പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി ആ മാറ്റം; സ്വദേശിവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കിത്തുടങ്ങിയ ശേഷം വനിതകള്‍ക്ക് കൂടി കൂടുതല്‍ അവസരം നല്‍കാന്‍ സൗദി ഭരണകൂടം, കഴിഞ്ഞ ദിവസങ്ങളില്‍ 30 ഒഴിവുകളിലേക്ക് ജോലി തേടി അപേക്ഷ നല്‍കിയത് 28000 വനിതകൾ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗദി അറേബ്യയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വദേശിവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കിത്തുടങ്ങിയ ശേഷം വനിതകള്‍ക്ക് കൂടി കൂടുതല്‍ അവസരം നല്‍കാന്‍ ഭരണകൂടം തീരുമാനിക്കുകയുണ്ടായി.
തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാനും ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് ഭരണകൂടം നടത്തുന്ന നീക്കങ്ങളുടെ പ്രതിഫലനം കണ്ടു തുടങ്ങിയിരുന്നു. അതായത് കഴിഞ്ഞ ദിവസങ്ങളില്‍ 30 ഒഴിവുകളിലേക്ക് ജോലി തേടി അപേക്ഷ നല്‍കിയത് 28000 വനിതകളാണ്.
ഇതുകൂടാതെ നേരത്ത വനിതകള്‍ക്കുള്ള തൊഴിലവസരങ്ങളില്‍ കടുത്ത നിയന്ത്രണമുണ്ടായിരുന്നു. അങ്ങനെ നിയന്ത്രണം നീക്കിയതോടെ കൂടുതല്‍ വനിതകള്‍ ജോലി രംഗത്തേക്ക് എത്തുകയാണ്. പ്രവാസികള്‍ക്ക് തിരിച്ചടിയാണിതെങ്കിലും സൗദിയുടെ സാമ്പത്തിക രംഗത്തിന് നേട്ടമാണ് എന്നതാണ് ശ്രദ്ധേയം.
ഏറെ വർഷങ്ങൾക്ക് മുൻപ് സൗദിയില്‍ സ്ത്രീകള്‍ക്ക് എല്ലാ ജോലികളിലും അവസരം നല്‍കിയിരുന്നില്ല. എന്നാൽ ഈ അടുത്ത കാലത്തായി ചില മാറ്റങ്ങള്‍ ഭരണകൂടം കൊണ്ടുവന്നിരുന്നു. കൂടുതല്‍ തൊഴില്‍ മേഖല വനിതകള്‍ക്കായി തുറന്നിരിക്കുന്നു എന്നതാണ് അത്. ഇതോടെ ജോലി തേടുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിക്കുകയുണ്ടായി. വെറും 30 ഒഴിവുകളിലേക്ക് ക്ഷണിച്ചപ്പോള്‍ 28000 പേരാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം സൗദി അറേബ്യയില്‍ ട്രെയിന്‍ ഡ്രൈവര്‍മാരുടെ ഒഴിവുണ്ട്. വനിതകള്‍ക്കാണ് അവസരം. 30 ഒഴിവുകളാണുണ്ടായിരുന്നത്. ഇക്കാര്യം വിശദീകരിച്ച് റെയില്‍വേയുടെ ചുമതലയുള്ള വിദേശ കമ്പനി പരസ്യം നല്‍കി. സ്പാനിഷ് റെയില്‍വെ കമ്പനിക്കാണ് സൗദിയിലെ റെയില്‍വെ കരാര്‍. ഇവരാണ് അപേക്ഷ ക്ഷണിച്ചത്. 28000 വനിതകള്‍ ജോലി തേടി അപേക്ഷ അയച്ചുവെന്ന് കമ്പനി വ്യക്തമാക്കുകയുണ്ടായി.
ഇത്തരത്തിൽ ലഭിച്ച അപേക്ഷകളില്‍ നിന്ന് യോഗ്യരായവരെ കണ്ടെത്തുന്ന പ്രവര്‍ത്തനം കമ്പനി തുടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രവീണ്യവും പരിശോധിച്ച് പകുതി പേരെ ഇപ്പോള്‍ തന്നെ ഒഴിവാക്കിയെന്നാണ് ലഭ്യമാകുന്ന വിവരം. ബാക്കിയുള്ള അപേക്ഷകരില്‍ നിന്ന് ഏറ്റവും യോഗ്യതയുള്ളവരെ കണ്ടെത്തി പരീക്ഷ നടത്തി തിരഞ്ഞെടുക്കാനാണ് അധികൃതരുടെ തീരുമാനം.
എന്നാൽ വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും മദീനക്കുമിടയില്‍ ഓടുന്ന ട്രെയിനിലേക്കാണ് ഡ്രൈവര്‍മാരെ ആവശ്യമുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം ശമ്പളത്തോടെ പരിശീലനം നല്‍കുന്നതായിരിക്കും. ശേഷമായിക്കും ഇവര്‍ ഔദ്യോഗികമായി ജോലിയില്‍ പ്രവേശിക്കുക. സൗദിയില്‍ സ്പാനിഷ് കമ്പനി നടത്തുന്ന റെയില്‍വെ വകുപ്പില്‍ 80 പുരുഷ ഡ്രൈവര്‍മാരുമുണ്ട്. ഇപ്പോള്‍ സ്ത്രീകള്‍ക്കും അവര്‍ അവസരം നല്‍കുകയാണ് അധികൃതർ.
ഇതുകൂടാതെ അധ്യാപനം, ആതുര സേവനം തുടങ്ങിയ മേഖലയിലാണ് സൗദിയില്‍ വനിതകള്‍ക്ക് ഇതുവരെ കാര്യമായി ജോലി അവസരമുണ്ടായിരുന്നത്. ഈ നിയന്ത്രണം വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്തുകളയുകയുണ്ടായി. ബിസിനസ് രംഗത്തേക്കും മറ്റും സ്ത്രീകള്‍ ഇപ്പോള്‍ കൂടുതലായി ആകര്‍ഷിക്കുന്നുമുണ്ട്. ഇവര്‍ക്ക് ബിസിനസ് തുടങ്ങുന്നതിന് സര്‍ക്കാര്‍ പ്രത്യേക സഹായവും അനുവദിക്കുകയാണ്.
https://www.facebook.com/Malayalivartha


























