യുഎഇയുടെ ആ ധൗത്യം; അതിജീവനത്തിലും പിടിവിടാത്ത ആത്മധൈര്യം, ചൊവ്വാദൗത്യത്തിൽ ഏർപ്പെട്ട ശാസ്ത്രജ്ഞരോടൊപ്പം ഇത്തവണത്തെ പെരുന്നാൾ

കൊറോണ വ്യാപനത്തിന്റെ അതിജീവനത്തിൽ ഗൾഫ് രാഷ്ട്രങ്ങൾ മുന്നിൽ തന്നെയാണ് എങ്കിലും ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങളെല്ലാം കോവിഡ് കാരണം പഴയ നിലയിലായിരുന്നില്ല. കൂട്ടം കൂടിയുള്ള ആഘോഷങ്ങളോ ഈദ്ഗാഹുകളോ ഇല്ലാതെ വിശ്വാസികൾ സ്വന്തമായി തന്നെ ആരവങ്ങളില്ലാതെ തന്നെ പെരുന്നാളിന്റെ സന്തോഷം പങ്കിട്ടു. എന്നാൽ സാധാരണഗതിയിൽ അതിഥികളെ സ്വീകരിക്കാറുള്ള രാഷ്ട്രനേതാക്കൾ ഇത്തവണ യു.എ.ഇ. യുടെ ചൊവ്വാദൗത്യത്തിൽ ഏർപ്പെട്ട ശാസ്ത്രജ്ഞരോടൊപ്പമായിരുന്നു ഇത്തവണ പെരുന്നാൾ ആഘോഷിച്ചത് എന്നത് ഏവരെയും അമ്പരപ്പെടുത്തുന്ന ഒന്നുതന്നെയാണ്.
അതേസമയം അബുദാബിയിലെ ഖസർ അൽ വതൻ കൊട്ടാരത്തിലായിരുന്നു ചൊവ്വാ ദൗത്യ സംഘത്തിനെ രാഷ്ട്രനേതാക്കൾ സ്വീകരിച്ചത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യു.എ.ഇ. സായുധസേനാ ഉപ സർവ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നായിരുന്നു ശാസ്ത്രജ്ഞർക്കുള്ള സ്വീകരണം ഒരുക്കിയത് പോലും. നിരവധി പ്രമുഖർ ഈ ചടങ്ങിൽ സംബന്ധിച്ചു. ' രാജ്യത്തിലെ പൗരന്മാരാണ് രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങൾ. ഞങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് അവർ വളരുന്നു എന്നത് ഏറെസന്തോഷം നൽകുന്നു എന്നും,അത് ലോകത്തിന് മുന്നിൽ എടുത്തുപറയാൻ ഞങ്ങൾക്ക് അഭിമാനമുണ്ട്'- വെള്ളിയാഴ്ച ശാസ്ത്രജ്ഞർക്ക് നൽകിയ സ്വീകരണം സംബന്ധിച്ച് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിക്കുകയുണ്ടായി.
സ്വീകരണത്തിന്റെ നിരവധി ഫോട്ടോകളും അദ്ദേഹം ട്വിറ്ററിൽ പങ്കുവയ്ക്കുകയുണ്ടായി. ചൊവ്വാ പര്യവേക്ഷണ പദ്ധതിക്ക് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞർ യു.എ.ഇ.യുടെ യുവതലമുറക്ക് മാതൃകകളാണെന്ന് ശൈഖ് മുഹമ്മദ് വെളിപ്പെടുത്തുകയുണ്ടായി. അമ്പതാം ദേശീയ ദിനാഘോഷമാവുമ്പോഴേക്കും ഹോപ്പ് പ്രോബ് ലക്ഷ്യത്തിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയാണ്. ഗൾഫ് രാഷ്ട്രങ്ങൾ പെരുനാൾ നിറവിൽ നിൽക്കുമ്പോൾ തന്നെയും ഇത്തരത്തിൽ ഒരു ആഘോഷം ഏറെ അമ്പരപ്പോടെയാണ് പ്രവാസലോകം നോക്കികാണുന്നത്.
https://www.facebook.com/Malayalivartha