സൗദി അറേബ്യയിൽ 2020ൽ 69000 സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കി; ആകെ റദ്ദാക്കിയ 69,000 രജിസ്‌ട്രേഷനിൽ 33,000 എണ്ണവും വാഹന റിപ്പയർ മേഖലയിൽ, 8000 ഭക്ഷണ ശാലകളുടെ രജിസ്‌ട്രേഷനും റദ്ദാക്കി! നിലവാരമില്ലാത്തവയോട് വിട്ടു വീഴ്ച വേണ്ടെന്ന നിർദ്ദേശവുമായി അധികൃതർ

ലോകവിപണിയിൽ മുന്നേറ്റം കൈവരിച്ച് സൗദി അറേബ്യ മുന്നിൽ എത്തുമ്പോൾ കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇപ്പോഴിതാ സൗദി അറേബ്യയിൽ 2020ൽ 69000 സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കിയതായി കണക്കുകളാണ് സൗദി അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇതിൽ നിലവാരമില്ലാത്തതിന് അടപ്പിച്ചവയും ബിസിനസ് അവസാനിപ്പിച്ചവയും ഉൾപ്പെടുന്നുണ്ട്. മുൻസിപ്പൽ ഗ്രാമകാര്യ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. നാഷണൽ ക്ലാസിഫിക്കേഷൻ ഫോർ ദി എകണോമിക് ആക്ടിവിറ്റീസ് ആണ് കണക്കുകൾ പുറത്തു വിട്ടത്.
അതോടൊപ്പം തന്നെ 2020ൽ ഏറ്റവും കൂടതൽ സി.ആർ അഥവാ വാണിജ്യ രജിസ്‌ട്രേഷൻ റദ്ദാക്കിയത് വാഹന റിപ്പയറിങ് മേഖലയിലാണ്. ആകെ റദ്ദാക്കിയ 69,000 രജിസ്‌ട്രേഷനിൽ 33,000 എണ്ണവും വാഹന റിപ്പയർ മേഖലയിലാണ് ഉള്ളതെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഹോൾസെയിൽ റീട്ടെയിൽ മേഖലയും ഇതിൽ ഉൾപ്പെടുന്നുണ്ട്. രാജ്യത്ത് നഗരങ്ങളുടെ ഗുണനിലവാരം ഉയർത്താനായി സ്ഥാപനങ്ങളുടെ സാഹചര്യവും മെച്ചപ്പെടുത്തണം. ഇതിനുള്ള നിർദേശം സ്ഥാപനങ്ങൾക്ക് കൈമാറിയിരുന്നു. ഇത് പാലിക്കാത്തവയും ഇവയോടൊപ്പം തന്നെ അടപ്പിച്ചിട്ടുണ്ട്. 8000 ഭക്ഷണ ശാലകളുടെ രജിസ്‌ട്രേഷനും റദ്ദാക്കി. ഹൈവേകളിലെ പെട്രോൾ പമ്പുകളിലെ ഹോട്ടലുകളും ഇതിൽ പെടും.
നിലവാരമില്ലാത്തവയോട് വിട്ടു വീഴ്ച വേണ്ടെന്നാണ് ഗവർണമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ആയതിനാൽ തന്നെ സാഹചര്യവും ശുചിത്വവും മെച്ചമില്ലാത്തവ അടപ്പിക്കുമെന്ന താക്കീതാണ് ഇതിലൂടെ അതികൃതർ നൽകിയിരിക്കുന്നത്. 8000 താമസ കെട്ടിടങ്ങളും രാജ്യത്തൊട്ടാകെ സി.ആർ റദ്ദാക്കിയവയിൽപെടും. നിർമാണ മേഖലയിൽ 10,000 സ്ഥാപങ്ങളുടെ സി.ആറും റദ്ദാക്കി. ചട്ടം പാലിച്ചവക്ക് പിന്നീട് സി.ആർ പുനസ്ഥാപിച്ചു നൽകുകയാണ് ചെയ്യുക. ഇതിന് പിഴയും അടക്കേണ്ടി വരുന്നതായിരിക്കും.
അതേസമയം പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി സൗദി അറേബ്യ. പ്രവാസികളായ വിവിധ രാജ്യക്കാർക്ക് സൗദി അനവദിച്ച ആനുകൂല്യം ഇനിമുതൽ നാട്ടിലുള്ള ഇന്ത്യക്കാർക്കും ലഭിക്കുമെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് അറിയിക്കുകയുണ്ടായി. ഇഖാമയുടെയും റീ എന്‍ട്രിയുടെയുംകാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ലഭിക്കുന്നതായിരിക്കും.
ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ലബനാന്‍, ഈജിപ്‍ത്, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഇന്ത്യയടക്കമുള്ള ഏതാനും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് പിന്‍വലിച്ചതായി സൗദി അറേബ്യ അറിയിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ കൂടി ആനുകൂല്യം ലഭിക്കുന്നത് പ്രവാസികൾക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയാകുന്നു.
https://www.facebook.com/Malayalivartha

























