പ്രവാസികൾക്ക് ഇനിമുതൽ അത് നിർബന്ധം! കുവൈത്തിൽ കോവിഡ് വാക്സിൻ എടുക്കാത്തവർക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം സ്വദേശികൾക്ക് മാത്രമെന്ന് അധികൃതർ, പ്രവാസികളാക്കുള്ള നിബന്ധന ഇങ്ങനെ

കുവൈറ്റിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് നിർദ്ദേശം നൽകി അധികൃതർ. കുവൈത്തിൽ കോവിഡ് വാക്സിൻ എടുക്കാത്തവർക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം സ്വദേശികൾക്ക് മാത്രമെന്ന് റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. അതായത് വാക്‌സിൻ എടുത്താൽ മാത്രമേ പ്രവാസികൾക്ക് യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. വിദേശികൾക്ക് ഇമ്മ്യൂൺ സ്റ്റാറ്റസ്, പി.സി.ആർ സർട്ടിഫിക്കറ്റ് നിബന്ധനകൾ തുടരുന്നതാണ്. വ്യോമയാന വകുപ്പ് അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതോടൊപ്പം തന്നെ കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന മന്ത്രി സഭായോഗം കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചു കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ വാക്സിനേഷൻ പൂർത്തിയാക്കിയവർ ആണെങ്കിൽ പി.സി.ആർ സർട്ടിഫിക്കറ്റോ, ഹോം ക്വാറന്‍റൈനോ ആവശ്യമില്ലെന്നായിരുന്നു ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷൻ സെന്‍റര്‍ അറിയിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം സ്വദേശികൾക്ക് മാത്രമാണെന്നാണ് ഡി.ജി.സി.എ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്.
ആയതിനാൽ തന്നെ കുവൈത്തിലേക്ക് വരുന്ന വിദേശികൾക്ക് ഇമ്മ്യൂൺ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ്, യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ്, കുവൈത്തിലെത്തിയ ശേഷം ഹോം ക്വാറന്‍റൈന്‍ അവസാനിപ്പിക്കുന്നതിനുള്ള പി.സി.ആർ പരിശോധന എന്നീ നിബന്ധനകൾ തുടരുന്നതാണ്. എന്നാൽ വാക്സിനേഷൻ പൂർത്തിയാക്കാത്ത കുവൈത്ത് പൗരന്മാർക്കും 72 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതിയ യാത്രാ നടപടിക്രമങ്ങൾ വിശദീകരിച്ചു വിമാനക്കമ്പനികൾക്ക് സർക്കുലർ അയച്ചതായും സിവിൽ ഏവിയേഷൻ വൃത്തങ്ങൾ അറിയിക്കുകയുണ്ടായി. അടുത്ത ഞായറാഴ്ച മുതലാണ് മന്ത്രിസഭാ തീരുമാനം പ്രാബല്യത്തിൽ വരുന്നത്.
അതേസമയം, കുവൈറ്റ് ആരോഗ്യമന്ത്രാലയം മുഴുവൻ ജീവനക്കാർക്കും വാർഷികാവധി എടുക്കാൻ അനുമതി നൽകിയിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ആരോഗ്യമന്ത്രാലയം മുഴുവൻ ജീവനക്കാരുടെയും വാർഷികാവധി മരവിപ്പിച്ചത്. പിന്നീട് രണ്ട് തവണയായി മന്ത്രാലയം ഇത് നീട്ടുകയും ചെയ്തു. കൊടാഹീ ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദ ആണ് പ്രത്യേക വിജ്ഞാപനത്തിലൂടെ വാർഷികാവധി മരവിപ്പിച്ച നടപടി പിൻവലിച്ചത്. കുവൈറ്റിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകൾ കുറവാണ് എന്നതാണ് ഇതിന് കാരണമായി മാറിയത്. പ്രതിദിന കെവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞ സാഹചര്യത്തിലാണ് ജീവനക്കാരുടെ വാർഷികാവധി മരവിപ്പിക്കാൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























