സൗദിയിൽ കൊവിഡ് മരണത്തിൽ റെക്കോർഡ് വർധനവ്; ഒറ്റദിവസം 22പേർ, കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480ലേക്ക്

ഗൾഫ് രാഷ്ട്രങ്ങളെ മുൻനിർത്തി സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു ദിവസം മാത്രം സൌദിയിൽ മരിച്ചത് 22 പേരാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480 ആയി ഉയരുകയുണ്ടായി. 1870 പേര്‍ക്ക് രോഗ മുക്തിയും 1618 പേര്‍ക്ക് പുതിയ പോസിറ്റീവ് കേസുകളും ഇന്ന് സ്ഥരീകരിക്കുകയും ചെയ്തു. ആരോഗ്യം മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ന് 22 പേരാണ് രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. ഇവരില്‍ ഭൂരിഭാഗം പേരും വിദേശികളാണ് എന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ പടിഞ്ഞാറന്‍ പ്രവിശ്യകളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 480 ആയി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. 1618 കേസുകളാണ് ഇന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് തന്നെ. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 83384 ആയി ഉയർന്നു. രോഗ മുക്തി നേടുന്നവരുടെ എണ്ണവും ഇതിനോടകം തന്നെ വര്‍ധിച്ചിട്ടുണ്ട്. ഇന്ന് 1870 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 58883 ആയി ഉയറുകയുണ്ടായി. നിലവില്‍ 24021 പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത് തന്നെ. കഴിഞ്ഞ ദിവസം ആറ് മലയാളികള്‍ രാജ്യത്ത് മരണപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ഒരു കൊറോണ വൈറസ് മൂലം മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























