Widgets Magazine
29
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയും വീഴുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി..എല്ലാത്തിനും മൂലം തന്ത്രിയാണല്ലോ...തന്ത്രിയും വീഴും..


രൂക്ഷപ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍... കേവലം ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കെ സുരേന്ദ്രന്‍..രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും...


സൈബര്‍ അധിക്ഷേപത്തില്‍ അന്വേഷണം നടത്തുമെന്നും സൂചന..പെണ്‍കുട്ടിയുടെ മൊഴിയിലെ ഈ പരാമര്‍ശത്തില്‍ പൊലീസ് വിവരങ്ങള്‍ തേടും... രാഹുലിനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി...


സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊലീസ് കാവൽ...

'ഒരു കാലത്ത് ഈ പറയുന്നവരുടെയൊക്കെ അത്താണി ആയിരുന്ന ഈ പാവപ്പെട്ട പ്രവാസിയുടെ മയ്യത്തിനെ പോലും വേണ്ടായെന്ന അവസ്ഥ വന്നിരിക്കുന്നു. ഇവിടെ ഹുസെെൻെറ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്, മയ്യത്തിനെ ആർക്കും വേണ്ട,ഒരാൾക്ക് ഒഴികെ, ഹുസെെനെ നൊന്ത് പ്രസവിച്ഛ ഉമ്മാക്ക്...' ഹൃദയം തൊടുന്ന ഒരു കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

18 SEPTEMBER 2020 11:52 AM IST
മലയാളി വാര്‍ത്ത

മരണം മറ്റൊരു ലോകത്തേക്കുളള ഒരു യാത്രാമൊഴിയാണ്. ഉറ്റവരേയും,ഉടയവരെയും പിരിയുവാനുളള വിധിയാണ് മരണം എന്നത് ഒരു യാഥാർഥ്യം കൂടിയാകുന്നു. ജീവിതത്തെ പ്രകാശമാക്കാൻ പ്രയത്നിച്ച ശേഷം, സ്വപ്നങ്ങൾ ബാക്കിവെച്ച് വിട പറയുന്ന ഒരു പ്രവാസി. സ്വന്തം കുടുംബത്തിനായി പ്രയത്നിച്ച് അവസാനം മരണം കീഴടക്കുമ്പോൾ അവസാനമായി ഒന്ന് കാണാൻ കൊതിച്ചത് സ്വന്തം ഉമ്മ മാത്രമാണ്. അത്തരത്തിൽ കരളലിയിക്കും കുറിപ്പ് വ്യക്തമാക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശേരി.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

വെന്തുരുകുന്ന ചൂട്കാരണം മാറിലെ പാൽ പോലും വറ്റിയ ദയനീയ നിമിഷത്തില്‍ മകന്‍റെ പ്രാണരക്ഷാര്‍ത്ഥം സ്വഫാ മര്‍വ്വ മലകള്‍ക്കിടയില്‍ ഓടിനടന്ന് മാതൃത്വത്തിന്‍റെ മഹനീയ മാതൃക ലോകത്തിന് കാണിച്ചു തന്ന ഒരു മാതാവാണ് ഹാജറ ബീവി(റ).മാതൃത്വത്തിൻെറ മഹനീയ ഉദാഹരണങ്ങൾ പറഞ്ഞാൽ ഹാജറ ബീവി എന്ന ഉമ്മായുടെ ചരിത്രം നമ്മെ ഓർമ്മപ്പെടുത്താതെ പോകില്ല.

അമ്മ,ഉമ്മ, എന്ന ഈ രണ്ട് അക്ഷരങ്ങൾ നമ്മളെ ഓർമ്മപ്പെടുത്തുന്നത്,വലിയ സ്ഥാനം തന്നെയാണ്.എല്ലാ മതഗ്രന്ഥങ്ങളും, ചരിത്രവും നമ്മളെ പഠിപ്പിക്കുന്നത്, മാതാവിന് പ്രഥമസ്ഥാനം നൽകി കൊണ്ടാണ്.ഉമ്മാക്ക് പകരം വെക്കാൻ ലോകത്തിൻെറ മുന്നിൽ പോലും ഒന്നും ഇല്ല.

ഇത് ഇവിടെ ഞാൻ ഓർമ്മപ്പെടുത്തുവാൻ കാരണം മകൻെറ മയ്യത്തിനെ അവസാനമായി ഒരു നോക്ക് കാണുവാൻ ഒരു പാനീയം പോലും കഴിക്കാതെ മകൻെറ മയ്യത്തിന് വേണ്ടി അലമുറയിട്ട് കരഞ്ഞ ഒരു ഉമ്മാൻെറ വേദന ഞാൻ ഇന്ന് കേട്ടു.

വർഷങ്ങൾക്ക് മുമ്പ് വലിയ കുടുംബത്തിൻെറ ഉത്തരവാദിത്വം പേറി പ്രവാസം ആരംഭിച്ച ആന്ധ്രപദേശ് സ്വദേശി ഹുസെെൻ ഹൃദയസ്തംഭനം മൂലം കഴിഞ്ഞ ആഴ്ച പ്രവാസത്തിനിടയിൽ മരണപ്പെട്ടു. കോവിഡ് മൂലം അല്ല.കോവിഡ് 19 മൂലം മരണപ്പെടുന്ന ആൾക്കാരുടെ മയ്യത്തുകൾ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അതായത് സ്ഥലത്ത് മറവ് ചെയ്യുകയാണ് പതിവ്. അല്ലാതെ നാട്ടിലേക്ക് കൊണ്ട് പോകുവാൻ നിയമം അനുവദിക്കില്ല. കോവിഡ് 19 വന്നത് കാരണം,നാട്ടിലേക്ക് മയ്യത്തുകൾ അയക്കുമ്പോൾ ചില ബന്ധുക്കളും സുഹൃത്തുക്കളും എന്നോട് ചോദിക്കാറുണ്ട്, അവിടെ മയ്യത്ത് മറവ് ചെയ്യുവാൻ സാധിക്കുമോ എന്നൊക്കെ, ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ പലപ്പോഴും വിഷമവും,ദേഷ്യവും തോന്നാറുണ്ട്,ഒരു കാലത്ത് ഈ പറയുന്നവരുടെയൊക്കെ അത്താണി ആയിരുന്ന ഈ പാവപ്പെട്ട പ്രവാസിയുടെ മയ്യത്തിനെ പോലും വേണ്ടായെന്ന അവസ്ഥ വന്നിരിക്കുന്നു. ഇവിടെ ഹുസെെൻെറ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്, മയ്യത്തിനെ ആർക്കും വേണ്ട,ഒരാൾക്ക് ഒഴികെ, ഹുസെെനെ നൊന്ത് പ്രസവിച്ഛ ഉമ്മാക്ക് ഹുസെെൻെറ മയ്യത്തിനെ അവസാനമായി കണ്ടേ തീരു.അത് വാശിയായി,മറ്റ് മക്കളോടും,ബന്ധുക്കളോടും പിണങ്ങി,പട്ടിണി കിടന്ന് നിരാലംബയായ ആ ഉമ്മ ആവശ്യം നേടിയെടുത്തു.ഒരു ദിവസം വെെകിയെങ്കിലും ഇന്ന് മയ്യത്ത് നാട്ടിലേക്ക് അയച്ചു. അൽഹംദുലില്ലാഹ്.

കഴിഞ്ഞ രണ്ട് ദിവസമായി ആ ഉമ്മായുടെ കണ്ണീർ ഞാൻ കേൾക്കുകയായിരുന്നു.എന്ത് വന്നാലും ആ ഉമ്മായുടെ ആവശ്യം നിറവേറ്റി കൊടുക്കണമെന്ന് ഞാൻ മാനസികമായി തയ്യാറെടുക്കുമ്പോഴാണ്,അങ്ങോട്ട് മയ്യത്ത് അയക്കുവാൻ ബന്ധു വിളിച്ച് പറയുന്നത്. ക്വാറൻെറയിനിൽ കിടക്കേണ്ടി വന്നാലും മയ്യത്തുമായി ആന്ധ്രയിലേക്ക് പോകുവാൻ ഞാൻ തയ്യാറായിരുന്നു.

മാതാവിന്‍റെ സ്നേഹം തുളുമ്പുന്ന ഹൃദയത്തിനും അനുകമ്പാ പൂര്‍ണമായ വാത്സല്യത്തിനും എന്ത് പകരം നൽകിയാൽ മതിയാകും.ജീവിച്ചിരിക്കുന്ന മാതാവിനെ നമ്മൾ സ്നേഹിക്കുക.ബഹുമാനിക്കുക.

കണ്ണ് പോയാലേ കണ്ണിന്‍റെ വിലയറിയൂ എന്നതു പോലെ തന്നെ, സ്നേഹത്തിന്‍റെ ഫലവൃക്ഷവും വീടിന്‍റെ വിളക്കുമായ ഉമ്മ വേര്‍പിരിയുമ്പോഴേ അവരുടെ മഹത്ത്വവും സ്നേഹവും, കാരുണ്യവും നമുക്ക് ബോധ്യപ്പെടൂ.

അഷ്റഫ് താമരശ്ശരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോസ്റ്റൽ ബാലറ്റ് : ത്രിതലപഞ്ചായത്തിലേയ്ക്ക് മൂന്ന് അപേക്ഷ വേണം  (5 hours ago)

30ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 12 മുതല്‍ 19 വരെ; 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്  (5 hours ago)

സ്വർണം കണ്ട് കണ്ണ് മഞ്ഞളിക്കരുത്,​ വേണ്ടാത്ത കാര്യങ്ങളിൽ കണ്ണ് പതിയുന്നതാണ് കുഴപ്പങ്ങൾക്ക് കാരണം: കെ ജയകുമാർ  (5 hours ago)

SABARIMALA GOLD തുറന്നുപറച്ചിലുമായി വെള്ളപ്പള്ളി  (5 hours ago)

Rahul- Mamkootathil വീണ്ടും ഗുരുതരമായിട്ടുള്ള ആരോപണങ്ങൾ..  (6 hours ago)

Rahul-Mamkootathil സൈബര്‍ അധിക്ഷേപത്തിലും അന്വേഷണം  (6 hours ago)

അയ്യപ്പന്‍മാര്‍ക്ക് മികച്ച ചികിത്സ: നന്ദിയറിയിച്ച് ആന്ധ്രാ സര്‍ക്കാര്‍  (7 hours ago)

സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊല  (8 hours ago)

ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധം:- ഹൈക്കോടതിയിൽ മുരാരി ബാബു...  (8 hours ago)

യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ; പിന്നില്‍ സിപി ഐഎമ്മും ബിജെപിയും: ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ടത് ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞ്: ഉഭയകക്ഷി സമ്മതപ്രകാരമു  (8 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (10 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (11 hours ago)

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം.  (12 hours ago)

'ആ ദുഷ്ടൻ അനുഭവിക്കട്ടെ' പരാതിക്ക് പിന്നിലെ കളികൾ. ഇനി രാഹുലിന് സംഭവിക്കുന്നത് വൻ രാഷ്ട്രീയ ട്വിസ്റ്റുകളിലേക്ക്.  (12 hours ago)

ചുഴറ്റിയടിച്ച് ‘ ഡിറ്റ് വാ’ 50 മരണം. 25 പേരെ കാണാതായി RED ALERT ഡാമുകൾ തുറന്നു..! അടുത്ത മണിക്കൂർ കൊടും മഴ  (12 hours ago)

Malayali Vartha Recommends