പ്രവാസികൾക്കായി ദുബൈ ഭരണാധികാരി; കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ പിന്നിട്ട് യുഎഇ മറ്റൊരു തലത്തിലേക്ക്, വിദഗ്ധരും കഴിവുറ്റവരുമായ യുവാക്കളെ രാജ്യത്തേക്ക് കൊണ്ടുവരാൻ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം

പ്രവാസികൾക്കെന്നും കരുതൽ നൽകുന്ന യുഎഇ പുത്തൻ അവസരങ്ങളുമായി എത്തുകയാണ്. കൊറോണ വ്യാപനം നൽകിയ വേദനകൾ പിന്നിട്ട പ്രവാസികൾക്ക് ഒരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്....
കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ പിന്നിട്ട് യുഎഇ മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. കഴിവും പ്രാവീണ്യവും ഉള്ളവരെ രാജ്യത്തേക്ക് ആകർഷിക്കാൻ ഒരുങ്ങുകയാണ്. ഇത്തരത്തിൽ വിദഗ്ധരും കഴിവുറ്റവരുമായ യുവാക്കളെ രാജ്യത്തേക്ക് കൊണ്ടുവരാൻ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം രംഗത്ത് എത്തിയിരിക്കുകയാണ്. സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ പുതിയ സംവിധാനവും ബിസിനസ് ലീഡര്‍ഷിപ് അക്കാദമിയും അടക്കമുള്ള പദ്ധതികളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തികകാര്യ മന്ത്രാലയത്തിലാണ് പദ്ധതികളുടെ പ്രഖ്യാപനം നടന്നത്.
ബിസിനസ് രംഗത്ത് യുവാക്കളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ 'സ്കില്‍ അപ്' എന്ന പേരിലാണ് അക്കാദമി സ്ഥാപിക്കാൻ ഒരുങ്ങുന്നത്. 'സ്കെയില്‍ അപ്' എന്ന പ്ലാറ്റ്ഫോമാണ് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കാനായി രൂപപ്പെടുത്തുന്നത്. 'ഗ്രോ ഇന്‍ യു.എ.ഇ' എന്ന പേരില്‍ നിക്ഷേപ നയങ്ങളും അവസരങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന സംയോജിത സംവിധാനവും ആരംഭിക്കുന്നതായിരിക്കും. യുവാക്കളെയും പ്രഗല്ഭരായ പ്രതിഭകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ വ്യക്തമായ ദേശീയ അജണ്ട രൂപപ്പെടുത്തിയതായി ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിക്കുകയുണ്ടായി. പുതിയ വിപണികളില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബ ബിസിനസുകള്‍ക്കുള്ള സഹായ പദ്ധതിയും അന്താരാഷ്ട്ര സര്‍വകലാശാലകളുമായി ചേര്‍ന്ന് സാമ്പ ത്തിക ശാസ്ത്ര ഗവേഷണ സ്ഥാപനം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ യു.എ.ഇയിലെ പുതിയ സാമ്പത്തിക അവസരങ്ങള്‍ അടിസ്ഥാനമാക്കി ആഗോള നിക്ഷേപ സമ്മേളനവും പദ്ധതിയുടെ ഭാഗമായി നടക്കും. അടുത്ത വര്‍ഷം മാര്‍ച്ച് 22നാണ് ഇത് സംഘടിപ്പിക്കുക.രാജ്യത്തിെന്‍റ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോവുകയാണെന്നും എല്ലാ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും അടുത്ത 50 വര്‍ഷത്തേക്കുള്ള മുന്നേറ്റത്തിെന്‍റ പാതയിലാണെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha



























