Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ദമ്പതികളുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ മസ്‌ക്കറ്റ് പോലീസ്; ദൂരൂഹത ഉണര്‍ത്തുന്നത് ചിത്രങ്ങള്‍, മൊഴികളിലും വൈരുദ്ധ്യം

16 NOVEMBER 2015 02:55 PM IST
മലയാളി വാര്‍ത്ത.

ദുരൂഹത വിട്ടൊഴിയാതെ മസ്‌ക്കറ്റിലെ ദമ്പതികളുടെ മരണം. കോഴിക്കോട് സ്വദേശികളായ വിജേഷും മൃദുലയും കൊല്ലപ്പെട്ടതാണെന്ന നിഗമനത്തിലേക്ക് മസ്‌ക്കറ്റ് പൊലീസ്. മരണം ആത്മഹത്യയെന്ന ആദ്യ നിഗമനത്തിന് എതിരായ തെളിവുകളും ചിത്രങ്ങളും പുറത്തുവന്നതോടെ ആണിത്. ഏതാനും ദിവസം മുമ്പ് കോഴ്‌ക്കോട് കുറ്റിയാടിയിലെ വിജേഷ് മൃദുല എന്നീ യുവ ദമ്പതികളാണ് ജിഫ്‌ന എന്ന സ്ഥലത്തുള്ള സ്വന്തം ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലൂടെ സ്വയം വൈദ്യുതി കടത്തിവിട്ടാണ് മരണമെന്നായിരുന്നു കരുതിയിരുന്നത്.
കുട്ടിക്ക് ഒരു പോറല്‍പോലും ഏക്കാതെ രക്ഷപെട്ടിരുന്നു. മൂവരും ഒന്നിച്ചാണ് കിടന്നതെങ്കില്‍ കുട്ടിക്ക് ഷോക്കേല്‍ക്കാതിരിക്കില്ല. ഇതാണ് പ്രധാന സംശയം ഉണര്‍ത്തുന്നത്. വിജേഷിന്റെ ജ്യേഷ്ഠന്‍ അജേഷ് പറയുന്നത് താന്‍ വന്നപ്പോള്‍ കുട്ടി തറയില്‍ മാറി കിടക്കുകയായിരുന്നു എന്നാണ്. ചിത്രത്തിലെ ദൃശ്യങ്ങള്‍ അങ്ങിനെയല്ല. ഇതു തന്നെയാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. ഈ സാഹചര്യത്തില്‍ വിജേഷിന്റെ ജേഷ്ഠനെ വിശദമായി തന്നെ പൊലീസ് ചോദ്യം ചെയ്യും. ആത്മഹത്യക്ക് തൊട്ടുമുമ്പ് വിജേഷ് വിളിച്ചിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. താന്‍ പോവുകയാണെന്ന് മാത്രം പറഞ്ഞ് ഫോണ്‍ വച്ചവെന്നാണ് പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് സംശയം തോന്നി ജിഫ്‌നൈനിലെ ഇവരുടെ താമസസ്ഥലത്ത് ഉടന്‍ അജേഷ് എത്തിയെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോള്‍ ഇരുവരും മരിച്ചിരുന്നു. മാറി തറയില്‍ കിടക്കുകയായിരുന്ന ദീപാനന്ദിന് ജീവനുണ്ടെന്ന് മനസ്സിലാക്കി ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തുവെന്നാണ് പൊലീസിനോട് ആദ്യം പറഞ്ഞത്.
മെയിന്‍ സ്വിച്ചില്‍നിന്നുള്ള വയര്‍ ദേഹത്ത് ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്തെിയതെന്നാണ് പൊലീസിന് ആദ്യം ലഭിച്ച മൊഴികള്‍. രണ്ട് വയസ്സുള്ള ഇവരുടെ മകന്‍ ദീപാനന്ദ് സംഭവത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇതുകൊണ്ട് തന്നെ ആത്മഹത്യയാകാമെന്ന് പൊലീസ് വിലയിരുത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും വ്യക്തമാക്കുന്നത് ഈ രീതിയിലല്ല. കുട്ടി ദമ്പതി മാരുടെ നടുവിലായി കിടക്കുന്ന രീതിയിലാണ്. ഭാര്യും ഭര്‍ത്താവും കുട്ടിയും കാലുകളില്‍ ഇലക്ട്രിക് വയറുകള്‍ ഇന്‍സുലേഷന്‍ മാറ്റി ചെമ്പുകമ്പികള്‍ പുറത്തെടുത്ത് അതുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. 3പേരിടെ കാലുകളിലും ഇന്‍സുലേഷന്‍ മാറ്റിയ ചെമ്പ് കമ്പികള്‍ നന്നായി മുറുക്കി കെട്ടുകയും ശരീരമാസകലം മൂന്നു പേരും ഒന്നാകെ കെട്ടുകയും ചെയ്തിരുന്നു. കുട്ടിയെ നടുക്ക് കിടത്തി ഭാര്യയും ഭര്‍ത്താവും കെട്ടിപിടിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.
നാട്ടില്‍ പുതുതായി വീട് പണികഴിപ്പിക്കുകയും കാര്‍ വാങ്ങുകയുമൊക്കെ ചെയ്ത വിജേഷിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല. ഒമാനില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന വിജേഷിനേയും ഭാര്യയേയും മരിച്ച നിലയില്‍ ജിഫ്‌നൈനിലെ താമസ സ്ഥലത്താണ് കണ്ടെത്തിയത്. പറയത്തക്ക സാമ്പത്തിക പ്രതിസന്ധിയൊന്നും കുടുംബത്തിന് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്കും അറിയില്ല. 2006ലാണ് വിജേഷ് മസ്‌ക്കറ്റിലെത്തുന്നത്. 2012ല്‍ വിവാഹം കഴിച്ചു. കുറ്റിയാടി അടുക്കത്ത് കിണര്‍ വരമ്പത്ത് വീട്ടില്‍ കുമാരന്റെയും സുലോചനയുടെയും മകനാണ് വിജേഷ്. പല്‍ിങ്, വയറിങ് ജോലികള്‍ ചെയ്തിരുന്ന വിജേഷ് അടുത്തിടെ സ്‌പോണ്‍സര്‍ഷിപ് മാറിയിരുന്നു. സാമ്പത്തികമായും കുടുംബപരമായും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി ആര്‍ക്കും അറിയില്ല. ഇതൊക്കെയാണ് സംശയങ്ങള്‍ക്ക് ഇട നല്‍കിയതും.
ഷോകേറ്റായുരുന്നു മരിച്ചതെങ്കില്‍ ചിത്രത്തിലെ ദൃശ്യങ്ങള്‍ പ്രകാരം കുട്ടിയുടെ കാലില്‍ ബന്ധിപ്പിച്ച ഇലക്ട്രിക് വയറുകള്‍ ആരോ അഴിച്ചുമാറ്റിയിട്ടുണ്ടാകണം. മാത്രമല്ല ഷോകേറ്റാല്‍ മുറിയില്‍ വയറുകള്‍ കത്തിയതിന്റെ പുകയും മാംസത്തില്‍ കത്തലുകളുടെ പാടുകളും കാണണം. ശരീരത്തിലേക്ക് നേരിട്ട് മെയില്‍ ലൈന്‍ വൈദ്യുതി കടത്തിവിടുന്നതിനാലാണിത്. മറ്റൊന്ന് ദമ്പതിമാര്‍ നന്നായി ഒരുങ്ങി യാത്ര പോകുന്ന വിധത്തിലാണ് കിടന്നത്. മരണ വെപ്രാളത്തില്‍ അവര്‍ പിടയ്ക്കുകയോ, ഷോകേറ്റ് തെറിച്ചു പോവുകയോ ചെയ്തിട്ടില്ല. കെട്ടിപിടിച്ച കൈകള്‍ പോലും അല്പം പോലും മാറിയിട്ടില്ല. വസ്ത്രവും വേഷവും ഒരു ചുളിവു പോലും വന്നിട്ടില്ല. പിടയ്ക്കുകയോ ശരീരം ഷോകടിയേറ്റ് ചുരുണ്ട് പോവുകയോ ചെയ്തിട്ടില്ല. ഇതെല്ലാം ആത്മഹത്യാ തിയറിക്ക് എതിരാണ്.
ഇത് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പൊലീസ് ഇപ്പോള്‍. ഏതായാലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ കാര്യങ്ങളില്‍ ഉറച്ച നിലപാട് മസ്‌ക്കറ്റ് പൊലീസ് എടുക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (13 minutes ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (17 minutes ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (20 minutes ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (29 minutes ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (40 minutes ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (48 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (57 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (1 hour ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (1 hour ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (3 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (3 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

Malayali Vartha Recommends