ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും

പന്ത്രണ്ടാമത് ദുബൈ അന്താരാഷ്ട്ര ചലചിത്രോത്സവ (ഡിഫ്)ത്തിന് ബുധനാഴ്ച തിരശ്ശീല ഉയരും. ഈ മാസം 16 വരെ നടക്കുന്ന മേളയില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 134 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. 55 സിനിമകളുടെ ലോകത്തെ ആദ്യ പ്രദര്‍ശനം ദുബൈയിലായിരിക്കുമെന്ന സവിശേഷതയുമുണ്ട്. 46 സിനിമകള്‍ മിന മേഖലയിലും 11 എണ്ണം മിഡിലീസ്റ്റിലും 17എണ്ണം ജി.സി.സിയിലും ആദ്യപ്രദര്‍ശനത്തിനത്തെുകയാണ്. ലെന്നി അബ്രഹാംസണ്‍സിന്റെ \'റൂം\' ആണ് ഉദ്ഘാടന ചിത്രം. ബുധനാഴ്ച രാത്രി എട്ടിന് മദീനത്ത് അറീനയിലാണ് ആദ്യ പ്രദര്‍ശനം. അതിന് മുന്നോടിയായി അതിഥികള്‍ക്ക് റെഡ് കാര്‍പ്പറ്റ് സ്വീകരണമുണ്ടാകും. 60 സിനിമകളാണ് മല്‍സരവിഭാഗത്തില്‍ മാറ്റുരക്കുന്നത്.
മേളയുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദീനത്ത് ജുമൈറയില്‍ സജജീകരിച്ച മൂന്നു തിയറ്ററുകളിലും മാള്‍ ഓഫ് എമിറേറ്റ്‌സിലെ വോക്‌സ് സിനിമയിലുമാണ് പ്രദര്‍ശനങ്ങള്‍ നടക്കുക. വോക്‌സ് എട്ടു സ്‌ക്രീനുകള്‍ ചലച്ചിത്രോത്സവത്തിന് വേണ്ടി മാത്രമായി മാറ്റിവെച്ചിരിക്കുകയാണ്. ഇവിടങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ വോക്‌സ് സിനിമയിലെ ബോക്‌സ് ഓഫീസില്‍ നിന്നും ംംം.റശശള.മല എന്ന സൈറ്റില്‍ നിന്ന് ഓണ്‍ലൈനായും വാങ്ങാം.
പൊതുജനങ്ങള്‍ക്കായി ജുമൈറ ബീച്ച് റസിഡന്‍സിന് എതിര്‍വശത്തുള്ള \'ദ ബീച്ചി\'ല്‍ സൗജന്യ പ്രദര്‍ശനമുണ്ടാകും. വ്യാഴാഴ്ച മുതലാണ് സിനിമാ പ്രദര്‍ശനം. സമഗ്ര സംഭാവനക്കുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം ഇന്ത്യന്‍ താരം നസിറുദ്ദീന്‍ ഷാ ഉള്‍പ്പെടെ നാലു പേരാണ് അര്‍ഹരായത്. ഈജിപ്ഷ്യന്‍ നടന്‍ ഇസത്ത് അല്‍ അലായ്‌ലി, ഫ്രഞ്ച്തുണീഷ്യന്‍ നടന്‍ സമി ബുവാജില, ലോക പ്രശസ്ത നടി കാതറിന്‍ ഡെന്യൂവ് എന്നിവരാണ് മറ്റുള്ളവര്‍. ലോക സിനിമയിലെ പ്രമുഖരായ സംവിധായകന്‍, നടീ നടന്മാര്‍, മറ്റു അണിയറ പ്രവര്‍ത്തകര്‍ അറബ് മേഖലയിലെ ഏറ്റവും വലിയ ചലചിത്രോത്സവത്തിനായി ദുബൈയിലത്തെുന്നുണ്ട്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, കാജോല്‍, ബപ്പി ലാഹിരി, രോഹിത് ഷെട്ടി, ഫവാദ് ഖാന്‍ എന്നിവര്‍ അതിഥികളായി മേളയില്‍ എത്തും. നിവിന്‍ പോളിയാണ് മലയാളി സാന്നിധ്യം. ഫീച്ചര്‍ സിനിമകളുടെ അവാര്‍ഡ് ജൂറിയെ നയിക്കുന്നത് ദീപാ മത്തേയാണ്.
ആദം മെക്കേയുടെ പുറത്തിറങ്ങാനിരിക്കുന്ന \'ദി ബിഗ് ഷോര്‍ട്ട്\' ആയിരിക്കും മേളയുടെ സമാപന ചിത്രം. അറബ്,എമിറാത്തി സിനിമാവിഭാഗങ്ങള്‍, കുട്ടികളുടെ സിനിമ, സിനിമ എറൗണ്ട് ദി ഗ്‌ളോബ് എന്നീ വിഭാഗങ്ങളിലായാണ് 134 സിനിമകള്‍ മേളയിലത്തെുന്നത്. ഡിസംബര്‍ 12ന് ഡിഫുമായി സഹകരിച്ച് ഫിലിം ഫെയര്‍ മാഗസിന്‍ നടത്തുന്ന വാര്‍ഷിക പരിപാടിയിലാണ് ഷാറൂഖ് ഖാന്‍, കാജോല്‍, ഫവാദ് ഖാന്‍, നിവിന്‍ പോളി എന്നിവര്‍ പങ്കെടുക്കുക.
ഫിലിം ഫെയര്‍ മിഡിലീസ്റ്റിന്റെ സമഗ്ര സംഭാവന പുരസ്‌കാരം സംഗീതജ്ഞന്‍ ബാപ്പി ലഹിരിക്ക് അന്ന് സമ്മാനിക്കും. ഡിഫിനോട് അനുബന്ധമായി ദുബൈ ഫിലിം മാര്‍ക്കറ്റും സംഘടിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha