സൗദി അറേബ്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സി, ആശങ്കയിൽ ഗൾഫ് രാഷ്ട്രങ്ങൾ

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഒരു വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. യാത്രികനേയും ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ മലാവി, സാംബിയ, മഡഗസ്‌ക്കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നു വരുന്നുവരുടെ ക്വാറന്റീനും സൗദി കര്‍ശനമാക്കിയിരിക്കുകയാണ്.ഇതിനോടകം തന്നെ ഖത്തർ, യുഎഇ, ഒമാൻ, കുവൈത്ത് എന്നീ രാഷ്ട്രങ്ങൾ വിലക്ക് കല്പിക്കുകയുണ്ടായി.
ലോകത്തെ മുഴുവന്‍ ഭീതിയിലാക്കിയ ഒമിക്രോണിനെ ഇനിയും ഭയക്കേണ്ടി വരുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഡെല്‍റ്റ വേരിയന്റിനേക്കാള്‍ പലതവണ ജനിതക മാറ്റം വന്നതാണ് കൊവിഡിന്റെ ഒമൈക്രോണ്‍ വകഭേദമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒമൈക്രോണിന്റെ ആദ്യ ചിത്രവും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതില്‍ നിന്നാണ് പുതിയ കാര്യങ്ങള്‍ മനസ്സിലായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഈ വേരിയന്റ് അത്യന്തം അപകടകാരിയാണെന്ന് ഇതിലൂടെ അറിയുവാൻ സാധിക്കുന്നത്. ഈ ചിത്രം റോമിലെ ബംബിനോ ജെസു ആശുപത്രിയാണ് പ്രസിദ്ധീകരിച്ചത്. ത്രികോണ രൂപത്തിലുള്ള ചിത്രമാണിത്. ഇതില്‍ നിന്ന് ഒമൈക്രോണിന് എത്രയോ തവണ ജനിതക മാറ്റം വന്നിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.
അതോടൊപ്പം തന്നെ മനുഷ്യശരീരവുമായി ഇടപഴകാന്‍ വൈറസ് പഠിച്ചതായിട്ടാണ് വ്യക്തമാകുന്നത്. മനുഷ്യ ശരീരത്തില്‍ നിന്ന് കൊണ്ട് കൂടുതല്‍ വകഭേദങ്ങളെ ഉണ്ടാക്കാനും ഇതിന് സാധിച്ചേക്കുമെന്ന് വിദഗ്ധരുടെ പഠനത്തില്‍ പറയുന്നു. എന്നാല്‍ സാഹചര്യത്തിനനുസരിച്ച് മാറാനുള്ള വൈറസിന്റെ പ്രത്യേകത അപകടകരമാണോ എന്ന് കൂടുതല്‍ പഠനങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളു.
ഒമൈക്രോണിന്റെ ജനിതകമാറ്റത്തിലൂടെ ഈ വൈറസിന്റെ സ്വഭാവം എന്താണെന്ന് കൃത്യമായി മനസ്സിലാക്കി തരാന്‍ സാധിക്കുന്നില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്രയും മാറ്റങ്ങളുള്ള വൈറസിന് മനുഷ്യശരീരത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ പ്രതിരോധ ശേഷിയെ അത് മറികടക്കുമോ എന്നാണ് ഇനി പരിശോധിക്കേണ്ടത്.
https://www.facebook.com/Malayalivartha

























