ഇനിമുതൽ ആ സേവനത്തിന് അധിക തുക ഈടാക്കില്ല! പ്രവാസികൾക്ക് ആശ്വാസം

കൊറോണ വ്യാപനത്തിന് പിന്നാലെ നിരവധി പ്രതിസന്ധികളാണ് പ്രവാസികൾക്ക് നേരിടേണ്ടി വന്നത്. ഇളവുകൾ നൽകിയെങ്കിലും പല സേവനങ്ങൾക്കും അധിക തുക ഈടാക്കിയിരുന്നു അധികൃതർ. ഇപ്പോഴിതാ അതിൽ ഏറ്റവും പ്രധാപ്പെട്ട സേവനത്തിന് ഇളവ് നൽകി ഇന്ത്യൻ എംബസ്സി.....
പാസ്പോർട്ട് സേവനങ്ങൾക്ക് എത്തുന്നവരിൽ നിന്ന് അനാവശ്യമായി പണം ഈടാക്കുന്നത് ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നു നിർത്തലാക്കിയിരിക്കുകയാണ്. ഡിക്ലറേഷൻ, അഡീഷൻ എന്നീ ഇനങ്ങളിൽ അൽഐൻ ബിഎൽഎസ് ഇന്റർനാഷനൽ അധിക തുക ഈടാക്കുന്നെന്ന പരാതിയെ തുടർന്നാണു നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യൻ എംബസി, ബിഎൽഎസ്, അൽഐൻ ഐ.എസ്‌സി ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.കുറിയർ ചാർജ് ഉൾപ്പെടെ മുതിർന്നവരുടെ പാസ്പോർട്ടിനു 341 ദിർഹവും കുട്ടികൾക്ക് 246 ദിർഹവുമാണ് നിരക്ക് ഏർപ്പെടുത്തിയിരുന്നത്. ഇതിനു പുറമെ ടൈപ്പിങിന് (ഫില്ലിങ്) 30 ദിർഹവും കൊണ്ടുവന്ന ഫോട്ടോ നിശ്ചിത മാനദണ്ഡം പാലിക്കുന്നിങ്കിൽ ഫോട്ടോ എടുക്കാൻ 30 ദിർഹവും മാത്രമേ ഈടാക്കാവൂ എന്നും നിർദേശം നൽകിയിരുന്നു. പേര് ചേർക്കുന്നതിനും അധിക തുക ഈടാക്കുന്നെന്നും പരാതികൾ ഉയർന്നിരുന്നു.
ഇവയെല്ലാം ഉൾപ്പെട്ടതാണ് മുതിർന്നവർക്കുള്ള 341 ദിർഹമെന്നും ഡിക്ലറേഷൻ, അഡീഷൻ എന്നീ ഇനത്തിൽ പണം ഈടാക്കരുതെന്നും ഇന്ത്യൻ എംബസി അധികൃതർ നിർദേശിക്കുകയുണ്ടായി. ഫോട്ടോയിൽ കാര്യമായ രൂപമാറ്റമുണ്ടെങ്കിൽ പ്രത്യേക സത്യവാങ്‌മൂലം നൽകണം. ഇതുപക്ഷേ ഇന്ത്യൻ എംബസിയോ കോൺസുലേറ്റോ ആണ് നൽകുന്നത്. എന്നാൽ ഇതിനും ബിഎൽഎസ് തുക വാങ്ങുന്നെന്ന് ആരോപണമുണ്ടായിരുന്നു. മേൽവിലാസത്തിന്റെ ഭാഗമായ പിൻകോഡ് ചേർക്കാനും പണം ഈടാക്കിയിരുന്നു. അപേക്ഷയിൽ തെറ്റുവന്നാൽ തിരുത്താനാണ് അധിക ഫീസ് ഈടാക്കുന്നതെന്നാണ് ബിഎൽഎസ് അധികൃതരുടെ വാദം.
ഇതേസമയം ഇല്ലാത്ത സേവനത്തിന്റെ പേരിൽ ഈടാക്കിയ തുക തിരികെ നൽകിയില്ലെങ്കിൽ എംബസിയിലോ പൊലീസിലോ പരാതിപ്പെടുമെന്നു പറഞ്ഞ ചിലർക്കു പണം തിരികെ നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ അപേക്ഷയിൽ കാലതാമസം വരുത്തുമോ എന്നു ഭയന്നാണ് പലരും പരാതിപ്പെടാൻ മടിച്ചത് പോലും. ഇനിമുതൽ അത്തരം സേവനങ്ങൾക്ക് തികച്ചും സുതാര്യമായ തുക മാത്രമേ ഈടാക്കൂ എന്ന് അധികൃതർ വ്യകത്മാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























