'ദുബായ്ക്ക് കഴിയും'; വീണ്ടും ലോകത്തിന് മാതൃകയായി ദുബായ്; പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി മറ്റൊരു ക്യാംപയിന് കൂടി തുടക്കം കുറിച്ചുകൊണ്ടാണ് ദുബായ് ഭരണകൂടം രംഗത്ത്, പ്രഖ്യാപനം പുറത്തിറക്കി ഷെയ്ഖ് ഹംദാന്‍
വീണ്ടും ലോകത്തിന് മാതൃകയായി ദുബായ് എത്തുകയാണ്. അതായത് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ദുബായിയെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് അധികൃതര്‍. പുനഃരുപയോഗ യോഗ്യമല്ലാത്തതും ഒരു വട്ടം മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്നതുമായി പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് നിശ്ചിത തുക ഈടാക്കാനുള്ള തീരുമാനത്തിന് പിന്നാലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി മറ്റൊരു ക്യാംപയിന് കൂടി തുടക്കം കുറിച്ചുകൊണ്ടാണ് ദുബായ് ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നത്.
അങ്ങനെ ദുബായ് കാന്‍ അഥവാ ദുബായിക്ക് കഴിയും എന്ന പേരിലുള്ള ക്യാംപയിന്റെ ലക്ഷ്യവും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതു തന്നെയാണ്. പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ വാങ്ങുന്നതിനു പകരം വീണ്ടും വീണ്ടും വെള്ളം നിറച്ച് ഉപയോഗിക്കാവുന്ന വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം എന്നത്. ദുബായ് കിരീടാവകാശി ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദാണ് ക്യാംപയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാട്ടര്‍ ഫൗണ്ടനുകളില്‍ നിന്ന് വാട്ടര്‍ ബോട്ടിലുകളില്‍ സൗജന്യമായി വെള്ളം നിറച്ച് ഉപയോഗിക്കാമെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. ചെറിയ മാറ്റം, വലിയ സ്വാധീനം എന്നതാണ് ദുബായ് കാന്‍ ക്യാംപയിന്റെ മുദ്രാവാക്യം എന്നത്.
അതോടൊപ്പം തന്നെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ കാര്യത്തില്‍ ജനങ്ങളുടെ മനസ്ഥിതി മാറ്റിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് അധികൃതര്‍ ചൂണ്ടിക്കാണിച്ചു. ഇത്തരമൊരു തിരിച്ചറിവിലേക്ക് ജനങ്ങളെ നയിക്കുകയെന്നതാണ് ക്യാംപയിനിലൂടെ അധികൃതർ ഉദ്ദേശിക്കുന്നത്. കൈറ്റ് ബീച്ച് മുതല്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ വരെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറു കണക്കിന് വാട്ടര്‍ ഫൗണ്ടനുകൾ സ്ഥാപിച്ചിട്ടുണ്ട്. എക്സ്പോ വേദിയിലും ഇത്തരം നിരവധി വാട്ടര്‍ ഫൗണ്ടനുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇവിടെ മാത്രം 50ലേറെ പുതിയ വാട്ടര്‍ ഫൗണ്ടനുകള്‍ സ്ഥാപിക്കാനിരിക്കുകയാണ് അധികൃതര്‍. ഇവിടെ നിന്ന് വാട്ടര്‍ ബോട്ടിലുകളില്‍ വെള്ളം നിറയ്ക്കാൻ സാധിക്കും. ഇത്തരത്തിൽ ഫൗണ്ടനുകളില്‍ ലഭിക്കുന്ന വെള്ളം മികച്ച രീതിയില്‍ ശുചീകരിച്ചതാണ്. പ്ലാസ്റ്റിക് ബോട്ടിലുകളില്‍ ലഭിക്കുന്ന വെള്ളത്തെക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതാണ് ഇവിടത്തെ വള്ളം. കുടിക്കാന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇതിലെ വെള്ളം ഉപയോഗിക്കാനമെന്നും അധികൃതര്‍ ചൂണ്ടിക്കാണിച്ചു.
റിപ്പോർട്ടുകൾ അനുസരിച്ച് യുഎഇയില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 40 ശതമാനവും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികളും വാട്ടര്‍ ബോട്ടിലുകളുമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവ നിയന്ത്രിക്കുന്നതോടെ വലിയൊരു അളവില്‍ പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍ എന്നത്.
മണ്ണില്‍ അലിഞ്ഞു ചേരാന്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ എടുക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ പ്രകൃതി സംരക്ഷണത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന് ശെയ്ഖ് ഹംദാന്‍ അഭിപ്രായപ്പെടുകയുണ്ടായി. ഇതേക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വലിയ തോതിലുള്ള പ്രചാരണ ക്യാംപയിനുകളാണ് വരും ദിവസങ്ങളില്‍ ദുബായില്‍ നടക്കുക.
https://www.facebook.com/Malayalivartha


























