യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരത്തില്‍ താഴെ; ഇന്ന് 930 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം, രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരത്തില്‍ താഴെയെത്തിയതായി റിപ്പോർട്ട്. ഇന്ന് 930 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,689 പേരാണ് രോഗമുക്തരാവുകയുണ്ടായി. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അതോടൊപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,70,617 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,70,358 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇവരില്‍ 8,06,286 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,288 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 61,784 കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
അതേസമയം, യു.എ.ഇയിൽ കൊവിഡ് കേസുകൾ കുറഞ്ഞുവരികയാണ്. വാക്സിനും പരിശോധനയും വ്യാപകമാക്കിയത് മൂലമാണ് രോഗവ്യാപനത്തോത് കുറക്കാനായത്. 95 ശതമാനത്തോളം ആളുകളാണ് കോവിഡ് വാക്സിൻ എടുത്തുകഴിഞ്ഞിരിക്കുന്നത്. കോവിഡ് വാക്സിനുകള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമാണെന്ന പ്രേത്യേകതയുമുണ്ട്.
കോവിഡ് മരണനിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്ന് കൂടിയാണ് യു.എ.ഇ എന്നതും എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി ഒഴവാക്കുന്നുണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഗ്രീന്‍പാസ് കാണിക്കേണം എന്ന നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























