വിനോദസഞ്ചാരികളെയും വഹിച്ചുള്ള മുപ്പതോളം ക്രൂയിസ് കപ്പലുകള്‍ അടുത്തവര്‍ഷം ദോഹയിലെത്തും

വിനോദ സഞ്ചാരികളെയും വഹിച്ചുള്ള മുപ്പതോളം ക്രുയിസ് കപ്പലുകള്‍ അടുത്തവര്‍ഷം ദോഹയിലെത്തതും. ഇതോടെ 2016-17 സീസണുകളില്‍ ഖത്തറിലേക്കുള്ള വിനോദസഞ്ചാര കപ്പലുകളുടെ വരവ് മൂന്നുമടങ്ങാകും. രാജ്യത്തെ വിനോദസഞ്ചാര കാലയളവായ ഒക്ടോബര്‍ 2016 മുതല്‍ ഏപ്രില്‍ 2017 വരെയുള്ള മാസങ്ങളിലാണ് ഇത്രയും കപ്പലുകള്‍ ദോഹ തുറമുഖത്തെത്തുക. ഇത്തവണത്തെ ശൈത്യകാല സീസണിലും എട്ടോളം കപ്പലുകളുടെ വരവ് പ്രതീക്ഷിക്കുന്നുണ്ട്. സമുദ്രപര്യടന സഞ്ചാരികളുടെ എണ്ണവും ക്രൂയിസ് ഷിപ്പ് വ്യവസായവും അടുത്തവര്‍ഷത്തോടെ പുഷ്ടിപ്പെടുമെന്നും 2015-2020 കാലഘട്ടത്തില്‍ 55ഓളം പുതിയ കപ്പലുകള്‍ നീറ്റിലിറക്കുമെന്നും ഈ രംഗത്തെ പ്രമുഖര്‍ പറയുന്നു. ഇത് പരമാവധി ഉപയോഗപ്പെടുത്താനാണ് ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ ലക്ഷ്യം. ഗള്‍ഫ് പര്യടനം ലക്ഷ്യമിടുന്ന സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ഇതിലൂടെ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിപ്പിക്കുകയും ചെയ്യും.
ഹമദ് തുറമുഖം പൂര്‍ണ സജ്ജമാകുന്നതോടെ ദോഹ തുറമുഖം വിനോദ സഞ്ചാര കപ്പലുകള്‍ക്ക് മാത്രമായി ഉപയോഗപ്പെടുത്താനുള്ള ആലോചന നേരത്തേയുണ്ടായിരുന്നു. നിര്‍മാണത്തിലിരിക്കുന്ന ഹമദ് പോര്‍ട്ടിനോടനുബന്ധിച്ച് യാത്രികര്‍ക്കായി ദോഹ പോര്‍ട്ടിന്റെ ജോലികള്‍ പൂര്‍ത്തിയാകുംവരെയെങ്കിലും താല്‍ക്കാലിക ലോഞ്ച് ഒരുക്കാനും പരിപാടിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha