ആനുകൂല്യം ഇന്ത്യക്കാർക്കും ലഭിക്കും; സൗദി പ്രവാസികളായ വിവിധ രാജ്യക്കാർക്ക് അനവദിച്ച ആനുകൂല്യം ഇപ്പോൾ നാട്ടിലുള്ള ഇന്ത്യക്കാർക്കും, ഇഖാമയുടെയും റീ എന്‍ട്രിയുടെയും കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സന്തോഷത്തോടെ പ്രവാസികൾ

സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സർവീസുകൾ ആരംഭിക്കാൻ അധികൃതർ തയ്യാറാകുന്നതായുള്ള വാർത്തകൾ ഏവർക്കും സന്തോഷം പകർന്നുകൊണ്ടാണ് പുറത്ത് വന്നത്. ഡിസംബർ മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നാണ് അറിയാൻ കഴിയുന്നത്. ഇതിനുമുന്നെ തന്നെ പ്രവാസികൾക്കായി മറ്റൊരു വാർത്ത കൂടി സൗദി അധികൃതർ അറിയിച്ചിരിക്കുകയാണ്. സൗദി പ്രവാസികളായ വിവിധ രാജ്യക്കാർക്ക് അനവദിച്ച ആനുകൂല്യം ഇപ്പോൾ നാട്ടിലുള്ള ഇന്ത്യക്കാർക്കും ലഭിക്കുമെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് അറിയിക്കുകയുണ്ടായി.
അതായത് ലഭ്യമാകുന്ന വാർത്ത അനുസരിച്ച് ഇഖാമയുടെയും റീ എന്‍ട്രിയുടെയും കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ലഭിക്കുന്നതായിരിക്കും. ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ലബനാന്‍, ഈജിപ്‍ത്, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
അതോടൊപ്പം അതിനെ ഇന്ത്യയടക്കമുള്ള ഏതാനും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് പിന്‍വലിച്ചതായി സൗദി അറേബ്യ അറിയിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ കൂടി ഈ ആനുകൂല്യം ലഭിക്കുന്നതായിരിക്കും.
കൂടാതെ യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്താന്‍ സാധിക്കാത്തവരുടെ ഇഖാമയുടെയും റീ എന്‍ട്രിയുടെയും കാലാവധി രാജാവിന്റെ നിര്‍ദേശപ്രകാരം ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് ജവാസാത്ത് അറിയിച്ചത്. ജനുവരി 31 വരെയാണ് കാലാവധി പുതുക്കുക. സൗജന്യമായി സ്വമേധയാ തന്നെ ഇവയുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുകയായിരിക്കും ചെയ്യുന്നത്. എന്നാൽ ഇതെത്ര ദിവസം കൊണ്ട് പൂർത്തിയാകും എന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതിനാൽ തന്നെ പെട്ടെന്ന് വരാനാഗ്രഹിക്കുന്നവർ സ്‌പോൺസറുമായി ബന്ധപ്പെട്ട് റീ എൻട്രി നീട്ടുന്നതാകും ഉചിതം.
അതേസമയം സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്ത ശേഷം പുറത്തു പോയവര്‍ക്ക് രാജ്യത്തേക്ക് തിരികെയെത്താന്‍ അനുമതി നല്‍കിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിക്കുകയുണ്ടായി. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈ ഇളവ് ബാധകമാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് രാജ്യത്ത് സര്‍വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികള്‍ക്കും ഇതിനകം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കിക്കഴിഞ്ഞതായി സൗദി പ്രസ്സ് ഏജന്‍സി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























