ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 447 പേര്‍ക്ക്; ചികിത്സയിലായിരുന്ന 1,182 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 447 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 1,182 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടിയിരിക്കുകയാണ്. ആകെ 3,45,636 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.
അതോടൊപ്പം തന്നെ പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 383 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 64 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 660 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,52,894 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് തന്നെ.
കൂടാതെ നിലവില്‍ 6,598 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. 24,855 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തിയിരിക്കുകയാണ്. അതേസമയം ഇതുവരെ 3,351,308 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ 34 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ നിലവിൽ കഴിയുന്നത്.
https://www.facebook.com/Malayalivartha


























