Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബൈയിലെ ദേരയില്‍ ബഹുനിലകെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

24 NOVEMBER 2015 12:07 PM IST
മലയാളി വാര്‍ത്ത.

ദുബായ് നഗരത്തിന്റെ ഹൃദയ ഭാഗമായ ദേരയില്‍ താമസ കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ദേര മുറാഖാബാദ് പൊലീസ് സ്‌റ്റേഷനുസമീപം സലാഹുദ്ദീന്‍ സ്ട്രീറ്റിലെ അല്‍ ശംസി കെട്ടിടത്തിലാണ് തിങ്കളാഴ്ച വൈകിട്ട് 5.40 ഓടെ തീ ആളിപ്പടര്‍ന്നത്. രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. തീപ്പിടിത്തത്തെ തുടര്‍ന്ന് ദുബൈ മെട്രോ പച്ചവരിപ്പാതയിലുടെയുള്ള ട്രെയിന്‍ സര്‍വീസ് മണിക്കൂറുകള്‍ നിര്‍ത്തിവെച്ചു. ഇതുവഴിയുള്ള റോഡു ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു. 

മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ താമസിക്കുന്ന കെട്ടിടമാണിത്. ശക്തമായ കാറ്റില്‍ അഞ്ചുനില കെട്ടിടത്തിന്റെ മൂന്നു ബ്‌ളോക്കുകളില്‍ നിന്നും തീ ആളിപ്പടരുകയായിരുന്നു. ബി ബ്‌ളോക്കില്‍ തുടക്കമിട്ട തീ എ, സി ബ്‌ളോക്കിലേക്കും പടരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. നിരവധി അഗ്‌നിശമന സേനാ യൂണിറ്റുകള്‍ മണിക്കൂറുകള്‍ ശ്രമിച്ചാണ് കറുത്ത പുക തുപ്പി വന്‍തോതില്‍ ആളിപ്പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കിയത്. അല്‍ റാശിദീയ, അല്‍ ഹംരിയ, അല്‍ ഖിസൈസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡസന്‍ കണക്കിന് അഗ്‌നിശമന യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്ത് കുതിച്ചത്തെി തീ കൂടുതല്‍ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. കെട്ടിടത്തിലെ താമസക്കാരെ ഉടന്‍ മാറ്റി. 30 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് അറിയുന്നു.
ഇതിന് സമീപം പെട്രോള്‍ പമ്പ് ഉണ്ടായിരുന്നതും ആശങ്ക വര്‍ധിപ്പിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് നിരവധി സ്‌ഫോടക ശബ്ദം കേട്ടതായി സമീപ വാസികള്‍ പറഞ്ഞു. ശക്തമായ കാറ്റ് തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്ക് വലിയ തടസ്സമായി. താമസക്കാര്‍ ഇറങ്ങിയോടിയതിനാല്‍ നിരവധി ജീവനുകള്‍ രക്ഷപ്പെട്ടെങ്കിലൂം ഇവിടെയുണ്ടായിരുന്നു വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും കത്തിച്ചാരമായതായി താമസക്കാര്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിലപ്പെട്ട രേഖകളും സ്വര്‍ണാഭരണങ്ങളും വീട്ടുപകരണങ്ങളുമെല്ലാം കത്തി നശിച്ചു
സമീപത്തെ നാലു കെട്ടിടങ്ങളിലെ മുഴുവന്‍ താമസക്കാരെയും പൊലീസ് മുന്‍കരുതലായി ഒഴിപ്പിച്ചു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള താമസക്കാര്‍ സമീപത്തെ തുറന്ന സ്ഥലങ്ങളില്‍ രാത്രി വൈകിയും നിന്നും ഇരുന്നും സമയം ചെലവഴിക്കുകയാണ്. തീപിടിച്ച കെട്ടിത്തിലെ താമസക്കാരില്‍ പലരും നഷ്ടമോര്‍ത്ത് കരയുന്നുണ്ടായിരുന്നു. സലാഹുദ്ദീന്‍ സ്ട്രീറ്റ്,അബൂബക്കര്‍ സിദ്ദീഖ് സ്‌റ്റേഷനുകള്‍ക്കിടയിലാണ് മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചത്. തീപ്പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (29 minutes ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (35 minutes ago)

ഇന്ത്യൻ തീരം ലക്ഷ്യമാക്കി കുതിക്കുന്നു... ചൈനയെ ലക്ഷ്യമാക്കി നീങ്ങിയിരുന്ന റഷ്യൻ എണ്ണ ടാങ്കർ യാത്രമധ്യേ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു...  (46 minutes ago)

പെരിന്തൽമണ്ണ കോട്ടക്കൽ പാതയിൽ ചട്ടിപ്പറമ്പ് നെല്ലോളിയിൽ വാഹനാപകടം...ഒരു മരണം  (52 minutes ago)

  സർക്കാർ ജീവനക്കാരുടെ വേഷവിധാനത്തിലും പെരുമാറ്റച്ചട്ടത്തിലും കർശന നിയന്ത്രണങ്ങളുമായി ഹിമാചൽ പ്രദേശ് സർക്കാർ...  (57 minutes ago)

ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും...  (1 hour ago)

പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് പ്രവൃത്തിദിവസം മാത്രം...  (1 hour ago)

ഈദുൽഫിത്തർ സംബന്ധിച്ച് ഏകീകൃത തീരുമാനമെടുക്കുന്നതിന് ജമാഅത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം ഇന്ന്  (1 hour ago)

ധർമ്മടം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും...  (2 hours ago)

കുടുംബത്തിൽ അഭിവൃദ്ധിയും ദാമ്പത്യ സൗഖ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!  (2 hours ago)

ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും  (2 hours ago)

രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന  (2 hours ago)

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല  (9 hours ago)

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (9 hours ago)

Malayali Vartha Recommends