Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

'കഴിഞ്ഞ 40 വർഷമായി അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരുകയായിരുന്നുസ്വന്തമായി പാചകം കഴിച്ച് മാത്രം പരിചയമുളള രവിയേട്ടൻ ഒരു കട്ടൻ കാപ്പി മാത്രം കഴിച്ച് കിടന്നു. രാവിലെ റൂമിലുളളവർ വന്ന് വിളിച്ചപ്പോൾ രവി എഴുന്നേറ്റില്ല.എന്നന്നേക്കുമായുളള ഒരു വലിയ യാത്രക്ക് അയാൾ പോയി....' പ്രവാസികൾക്ക് നൊമ്പരമായി കുറിപ്പ്

09 DECEMBER 2021 03:27 PM IST
മലയാളി വാര്‍ത്ത

മണലാരണ്യങ്ങളിൽ ഒറ്റപ്പെട്ടുപോയ പല പ്രവാസികളുടേയും മരണം ഏറെ വേദന നൽകാറുണ്ട്. ഒന്നും രണ്ടുമല്ല, 40 വർഷത്തെ പ്രവാസജീവിതം നയിച്ച പ്രവാസികളുടെ പ്രിയപ്പെട്ട രവിയേട്ടനെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. ജീവിതം പച്ചപിടിപ്പിക്കാൻ അറബ് മണ്ണില്‍ ചോരനീരാക്കിയ രവി ഒടുവിൽ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു. പ്രവാസ ലോകത്തെ ആകമാനം കണ്ണീരിലാഴ്ത്തിയ ആ വാർത്ത സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് പങ്കുവച്ചത്.

അഞ്ചു സഹോദരിമാരുടെ വിവാഹവും ഒരു കിടപ്പാടവും നാട്ടിലെ ചെറിയ ചെറിയ ആവശ്യങ്ങളുമൊക്കെ പൂർത്തീകരിക്കാനുള്ള ഓട്ടത്തിനിടക്ക്​ നാലു പതിറ്റാണ്ടുകൾ കഴിഞ്ഞിരുന്നു. ഒടുവിൽ, മരണം രവിയേട്ടനെ തേടിയെത്തുമ്പോൾ അദ്ദേഹത്തിന് കൂട്ടിനു പോലും ആരുമില്ല എന്ന അവസ്ഥ.

കണ്ണീരുറയുന്ന ആ വിയോഗ വാർത്ത അഷ്റഫ് താമരശ്ശേരി പങ്കുവച്ചതിങ്ങനെ:

ഇന്നലെ മൂന്ന് മയ്യിത്തുകളാണ് നാട്ടിലേക്ക് അയച്ചത്.അതിൽ പാലക്കാട് സ്വദേശി രവിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുമ്പോൾ ഇവിടെത്തെ കുറച്ച് സുഹൃത്തുക്കൾ മാത്രമെ ഉണ്ടായിരുന്നുളളു. അവിവാഹിതനായ രവി കഴിഞ്ഞ 40 വർഷമായി അജ്മാനിലെ induatrial Area യിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരുകയായിരുന്നു. എൺപത് കാലഘട്ടങ്ങളിലെ പ്രവാസി. അഞ്ച് സഹോദരിമാരിൽ ഏക ആങ്ങള,ഒരു വലിയ കുടുംബത്തിന്റെ ഏക പ്രതീക്ഷ.സ്വന്തമായി ഒരു കിടപ്പാടം,സഹോദരിമാരുടെ വിവാഹം, ബന്ധുക്കളുടെ,സുഹ്യത്തുക്കളുടെ, നാട്ടുകാരുടെ ചെറിയ ചെറിയ ആവശ്യങ്ങൾ,അതൊക്കെ കഴിഞ്ഞ് വന്നപ്പോൾ വർഷങ്ങൾ പോയി,സ്വന്തം ജീവിതവും മറന്നു.

സഹോദരിമാരുടെ വിവാഹങ്ങൾ മാത്രമല്ല അവരുടെ മക്കളുടെ കാര്യങ്ങൾക്കും രവിയേട്ടൻ ഉണ്ടായിരുന്നു.എപ്പോഴും പുഞ്ചിരിച്ച മുഖത്തോടെ എല്ലാപേരോടും പെരുമാറുന്ന രവിയേട്ടന്റെ ഉളളിൽ വേദനയുടെ വലിയ ഭാരം ഉണ്ടായിരുന്നു.അത് ആർക്കും മനസ്സിലാക്കാൻ പിടികൊടുക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.പതിവ് പോലെ ജോലി കഴിഞ്ഞ് വന്ന ആ രാത്രി ഒന്നും കഴിക്കാൻ അയാളെ ശരീരം അനുവദിച്ചില്ലായിരുന്നു. ഒരു ചൂട് ശരീരത്തിലുണ്ടായിരുന്നു. സ്വന്തമായി പാചകം കഴിച്ച് മാത്രം പരിചയമുളള രവിയേട്ടൻ ഒരു കട്ടൻ കാപ്പി മാത്രം കഴിച്ച് കിടന്നു. രാവിലെ റൂമിലുളളവർ വന്ന് വിളിച്ചപ്പോൾ രവി എഴുന്നേറ്റില്ല.എന്നന്നേക്കുമായുളള ഒരു വലിയ യാത്രക്ക് അയാൾ പോയി.

ആർക്കും ബാധ്യതയില്ലാതെ, മറ്റുളളവരെ സഹായിച്ച പുണ്യ ജന്മം. ബന്ധുക്കളെ വിളിച്ച് ഈ വിവരം പറയുമ്പോൾ എങ്ങനെയായിരുന്നു മരണമെന്നും,കോവിഡോ മറ്റും ആണെങ്കിൽ അവിടെ തന്നെ അടക്കം ചെയ്യുവാൻ പറഞ്ഞു.മറ്റ് ചിലർക്ക് അറിയേണ്ടത് 40 വർഷത്തെ സർവ്വീസിൽ കിട്ടുന്ന പൈസയുടെ നോമിനി ആരാണെന്നും, അവരെയാണ് ഒന്ന് വിവരമറിയുക്കുവാനും എന്നോട് അവശ്യപ്പെട്ടു.

അതൊക്കെ പിന്നെത്തെ കാര്യമാണെന്നും,മരിക്കുമ്പോൾ നാട്ടിൽ തന്നെ സംസ്കരിക്കണമെന്നതാണ് രവിയേട്ടന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ മനസില്ലാ മനസോടെ അവർ സമ്മതിക്കുകയായാരുന്നു. ഒരു സിനിമാ കഥ പോലെ വായിക്കുന്ന വർക്ക് തോന്നുകയാണെങ്കിൽ ഇത് തികച്ചും യാഥാർത്ഥ്യമാണ്.ഈ വർത്തമാന കാലഘട്ടത്തിൽ സംഭവിച്ചാേണ്ടിരിക്കുന്ന വിഷയങ്ങളാണ്.

ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക. സ്വർത്ഥത വെടിയുക.ഇന്നത്തെ കാലഘട്ടത്തിനുസൃതമായി ജീവിക്കാൻ പഠിക്കുക.,കാരണം ജീവനോടെ ഇരിക്കുന്ന എല്ലാവരേം തേടി എത്തുന്ന ഒരേയൊരു അതിഥി,അത് മരണമാണ്.

അഷ്റഫ് താമരശേരി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (9 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (25 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (28 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (39 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (59 minutes ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (9 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (10 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (11 hours ago)

Malayali Vartha Recommends