ചരിത്രത്തിലാദ്യമായി സൗദി തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥി വിജയിച്ചു

സൗദി തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥി വിജയിച്ചു. സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായാണ് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒരു വനിതാ സ്ഥാനാര്‍ഥി വിജയിക്കുന്നത്. ആദ്യ വനിതാ കൗണ്‍സിലറായി ചരിത്രത്തില്‍ ഇടംനേടിയത് സല്‍മ ബിന്ദ് ഹിസാബ് അല്‍ ഒതേയ്ബിയാണ്.
രാജഭരണം നിലവിലുള്ള സൗദിയെ സംബന്ധിച്ച് നിര്‍ണായകമായ മാറ്റമാണ് വിജയം സമ്മാനിക്കുന്നത്. ഏഴ് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് സല്‍മയ്ക്ക് എതിരാളിയായി ഉണ്ടായിരുന്നത്. വനിതാ സ്ഥാനാര്‍ഥികള്‍ക്ക് പുരുഷസ്ഥാനാര്‍ഥികളെ പോലെ വോട്ട് ചോദിക്കാന്‍ അവകാശമില്ലായിരുന്നു.
ഒടുവില്‍ ഇത്തരത്തിലുള്ള വെല്ലുവിളികളെ എല്ലാം മറികടന്നാണ് സല്‍മ വിജയരഥം കയറിയത്. വനിതാ വോട്ടര്‍മാരില്‍ പത്ത്ശതമാനത്തില്‍ താഴെയുള്ളവര്‍മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നുള്ളു. എന്നാല്‍ എല്ലാ വനിതകളും വോട്ട് ചെയ്യാന്‍ എത്തിയിരുന്നെങ്കില്‍ കുടുതല്‍ വനിതാ സ്ഥാനാര്‍ഥികള്‍ ജയിക്കാന്‍ സാധ്യത ഉണ്ടായിരുന്നു എന്നാണ് കണക്ക് കൂട്ടല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha