ജസ്‌ന വിദേശത്തേയ്ക്ക് പോയിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണം നടത്തിവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുമായി ബന്ധപ്പെട്ടും സൈബര്‍ വിദഗ്ധരുമായി ചേര്‍ന്നും അന്വേഷണം ഊര്‍ജ്ജിതമാക്കി

പത്തനംതിട്ടയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി ജസ്‌ന വിദേശത്തേയ്ക്ക് പോയിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണം നടത്തിവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരുന്നു.
തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ വിദഗ്ദരും വനിതാ പൊലീസ് ഇന്‍സ്‌പെക്ടറും അടങ്ങുന്ന 15 അംഗ സ്‌പെഷ്യല്‍ പോലീസ് ടീം ഈ കേസിന്റെ അന്വേഷണം നടത്തിവരുന്നെന്നും പി.സി. ജോര്‍ജ്ജ് എം.എല്‍.എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) കഴിഞ്ഞ മാര്‍ച്ച് 22ന് രാവിലെ 9.30 മുതലാണ് കാണാതായതാണ്. വീട്ടില്‍ നിന്ന് സന്തോഷത്തോടെ പോയ ഒരു പെണ്‍കുട്ടി എവിടെയാണെന്ന് ഒരുപിടിയുമില്ല. 22.03.2018ല്‍ പത്തനംതിട്ട, സന്തോഷ്‌കവല, ഒമ്പതാം കോളനിയില്‍ ജെയിംസിന്റെ മകള്‍ ജസ്‌നയെ കാണ്‍മാനില്ല എന്ന പരാതിയിന്മേല്‍ വെച്ചൂച്ചിറ പോലീസ് സ്‌റ്റേഷനില്‍ െ്രെകം 201/2018 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നുമുണ്ട്.
വെച്ചൂച്ചിറ പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ആദ്യ അന്വേഷണത്തെത്തുടര്‍ന്ന് റാന്നി പൊലീസ് ഇന്‍സ്‌പെക്ടര്‍, പെരുനാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങള്‍ അന്വേഷണം ഏറ്റെടുത്ത് നടത്തുന്നുമുണ്ട്. തുടര്‍ന്ന് തിരുവല്ല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീം ഈ കേസിന്റെ അന്വേഷണം കൈമാറി. ഇതിനകം ഒരു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും പത്രങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തിയിട്ടുള്ളതുമാണ്. ബാംഗ്ലൂര്‍, മൈസൂര്‍, വേളാങ്കണ്ണി, തിരുപ്പൂര്‍, കാഞ്ചീപുരം എന്നീ സ്ഥലങ്ങളിലും അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. അധികം ആരോടും സംസാരിക്കാത്ത ജെസ്‌നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതാവുന്ന നാളില്‍ ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.
ഒരു ഓട്ടോറിക്ഷയിലാണ് ജസ്‌ന മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്‌നയെ കുറിച്ച് വിവരമൊന്നും ഇല്ല. ജെസ്‌നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കൈവശം ഒന്നും എടുക്കാതെയാണ് ജെസ്‌ന പുറത്തുപോയത്. കഴിഞ്ഞദിവസം ജസ്‌നയുടെ സാദൃശ്യമുള്ള ഒരു മൃതദേഹം തമിഴ്‌നാട്ടില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസും സഹോദരനും ഉള്‍പ്പെടെ അവിടെയെത്തിയെങ്കിലും അത് ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയുടേതായിരുന്നു.
https://www.facebook.com/Malayalivartha