ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വിമാന സർവീസ്; സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തിയതായി വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കർ, ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലുള്ള ചർച്ച ഗുണകരമായേക്കുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ

കൊറോണ വ്യാപനത്തിന് പിന്നാലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും ഇളവുകൾ നൽകിയെങ്കിലും വിമാനയാത്രയുടെ കാര്യത്തിൽ യാതൊരുവിധ തീരുമാനങ്ങളും ഉണ്ടായിട്ടില്ല. പ്രത്യേകിച്ച് സൗദിയുടെ ഭാഗത്ത് നിന്നും അത്തരത്തിൽ ഒരു വാർത്തയും പുറത്ത് വന്നിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം അതിന് പ്രതീക്ഷ നൽകിക്കൊണ്ടുള്ള ഒരു വാർത്ത പുറത്ത് വന്നിരുന്നു....
ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തിയതായി വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കർ അറിയിക്കുകയുണ്ടായി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത്തരത്തിൽ ഏറെ ആശ്വാസമായി നൽകുന്ന വിവരം പങ്കുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധവും ഇതോടൊപ്പം ചർച്ചയായി. കോവിഡ് സാഹചര്യങ്ങളും ചർച്ചയായിട്ടുണ്ട്.
ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലുള്ള ചർച്ച ഗുണകരമായേക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ ഏവരും. ആദ്യമായാണ് വിദേശ കാര്യ മന്ത്രി ഡോ.എസ് ജയശങ്കർ സൗദി വിദേശകാര്യ മന്ത്രിയുമായി പുതിയ സാഹചര്യത്തിൽ ചർച്ച നടത്തുന്നത്. ജി 20 ഉച്ചകോടിക്ക് മുന്നോടിയായുള്ള വിദേശ കാര്യ മന്ത്രിമാരുടെ സമ്മേളനത്തിനിടെ ഇറ്റലിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇത്തരത്തിൽ ഒരു മുന്നേറ്റം പ്രവാസികൾക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.
അതേസമയം ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത് വരുന്നവര്‍ക്കും സാങ്കേതിക കാരണങ്ങള്‍ കൊണ്ട് സൗദിയിൽ ക്വാറന്റൈൻ ഇരിക്കേണ്ടി വരുന്നതായി പരാതി. തവക്കൽനാ സ്റ്റാറ്റസ് ഇമ്മ്യൂൺ ആവാത്തതിനാൽ സൗദിയിലെ ക്വാറന്റൈനിൽ ഇളവ് ലഭിക്കുന്നില്ലെന്നാണ് പ്രവാസികൾ പറയുന്നത്. പ്രതിസന്ധി മറികടക്കാൻ ബദൽ നിർദേശങ്ങളുമായി ട്രാവൽ ഏജൻസികൾ രംഗത്തുവരുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























