ഒമാനില്‍ കോവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു; സംസ്കാരം സൊഹാര്‍ ശ്മശാനത്തില്‍ നടക്കും

ഒമാനിലെ ബുറൈമിയില്‍ സ്വകാര്യ ക്ലിനിക്കില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളി ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാശ് കുട്ടന്‍ ( 51) ആണ് മരിച്ചത്. കഴിഞ്ഞ 12 വര്‍ഷമായി ഒമാനിലുള്ള ഇദ്ദേഹം അറ്റ്ലസ് ഹോസ്‌പിറ്റല്‍, എന്‍.എം.സി ഹോസ്‌പിറ്റല്‍, സലാലയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഒന്നര മാസം മുമ്പ് അവധിക്ക് നാട്ടില്‍ പോയി മടങ്ങിയെത്തിയതാണ്. ഭാര്യ: സബിത. സംസ്കാരം സൊഹാര്‍ ശ്മശാനത്തില്‍ നടക്കും.
https://www.facebook.com/Malayalivartha



























