സന്ദര്‍ശന വിസകള്‍ തൊഴില്‍ വിസയിലേക്ക് മാറ്റാൻ അവസരം; സര്‍ക്കാര്‍ വിഞ്ജാപനം 20-2021 അനുസരിച്ചു 2021 നവംബര്‍ 24 ന് മുമ്പ് അനുവദിച്ചിട്ടുള്ള വാണിജ്യ സന്ദര്‍ശന വിസയിലെത്തിയവര്‍ക്ക് തൊഴില്‍ വിസ ആര്‍ട്ടിക്കിള്‍ 18 ലേക്ക് മാറ്റുന്നതിന് അനുമതി

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി കുവൈറ്റ് അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. നിലവിൽ പുറത്ത് വന്ന വിവരം അനുസരിച്ച് കുവൈത്തില്‍ 2021 നവംബര്‍ 24 ന് മുമ്പ് അനുവദിച്ചിട്ടുള്ള വാണിജ്യ സന്ദര്‍ശന വിസകള്‍ തൊഴില്‍ വിസ ആര്‍ട്ടിക്കിള്‍ 18 ലേക്ക് മാറ്റുന്നതിന് മാന്‍പവര്‍ പബ്ലിക് അതോറിറ്റി അനുവദിക്കുകയുണ്ടായി. കോവിഡ് പ്രതിസന്ധി മൂലം വാണിജ്യ സന്ദര്‍ശന വിസ തൊഴില്‍ വിസ ആര്‍ട്ടിക്കിള്‍ 18 ലേക്ക് മാറ്റുന്നതിന് കൊറോണ എമര്‍ജന്‍സി ഉന്നത സമിതിയാണ് നിര്‍ദേശിച്ചത്.
ഇതനുസരിച്ചു രാജ്യത്ത് തുടരുന്ന വാണിജ്യ സന്ദര്‍ശന വിസയിലെത്തിയ എല്ലാ വിദേശികള്‍ക്കും തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിനുള്ള കാലാവധി നീട്ടിയതായും അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് അല്‍ മൂസ അറിയിക്കുകയുണ്ടായി. സര്‍ക്കാര്‍ വിഞ്ജാപനം 20-2021 അനുസരിച്ചു 2021 നവംബര്‍ 24 ന് മുമ്പ് അനുവദിച്ചിട്ടുള്ള വാണിജ്യ സന്ദര്‍ശന വിസയിലെത്തിയവര്‍ക്ക് തൊഴില്‍ വിസ ആര്‍ട്ടിക്കിള്‍ 18 ലേക്ക് മാറ്റുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
അതേസമയം സര്‍ക്കാരിന്റെ പുതിയ ഉത്തരവ് മലയാളികളടക്കം നിരവധി വിദേശികള്‍ക്കു വലിയ ആശ്വാസമാണ് നല്‍കുന്നത്.
https://www.facebook.com/Malayalivartha


























