കുതിച്ചുയർന്ന് മരണ നിരക്ക്; ഒമാനിൽ 45ന് മുകളില്‍ പ്രതിദിന മരണം രേഖപ്പെടുത്തി; കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ ഒമാനിൽ വ്യാപിച്ചതായി കണ്ടെത്തിയതിന് പിന്നാലെ ജാഗ്രത, ആശങ്കയോടെ ഗൾഫ് രാഷ്ട്രങ്ങൾ

പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കി കൊണ്ടായിരുന്നു ഇന്ത്യയിൽ രണ്ടാം തരംഗത്തിന് കാരണമായ കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ ഒമാനിൽ വ്യാപിച്ചതായി കണ്ടെത്തിയതിന് പിന്നാലെ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. ഒമാന്‍ പിന്നാലെ യുഎഇയിലും ഈ വകഭേദങ്ങൾ സ്ഥിരീകരിക്കുകയുണ്ടായി. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പമാനിൽ നിന്നും വര്‍മ്മ റിപ്പോർട്ടുകൽ കടുത്ത ആശങ്കയാണ് നൽകുന്നത്....
ഒമാനിലെ കോവിഡ് മരണം കുതിച്ചുയരുകയാണ്. 46 പേരാണ് ഞായറാഴ്ച മാത്രം മരിച്ചത്. മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് 45ന് മുകളില്‍ പ്രതിദിന മരണം ഉണ്ടാകുന്നത് എന്നാണ് കണക്ക്. ഇതിന് ശേഷം റിപ്പോർട്ട് ചെയ്തതും സമാനം തന്നെയാണ്. കഴിഞ്ഞ ദിവസം 43 പേർ മരിച്ചു. ഇതോടെ ആകെ മരണം 3056 ആയി ഉയര്‍ന്നു. 2234 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 2,66,536 ആയി ഉയര്‍ന്നു. 1569 പേര്‍ക്ക് കൂടി രോഗം ഭേദമായി. 2,33,287 പേരാണ് രോഗമുക്തരായത്. 33,249 പേരാണ് ഇപ്പോള്‍ രോഗബാധിതരായി ചികിത്സയിലുള്ളത്.
87.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ഏറെ ഇടവേളക്കു ശേഷമാണ് രോഗമുക്തി നിരക്ക് ഇത്രയധികം കണ്ട് കുറയുന്നത്. 181 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1613 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 525 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കോവിഡ് മരണസംഖ്യ ജൂണില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വര്‍ധിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. 26 വരെയുള്ള കണക്കുപ്രകാരം 611 പേരാണ് ജൂണ്‍ മാസത്തില്‍ മരണമടഞ്ഞത്. മഹാമാരി ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ മരണനിരക്കാണിത്.
പ്രതിദിനം ശരാശരി 11.5 മരണം വീതമാണ് ഉണ്ടാകുന്നത്. ഇതിനു മുമ്പ് ഏപ്രിലിലായിരുന്നു ഏറ്റവും ഉയര്‍ന്ന മരണം രേഖപ്പെടുത്തിയത്. 344 പേരാണ് ഏപ്രിലില്‍ മരിച്ചത്. ജൂണില്‍ 43,000ത്തിലധികം പേര് പുതുതായി രോഗബാധിതരാവുകയും ചെയ്തു. 30,000ത്തോളം പേരാണ് രോഗമുക്തി നേടിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ 102 ശതമാനവും വര്‍ധിച്ചു. മേയ് 31ന് ഐ.സി.യുവിലുണ്ടായിരുന്നത് 247 രോഗികളാണ്. 27 ആകുമ്പോള്‍ ഇത് അഞ്ഞൂറിന് മുകളിലെത്തി. 98 ശതമാനത്തോളമാണ് ഐ.സി.യു രോഗികളുടെ വര്‍ധന എന്നത്.
വാക്സിനേഷനിലൂടെ കോവിഡിന് പ്രതിരോധം തീര്ക്കുന്നതിെന്റ ഭാഗമായി ആരോഗ്യ വകുപ്പ് പുതിയ മുന്‍ഗണനാ പട്ടിക പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പുതുതായി വാക്സിന് നല്‍കുക. വാക്സിന് സ്വീകരിക്കുന്നവര്‍ തറാസുദ് പ്ലസ് ആപ്ലിക്കേഷന്‍ മുഖേന അപ്പോയിന്മെന്റ് ബുക്ക് ചെയ്യണമെന്നും അടുത്ത ഞായറാഴ്ച മുതല്‍ വാക്സിന് നല്കി തുടങ്ങുമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി അറിയിക്കുകയുണ്ടായി. 45 വയസ്സിന് മുകളിലുള്ളവരുടേതുപോലെ 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനിലും സ്വദേശികള്‍ക്കായിരിക്കും മുന്‍ഗണന എന്നാണ് ലഭ്യമാകുന്ന വിവരം.
ആയതിനാൽ തന്നെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയാണ് വാക്സിനേഷനുള്ള ആദ്യ ഘട്ട മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ ഘട്ടത്തില്‍ സ്വദേശികള്‍ക്ക് ഒപ്പം നിരവധി പ്രവാസികള്‍ക്കും രണ്ട് ഡോസ് സൗജന്യ വാക്സിന് ലഭിച്ചിരുന്നു. 18നും 60നുമിടയില്‍ പ്രായമുള്ള പ്രവാസികള്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് പണം നല്‍കിയാണ് വാക്സിനെടുത്തത്. രണ്ട് ഡോസ് ആസ്ട്രാസെനക്ക വാക്സിന് 22 റിയാലാണ് നിരക്ക്. ഫൈസര്‍ വാക്സിന് 40 റിയാലിന് മുകളിലുമാണ് നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha



























