അബുദാബിയിലെ മുസഫയില്‍ വന്‍ അഗ്നിബാധ

അബുദാബിയിലെ മുസഫ വ്യവസായ നഗരിയില്‍ ഐക്കാഡ് റസിഡന്‍ഷ്യല്‍ കോംപ്‌ളെക്‌സിനു സമീപത്തെ ഇപിഎസ് കമ്പനിയില്‍ ഇന്നലെ വൈകുന്നേരമുണ്ടായ അഗ്നിബാധയില്‍ വെയര്‍ഹൗസും ലക്ഷക്കണക്കിനു ദിര്‍ഹത്തിന്റെ സാധന സാമഗ്രികളും പൂര്‍ണമായും കത്തി നശിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് കാരണമെന്നറിയുന്നു. മുസഫയിലെ എമിറേറ്റ്‌സ് പെട്രോ കെമിക്കല്‍ എന്ന കമ്പനിയുടെ വെയര്‍ ഹൗസിലുണ്ടായ സാധന സാമഗ്രികളെല്ലാം കത്തിച്ചാമ്പലായി.
പ്ലാസ്റ്റിക്കും പെട്രോ കെമിക്കല്‍സും അഗ്നിബാധയില്‍ കത്തിയമര്‍ന്നു.ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം. അബുദാബി പോലീസും അഗ്നിശമന സേനയും ഉടന്‍ സംഭവ സ്ഥലത്തെത്തി. രാസ പദാര്‍ത്ഥങ്ങളും മറ്റുമായതിനാലാവാം വെയര്‍ഹൗസിലെ സാധനങ്ങള്‍ പെട്ടെന്നു കത്തി കരിഞ്ഞു. കറുത്ത പുക പടലങ്ങള്‍ മണിക്കൂറോളം അന്തരീക്ഷം മലീമസമാക്കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha