Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

സാധാരണ പ്രവാസിയില്‍ നിന്നും ജുവല്ലറി മുതലാളിയായി വളര്‍ച്ച; പക്ഷേ വീഴ്ച്ചയുടെ ആഘാതവും വലുത്

12 NOVEMBER 2015 04:10 PM IST
മലയാളി വാര്‍ത്ത.

ബിസിനസുകാരന്‍, നല്ല മനുഷ്യ സ്‌നേഹി, ആശുപത്രിയില്‍ ഒരത്യാവശ്യം പറഞ്ഞാല്‍ മലയാളിക്ക് എന്നും ആശ്വാസം ഇതിലെല്ലാം ഉപരി മലയാളിക്ക് മേനി പറയാന്‍ പോന്ന ഗള്‍ഫിലെ വമ്പന്‍ ബിസിനസ്സുകാരന്‍. പക്ഷേ ഈ വിശേഷങ്ങളെല്ലാം അവസാനം കുരുക്കായി മാറുകയാണ് രാമചന്ദ്രനുണ്ടായത്. ഉയരം കൂടുന്തോറും വീഴ്ച്ചയുടെ ആഘാതവും വര്‍ദ്ധിക്കും എന്നത് ഒരു ലോകതത്ത്വമാണ് അവസാനം രാമചന്ദ്രനും ആ വാരിക്കുഴിയില്‍ വീണു. അവശ്വസനീയമായിരുന്നു എന്നും അറ്റ്‌ലസിന്റെ വളര്‍ച്ച. ആളുകളുടെ വിശ്വാസം നേടാനായെങ്കിലും കോടതി വിശ്വാസ വഞ്ചനയാണ് കേസ് ചുമത്തിയിരിക്കുന്നത്.
കുവൈത്തില്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു എംഎം രാമചന്ദ്രന്‍ നായരുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നാണ് അദ്ദേഹം അറ്റ്‌ലസ് രാമചന്ദ്രന്‍ നായരായി ഉയര്‍ന്ന് വന്നത്. കുവൈത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജുവല്ലറി തുറന്നത്. പലരില്‍ നിന്നുമായി മൂലധനം സമാഹരിച്ചുകൊണ്ടായിരുന്നു ഇത്. കുവൈത്തില്‍ നിന്നും യുഎഇയിലേക്ക് ജുവല്ലറി ശൃംഖല വ്യാപിപ്പിച്ചതോടെ പിന്നീട് വളര്‍ച്ചയുടെ പടവുകളായിരുന്നു രാമചന്ദ്രനെ കാത്തിരുന്നത്. 1980 കളുടെ അവസാനത്തോടെ ആയിരുന്നു ഇത്. പിന്നീട് ദുബായ് തന്നെയായി അറ്റ്‌ലസ് ജുവല്ലറിയുടെ പ്രധാന കേന്ദ്രം.
അറ്റ്‌ലസ് രാമചന്ദ്രനെ കുരുക്കിയത് ഇന്ത്യയിലെ വമ്പന്‍ ബിസിനസുകാരനാകാനുള്ള മോഹം; നഷ്ടം ആരംഭിച്ചത് വൂളന്‍സ് വാങ്ങിയതോടെ; 1000 കോടി മനപ്പൂര്‍വ്വം മുക്കിയെന്ന് ആരോപിച്ച് യുഎഇ ബാങ്കുകള്‍; പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍; ജാമ്യം ലഭിക്കാന്‍ കോടികള്‍ കെട്ടേണ്ടി വരും
ഗള്‍ഫില്‍ മാത്രമായി അറ്റ്‌ലസ് ജൂവലറിക്ക് 48 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ ഇന്ത്യയിലും നിരവധി ശാഖകള്‍ ജുവല്ലറിക്ക് ഉണ്ടായിരുന്നു. മറ്റ് പല പ്രമുഖ ജൂവലറിക്കാരും കച്ചവടത്തില്‍ അനീതി കാട്ടിയപ്പോഴും വിവാദങ്ങളില്‍ പെട്ടപ്പോഴും തല ഉയര്‍ത്തി പരിശുദ്ധ സ്വര്‍ണ്ണവും തങ്കവും വിറ്റ ആളായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. തന്റെ ബുദ്ധിയിലും കഠിന പരിശ്രമത്തിലും ആരെയും ഉപദ്രവിക്കാതെ നന്മയുടേയും, നീതിപൂര്‍വ്വമായും വഴിയിലൂടെ നടന്ന് ബിസിനസ് വളര്‍ത്തിയ മനുഷ്യന്‍ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ഏവര്‍ക്കും പറയാനുള്ളത്. സംശുദ്ധ ബിസിനസ്സുകാരനായിട്ടാണു അറ്റ്‌ലസ് രാമചന്ദ്രന്‍ അറിയപ്പെട്ടിരുന്നത്. മറ്റൂ പ്രമുഖ ജൂവലറികാര്‍ക്കെതിരെയും അനവധി ആരോപണങ്ങളുയര്‍ന്നപ്പോഴും അറ്റ്‌ലസിനെക്കുറിച്ച് നാളിതുവരെ ഒരു ആരോപണവും ആരും ഉന്നയിച്ചിരുന്നില്ല.
സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു രാമചന്ദ്രന്‍ നായര്‍. നിരവധി കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകള്‍ നിര്‍മ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാര്‍ വെഡിങ്ങ്, ടു ഹരിഹര്‍ നഗര്‍, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ആദ്യം നിര്‍മ്മാതാവായും വിതരണക്കാരനായും പിന്നീട് നടനായും സിനിമയില്‍ സാന്നിധ്യമുറപ്പിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍ ഇപ്പോഴിതാ സംവിധാനരംഗത്തേക്കും ചുവടുവെയ്ക്കുകയായിരുന്നു. നിര്‍മ്മിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. കലാപരമായും മികവ് കാട്ടിയവ. വൈശാലിയും വാസ്തുഹാരയും സുകൃതവും അവാര്‍ഡുകള്‍ വാരിക്കൂട്ടി. അപ്പോഴൊന്നും ഈ മലയാളിയെ ആരും ശ്രദ്ധിക്കപ്പെട്ടില്ല.
ജുവല്ലറി രംഗത്ത് കൂടാതെ മറ്റ് ആശുപത്രി രംഗത്തും അറ്റ്‌ലസ് രാമചന്ദ്രന്റെ കൈയൊപ്പ് ചാര്‍ത്തിയിരുന്നു. മറ്റ് ആശുപത്രികളില്‍ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികള്‍. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമില്ല. ആര്‍ക്കും ചികില്‍സ കിട്ടുന്നുവെന്ന് പ്രവാസി മലയാളികള്‍ പോലും പറയുകയുണ്ടായി. യുഎഇയ്ക്ക് പുറമേ ഖത്തര്‍, സൗദി, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലും അറ്റ്‌ലസ് ജുവല്ലറിക്ക് ഷോറൂമുകള്‍ ഉണ്ടായിരുന്നു. റിയല്‍ എസ്‌റ്റേറ്റ്, ആരോഗ്യ, സിനിമാ മേഖലകളിലും അറ്റ്‌ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു.
അറബിക്കഥയിലേയും ഹരിഹര്‍ നഗറിലേയും വേഷങ്ങള്‍ നടന്നെ നിലയിലും ശ്രദ്ധേയനായി. ഇതിനിടെയാണ് സംവിധായക മോഹമുണ്ടാകുന്നത്. ഹോളിഡേയ്‌സ് എന്ന സിനിമയിലൂടെ ആതും സാധിച്ചു. \'ഹോളിഡേയ്‌സ്\' എന്ന സിനിമയിലൂടെ യുവത്വത്തിന്റെ ആഘോഷങ്ങളുടെ കഥയാണ് സംവിധായകന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ ഈ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
പല റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കും ഇടനിലക്കാരനായിരുന്ന അറ്റ്‌ലസ് രാമചന്ദ്രനെ വീഴ്‌ത്തേണ്ടതു ചിലരുടെ ബിസിനസ് താത്പര്യമായിരുന്നുവെന്നും പറഞ്ഞു കേള്‍ക്കുന്നു. അറ്റ്‌ലസ് ജൂവലറി, ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം\' ഈ പരസ്യ ഡയലോഗ് കേട്ടാണ് മലയാളികള്‍ക്ക് അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന വ്യവസായിയെ കൂടുതല്‍ പരിചയം. കേരളത്തിലെ പ്രമുഖ പ്രവാസി വ്യവസായികളില്‍ ഒരാളായിരുന്ന രാമചന്ദ്രന്‍ ആയിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുക്കേസില്‍ അറസ്റ്റിലായെന്നത് മലയാളികളെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രൂത്ത് സോഷ്യല്‍ വഴി... ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ട്രംപ്; ഇന്ത്യയ്ക്കുള്ള കത്തും കൈമാറിയേക്കും. ടെക്‌സസില്‍ വീണ്ടും പ്രളയ സാധ്യത മുന്നറിയിപ്പ്  (35 minutes ago)

ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി മുന്‍ നിരയില്‍ വൈഭവ് സൂര്യവംശി മാത്രമാണ് തിളങ്ങിയത  (1 hour ago)

തടിയുപകരണങ്ങളും തടിയുമടക്കം കത്തിയമര്‍ന്ന നിലയിലാണ്  (1 hour ago)

മണിക്കൂറുകളുടെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി....സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയം... സമരം തുടങ്ങി  (1 hour ago)

18 കിലോമീറ്ററോളം ഉയരത്തില്‍ ചാരം പടര്‍ന്നു....  (1 hour ago)

ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം തിരികെ പോവുകയായിരുന്ന ഇവരുടെ കാറില്‍ ട്രക്ക്...  (2 hours ago)

വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാന്‍ പറമ്പിലേക്ക് ഇറങ്ങി..  (2 hours ago)

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു....  (2 hours ago)

കനത്ത മഴയ്ക്ക് സാധ്യത  (3 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബസ് സമരം തുടങ്ങി... ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്  (3 hours ago)

വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു...  (3 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്...  (3 hours ago)

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends