കുവൈത്തില്‍ ആഗസ്റ്റ് ഒന്നു മുതല്‍ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു

കുവൈത്തില്‍ ആഗസ്റ്റ് ഒന്നു മുതല്‍ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു. ഇതനുസരിച്ച് വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ അയച്ചുതുടങ്ങി. ഗര്‍ഭിണികള്‍, ഹൃദ്രോഗികള്‍, വൃക്കരോഗികള്‍, അര്‍ബുദ ബാധിതര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കുക.മുഴുവന്‍ തൊഴിലാളികളും രാവിലെ 7.30 മുതല്‍ ഉച്ചക്ക് 2.30 വരെ ഓഫിസിലെത്തി ജോലിയില്‍ സജീവമാകണമെന്നും ആഗസ്റ്റ് ഒന്നുമുതല്‍ പഞ്ചിങ്ങോ മറ്റേതെങ്കിലും അംഗീകൃത സംവിധാനമോ ഉപയോഗിച്ച് ഹാജര്‍ രേഖപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























