കെ.ഇ ഇസ്മയിലിനും അച്യുതനും പിന്നാലെ സി.പി.ഐയില്‍ നിന്ന് ബിനോയ് വിശ്വം രാജ്യസഭയിലേക്ക്...

സി.പി.ഐ ദേശീയ സെക്രട്ടറിയായ ബിനോയ് വിശ്വം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. കേന്ദ്രനേതൃത്വവുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തും. കുറേക്കാലമായി ഡല്‍ഹികേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ബിനോയ് വിശ്വം. 2006ല്‍ വി.എസ് മന്ത്രിസഭയില്‍ വനംമന്ത്രിയായിരുന്നു ബിനോയ് വിശ്വം. പിന്നീട് പാര്‍ലമെന്ററി രംഗത്ത് നിന്ന് മാറി നില്‍ക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരത്തു നിന്നും രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചു വിജയിച്ചു.
മുന്‍ വൈക്കം എം.എല്‍.എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ വിശ്വനാഥന്‍, സി.കെ ഓമന എന്നിവരുടെ മകനായി 1955 നവംബര്‍ 25ന് വൈക്കത്ത് ജനിച്ചു. വൈക്കം ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ എ.ഐ.എസ്.എഫ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. എ.ഐ.എസ്.എഫ് സംസ്ഥാനപ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങി അനേകം സംഘടനകളുടെ ഉന്നതസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. തൊഴില്‍ സമരങ്ങളില്‍ പങ്കെടുത്ത് തടവനുഭവിച്ചിട്ടുണ്ട്. ഗ്രന്ഥകാരനും പത്രപ്രവര്‍ത്തകനുമാണ്. ഷൈല സി. ജോര്‍ജ് ആണ് ഭാര്യ. രണ്ടു പെണ്‍മക്കളുണ്ട്.
കെ.ഇ ഇസ്മയിലും അച്യുതനുമായിരുന്നു മുമ്പ് രാജ്യസഭയിലേക്ക് സി.പി.ഐക്ക് വേണ്ടി മത്സരിച്ചത്. രണ്ട് പേരും കാനം ഗ്രൂപ്പിലുള്ളവരല്ലാത്തിനാല്‍ ഇത്തവണ നറുക്ക് വീണില്ല.
https://www.facebook.com/Malayalivartha