ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് വീണ്ടും വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ; ഇന്ത്യ ഉള്‍പ്പെടെയുള്ള 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാണ് സൗദി പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

നിബന്ധനകൾ പുറപ്പെടുവിച്ച് വീണ്ടും സൗദി അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാര്‍ക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ ഉള്‍പ്പെടെയുള്ള 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാണ് സൗദി പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കാരണം രാജ്യത്തെ പൗരന്മാര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത രാജ്യങ്ങളുടെ പട്ടികയില്‍ സൗദി പാസ്‌പോര്‍ട്ട് വിഭാഗം ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കൊവിഡ് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയുടെ പേര് നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സൗദി നീക്കം ചെയ്തിരുന്നു. ഇന്ത്യ, ലബനാന്‍, തുര്‍ക്കി, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മീനിയ, കോംഗോ ലിബിയ, ബലാറസ്, വിയറ്റ്‌നാം, ഇത്യോപ്യ, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വല എന്നീ 16 രാജ്യങ്ങളിലേക്കാണ് സൗദി പൗരന്മാര്‍ക്ക് യാത്ര ചെയ്യാന്‍ വിലക്കുള്ളത്. ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കും സമാനമായ യാത്രാവിലക്കുണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
അതേസമയം, തൊഴിൽ ദിനങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വിശദീകരണവുമായി സൗദി മാനവ വിഭവശേഷി മന്ത്രാലയം രംഗത്ത് എത്തി. തൊഴിൽ ദിനങ്ങൾ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടക്കുന്നുവെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഇത്തരത്തിൽ മന്ത്രാലയത്തിന്റെ പേരിൽ ആണ് പ്രചാരണം നടക്കുന്നത്. ഇതിൽ വിദശീകരണവുമായാണ് ഇപ്പോൾ അധികൃതർ രംഗത്തെത്തിയിട്ടുള്ളത്.
അതായത് മന്ത്രാലയത്തെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിച്ചത് തെറ്റാണെന്ന് മന്ത്രാലയ ഔദ്യോഗിക വക്താവ് സാദ് അൽ ഹമ്മദ് ചൂണ്ടിക്കാണിച്ചു. രാജ്യത്തെ പൗരൻമാർക്ക് തൊഴിൽ നൽക്കുന്നതിനെ കുറിച്ചും തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും ആഭ്യന്തര, അന്തർദേശീയ നിക്ഷേപങ്ങൾക്ക് വേണ്ടി സൗദി വിപണി ഒരുക്കുകയും ചെയ്യുന്ന തരത്തിലുള്ള ആകർഷണമായ പദ്ധതികൾ ഒരുക്കാൻ വേണ്ടിയാണ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. നിലവിലെ ചട്ടങ്ങൾക്കകത്ത് നിന്നുകൊണ്ടുള്ള തൊഴിൽ സമ്പ്രദായത്തെക്കുറിച്ചാണ് മന്ത്രാലയം പഠിക്കുന്നതെന്ന് മന്ത്രാലയ ഔദ്യോഗിക വക്താവ് സാദ് അൽ ഹമ്മദ് കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്തെ തൊഴിൽ മേഖലകളിൽ നടപ്പിലാക്കേണ്ട പദ്ധതികളുടെ ഡ്രാഫ്റ്റ് വർക്കിങ് സിസ്റ്റം ഇപ്പോൾ നടന്നു വരികയാണ്. രാജ്യത്തിന്റെ തൊഴിൽ മേഖലയിലെ വിവരങ്ങൾ കെെമാറുമ്പോൾ വ്യക്തത വരുത്തണമെന്ന് രാജ്യത്തെ എല്ലാ മാധ്യമങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha


























