന്ന് നന്നായിട്ടറിയാം. മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ പിണറായി യോഗ്യനല്ല. പാര്‍ട്ടി സെക്രട്ടറിയല്ലെന്ന ധാരണ അദ്ദേഹത്തിന് വേണം. മുഖ്യമന്ത്രി വിഡ്ഢിത്തം വിളമ്പാന്‍ കേമന്‍. പല കുറ്റകൃത്യങ്ങളും ഉണ്ടാകാതിരിക്കുന്നത് മാധ്യമ ജാഗ്രത കൊണ്ടാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
താന്‍ രണ്ട് കൊല്ലം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടെന്നും അന്നെങ്ങും നടക്കാത്ത സംഭവങ്ങളാണ് കേരളത്തില്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. മുമ്പും പലതവണ ചെന്നിത്തല മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അതിനൊന്നും അദ്ദേഹം മറുപടി നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എന്തിനാണ് 15 വാഹനങ്ങളെന്നും അദ്ദേഹമാരാ മഹാരാജാവാണോ എന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചെന്നിത്തല വിടുവായനാണെന്നും അദ്ദേഹത്തിന് പ്രതിപക്ഷനേതാവിന്റെ സ്ഥാനം അറിയില്ലെന്നും പിണറായി മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha