കുവൈത്തില്‍ കോവിഡ് ബാധിച്ച് 6 മരണം കൂടി; 201 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 887 പേര്‍ക്ക് വൈറസ് ബാധ

കുവൈത്തില്‍ കൊവിഡ് 19 രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധയെത്തുടര്‍ന്ന് 6 പേര്‍ കൂടി മരിച്ചു. രാജ്യത്ത് കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 226 ആയി. വൈറസ് ബാധയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന ഇന്ന് കൊവിഡ് മരണം സ്ഥിരീകരിക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. 201 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 887 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 28,649 ആയി. ഇവരില്‍ 8677 പേര്‍ ഇന്ത്യക്കാരാണ്.
ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്ബര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍പെട്ടവരാണ്. രോഗബാധിതരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. ഫര്‍വാനിയ 300, അഹമദി 216, ഹവല്ലി 117, കേപിറ്റല്‍ 81, ജഹറ 173. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം: ഫര്‍വാനിയ 74, ജിലീബ് 76, അബ്ദലി 39, ഖൈത്താന്‍ 42, മംഗഫ് 38, വാഹ 36 എന്നിങ്ങനെയാണ് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha
























