പ്രവാസികൾ ജാഗ്രതൈ; ചൂട് കൂടുന്നതായി റിപ്പോർട്ട്, കുവൈറ്റിൽ താപനില 52 ഡിഗ്രിയിലേക്ക്

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനത്തെ മുൻനിർത്തി കടുത്ത നിയന്ത്രണങ്ങൾ ഉള്ള സാഹചര്യത്തിൽ വീണ്ടും പ്രവാസികളെ കടുത്ത ദുരിതത്തിലാക്കി ഉഷ്ണം കൂടുന്നു. വേനൽക്കാലം ആരംഭിച്ച സാഹചര്യത്തിൽ കുവൈത്ത് ചുട്ടുപൊള്ളുന്നതായി റിപ്പോർട്ട്. താപനില 52 ഡിഗ്രിയിലേക്ക് വരെ ഉയര്‍ന്നു. രാത്രിയും കനത്തചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചിലയിടങ്ങളില്‍ ചൂട് 52 ഡിഗ്രി വരെ ഉയറുകയുണ്ടായി.
ആയതിനാൽ തന്നെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറു മുതല്‍ തെക്ക് കിഴക്കന്‍ മേഖലകള്‍ വരെ 12 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും, തുറസ്സായ പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha