വിമാനങ്ങളിലേക്ക് യാത്രക്കാരില്ല, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്ത

കോവിഡ് വ്യാപനത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. അതായത് അനുദിനം കേസുകളുടെ നിരക്ക് കുറയുന്ന സഹചര്യത്തിൽ ലോക്ക് ഡൗണിൽ ഇളവ് നൽകി മാളുകളും ,റെസ്റ്റോറന്റുകളും ബാർബർ ഷോപ്പുകളും അടക്കമുള്ളവ തുറന്ന് ജനജീവിതം സാധാരണ നിലയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ് .
ഇതേതുടർന്ന് ദുബൈയിൽ ജൂലായ് ഏഴ് മുതൽ സന്ദർശക വിസയിൽ ആളുകൾ എത്തി തുടങ്ങുന്നതായിരിക്കും. എന്തെന്നാൽ യു എ ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ കൊവിഡിനെ പ്രതിരോധിച്ചു തുടങ്ങി. അതിവേഗമാണ് പ്രതിരോധം തീർത്തിരിക്കുന്നത്. ആയതിനാൽ തന്നെ ഗൾഫിലെ വിവിധ രാജ്യങ്ങളിൽ തൊഴിലവസരം ഉയരുന്നുണ്ട്. നാട്ടിൽ നിന്നും വേണ്ടത്ര തൊഴിലാളികളെ ആഭ്യന്തര വിമാന വിലക്ക് നിലനിൽക്കുന്നതിനാൽ കിട്ടാനില്ലാത്തതിനാൽ നിർമ്മാണ മേഖലയടക്കമുള്ളേടത്ത് നിരവധി അവസരങ്ങളാണ് നിലവിൽ ഉള്ളത് .
അതേസമയം ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും കോവിഡ് കേസ് വർദ്ധിക്കുന്നതിനാലും ഭാരിച്ച ചാർട്ടേഡ് വിമാന ടിക്കറ്റിൽ നാട്ടിലെത്തി കോറിന്റൈൻ സംവിധാനം ഉപയോഗിച്ച് കഴിയുന്നതിലും ഭേദം ഇവിടെ തന്നെ കഴിയുന്നതാണെന്ന് കരുതുന്ന പ്രവാസികളും നിരവധിയാണ്. ദുബൈയിൽ സ്വദേശി വിദേശി വ്യത്യാസമില്ലാതെ ആരോഗ്യമേഖലയിൽ ഉള്ളവർ നല്ല ചികിത്സാ സൗകര്യങ്ങൾ ഒരുക്കി ചികിൽസ നല്കുന്നതിനാലും ഭരണാധികാരികളുടെ കൃത്യമായ ഇടപെടലുമാണ് രോഗ മുക്തി സാധ്യമാകുന്നത് എന്ന് തന്നെ പറയാം.
https://www.facebook.com/Malayalivartha